IndiaNEWS

ഇ​ന്ധ​ന വി​ല​യും തെ​ര​ഞ്ഞെ​ടു​പ്പും ത​മ്മി​ൽ യാ​തൊ​രു ബ​ന്ധ​വു​മി​ല്ല: വി. മുരളീധരന്‍

രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യ്ക്ക് കാ​ര​ണം റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഇ​ന്ധ​ന വി​ല​യും തെ​ര​ഞ്ഞെ​ടു​പ്പും ത​മ്മി​ൽ യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പും യു​ക്രെ​യ്ൻ യു​ദ്ധ​വും ഒ​രേ സ​മ​യ​ത്തു വ​ന്ന​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു നോ​ക്കി​യ​ല്ല​ല്ലോ റ​ഷ്യ യു​ദ്ധം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ല കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​വ കു​റ​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ കു​റ​ച്ച​തി​ന് ആ​നു​പാ​തി​ക​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും നി​കു​തി​യി​ള​വ് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കേ​ര​ളം അ​തി​ന് ത​യാ​റാ​യി​ട്ടി​ല്ല. ആ ​നി​കു​തി കു​റ​ച്ചി​രു​ന്നെ​ങ്കി​ൽ കു​റ​ച്ചു​കൂ​ടി ആ​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് കി​ട്ടു​മാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കൂ​ടി​യ​തി​ന്‍റെ അ​തേ അ​നു​പാ​ത​ത്തി​ല്‍ രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കൂ​ടി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് നി​ല​വി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. യു​ക്രെ​യ്നി​ലെ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 75 ഡോ​ള​ർ വി​ല​യു​ണ്ടാ​യി​രു​ന്ന​ത് ഏ​താ​ണ്ട് 120 ഡോ​ള​ർ വ​രെ​യാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​ങ്ങ​നെ നോ​ക്കി​യാ​ൽ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള വി​ല​വ​ർ​ധ​ന​വി​ന്‍റെ അ​തേ തോ​തി​ലു​ള്ള വി​ല​വ​ർ​ധ​ന​വ് ന​മ്മു​ടെ രാ​ജ്യ​ത്ത് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ വി​ശ​ദീ​ക​രി​ച്ചു.

Back to top button
error: