അബുദാബി: കുടുംബവഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്.
സംഭവത്തിൽ റൂബിയുടെ മകന് സഞ്ജു മുഹമ്മദിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.അബുദാബി ഗയാത്തിയിലാണ് സംഭവം.ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സഞ്ജു മുഹമ്മദിന്റെ വിവാഹം.പിന്നീട് ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിക്കുകയായിരുന്നു .