
ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ 500 രൂപ,ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താല്‍ 500 രൂപ,3 പേര്‍ ബൈക്കില്‍ യാത്ര ചെയ്താല്‍ 1000 രൂപ. ( 4 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും),വാഹന യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ,സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ചാല്‍ 500 രൂപ, നിയമവിധേയമല്ലാതെ ക്രാഷ് ഗാര്‍ഡ്, എക്‌സ്ട്രാ ഫിറ്റിങ്‌സ് എന്നിവ കണ്ടെത്തിയാല്‍ 5000 രൂപ.അപകടകരമായ വിധം വാഹനത്തിനു പുറത്തേക്ക് ലോഡ് തള്ളി നില്‍ക്കുന്ന വിധം കയറ്റിയാല്‍ 20000 രൂപ.എന്നിങ്ങനെയാണ് പിഴ നിരക്കുകള്‍.
ഈ പിഴ 30 ദിവസത്തിനകം അടച്ചില്ലെങ്കില്‍ മോട്ടര്‍ വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും.അപ്പോള്‍ കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക കോടതിയില്‍ അടയ്‌ക്കേണ്ടി വരും.കേന്ദ്ര മോട്ടര്‍ വാഹന വകുപ്പ് നിയമത്തിലെ പിഴ സംസ്ഥാന സര്‍ക്കാര്‍ ഇളവു ചെയ്താണ് നിലവില്‍ മോട്ടര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നത്.കേസ് കോടതിയില്‍ എത്തുമ്ബോള്‍ കേന്ദ്ര നിയമത്തിലെ പിഴ അടയ്‌ക്കേണ്ടിവരും