NEWS

കഞ്ചാവ് ഉപയോഗിച്ച 15കാരനെ അമ്മ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ചു

ഹൈദരബാദ്: കഞ്ചാവ് ഉപയോഗിച്ച 15കാരനെ അമ്മ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളക് തേച്ചു.തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ കൊടാട് ആണ് സംഭവം.കഞ്ചാവിന് അടിമയായ മകന്റെ  ശല്യം സഹിക്കാൻ വയ്യാതായതോടെയാണ് അമ്മയുടെ മുളകുപൊടി പ്രയോഗം.


കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളക് തേക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു സ്ത്രീ ഇയാളുടെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷമാണ് മുളക് തേക്കുന്നത്.മുളക് തേക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: