പ്രവാസികളുടെ പാസ്പോര്‍ട്ടില്‍ താമസവിസ പതിക്കുന്ന പതിവ് യു എ ഇ നിര്‍ത്തലാക്കുന്നു.ഇനിമുതൽ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്സ് ഐഡി ഉപയോഗിച്ചാൽ മതിയാകും.
വിദേശത്ത് നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുമ്ബോള്‍ വിമാനകമ്ബനികള്‍ക്ക് പാസ്പോര്‍ട്ട് നമ്ബറും എമിറേറ്റ്സ് ഐഡിയും പരിശോധിച്ചാല്‍ യാത്രക്കാരന്റെ വിസാ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും. നേരത്തേ, യു എ ഇ യില്‍ റെസിഡന്റ് വിസയില്‍ എത്തുന്നവര്‍ മെഡിക്കല്‍ പരിശോധനയും മറ്റും പൂര്‍ത്തിയാക്കി രണ്ട് മുതല്‍ പത്ത് വര്‍ഷത്തേക്ക് വരെ പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്ബ് ചെയ്യുന്നതായിരുന്നു രീതി. താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനാണ് പുതിയ തീരുമാനം.