NEWS

ഇവാന്‍ വുകോമനോവിച്ചുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി : സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്‌സ്.ഇത്തവണ ഐഎസ്‌എലിൽ വുകോമനോവിച്ചിന്റെ കീഴില്‍ മിന്നുന്ന പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കാഴ്‌ച്ചവെച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ കളിശൈലിയിലടക്കം മാറ്റം കൊണ്ടുവരാന്‍ ആരാധകര്‍ ആശാന്‍ എന്ന് വിളിക്കുന്ന വുകോമനോവിച്ചിന് സാധിച്ചിരുന്നു.

ഇത്തവണത്തെ സീസണില്‍ ഫൈനലിലെത്തിയതിനു പുറമെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയവയും വുകോമനോവിച്ചിന് കീഴില്‍ ടീം സ്വന്തമാക്കിയിരുന്നു.തോ‌ല്‍വിയറിയാതെ 10 മത്സരങ്ങള്‍ തുടര്‍ച്ചയായി പൂര്‍ത്തിയാക്കാനും ക്ലബിനായിരുന്നു.

Back to top button
error: