മുണ്ടക്കയം: ദേശീയപാത 183 ല്‍
മുണ്ടക്കയം മുപ്പത്തിനാലാം മൈല്‍ മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗത്ത് റോഡില്‍ അപകടം ഒഴിവാക്കാനായി റിഫ്‌ളക്ടറുകള്‍ ഘടിപ്പിച്ചിരിക്കുന്നത് ടാര്‍ വീപ്പയില്‍.
റോഡിലെ ക്രാഷ് ബാരിയറിന് പകരം വീപ്പകള്‍ വച്ച് അതിലാണ് റിഫ്‌ളക്ടറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. ശക്തമായ മഴയിലും കാറ്റിലും ടാര്‍ വീപ്പകള്‍ റോഡില്‍ മറിഞ്ഞ് വീഴുകയും പതിവാണ്.രാത്രിയില്‍ എത്തുന്ന പരിചിതമല്ലാത്ത വാഹനയാത്രക്കാര്‍ക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാന്‍ വീപ്പകള്‍ കാരണമാകാറുണ്ട്.
അപകടം ഒഴിവാക്കാനായി ഇരുമ്ബ് വേലികള്‍ക്ക് പകരമാണ് ഇത്തരം ടാര്‍ വീപ്പകള്‍ റോഡിന്റെ വശങ്ങളില്‍ വച്ചിരിക്കുന്നത്. എന്നാൽ ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് നാട്ടുകാർ പറയുന്നു.