KeralaNEWS

യുവതി ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു, പരാതിയുമായി ബന്ധുക്കൾ; മരിച്ച യുവതിയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: ഭർതൃവീട്ടിലെ കുളിമുറിയിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മാലം ചിറയിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജിനെ (24) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്.

ഞായറാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. കിടങ്ങൂർ നെടുമങ്ങാട്ട് രാജുവിൻ്റെയും ലതയുടെയും മകളാണ്. മൂന്നു വർഷം മുമ്പായിരുന്നു മാലം സ്വദേശി ബിനുവുമായുള്ള അർച്ചനയുടെ വിവാഹം. ബന്ധുവീട്ടിലെ ചടങ്ങിനു പോകുന്നതിനെച്ചൊല്ലി രാവിലെ വീട്ടിൽ വഴക്കുണ്ടാക്കി. തുടർന്നു ജീവനൊടുക്കുകയായിരുന്നു എന്നു കരുതുന്നതായി പൊലീസ് അറിയിച്ചു.

മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ശാരീരിക പീഡനമേറ്റിരുന്നതായി പരാതിയിൽ പറയുന്നു.
കോട്ടയം സബ് കളക്ടറുടെ നേതൃത്വത്തിൽ മണകാട് പൊലീസ് പരിശോധന നടത്തി. ഇന്നും മൃതദേഹപരിശോധന നടത്തും.
മരിച്ച അർച്ചനയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൃതികയാണ് മകൾ.
സംസ്കാരം ഇന്ന് 4 മണിക്ക് കിടങ്ങൂരിലെ വീട്ടുവളപ്പിൽ.

Back to top button
error: