NEWS

ഉടമ ഉണരുന്നതും കാത്ത് മൃതദേഹത്തിന്  തൊട്ടരികിൽ നായ

ടമ മരിച്ചത് അറിയാതെയാണ് ജപ്പാനില്‍ ഹാച്ചിക്കോ എന്ന നായ ഒന്‍പത് വര്‍ഷത്തോളം വെയിലും മഴയും മഞ്ഞും കൊണ്ട് കാത്തിരുന്നത്.ലോകത്തെ മുഴുവന്‍ നൊമ്ബരപ്പെടുത്തുന്നതായിരുന്നു ആ കാത്തിരിപ്പ്. ഈ കഥയെ അടിസ്ഥാനമാക്കി പില്‍ക്കാല്‍ത്ത് സിനിമയും ഇറങ്ങിയിരുന്നു.അത്തരമൊരു കാഴ്ചയ്ക്ക് ഇപ്പോള്‍ ലോകം വീണ്ടും സാക്ഷിയാവുകയാണ്. റഷ്യന്‍ അധിനിവേശം നാശം വിതച്ച യുക്രൈനിലെ കീവില്‍ നിന്നാണ് ഈ കാഴ്ച.

 

Signature-ad

റഷ്യന്‍ ആക്രമണത്തില്‍ മരിച്ച തന്റെ ഉടമയ്ക്കരികെ കാത്തിരിക്കുന്ന നായയുടെ ചിത്രമാണ് ഇപ്പോള്‍ ലോകത്തിന്റെ കണ്ണ് നനയിക്കുന്നത്. വഴിയരികില്‍ മരിച്ചു കിടക്കുന്ന ഉടമയ്ക്ക് തൊട്ടടുത്ത് തന്നെയാണ് നായയും ഇരിപ്പുറപ്പിച്ചിരിക്കുന്നത്.ഉടമ ഇപ്പോള്‍ ഉണരുമെന്ന പ്രതീക്ഷയിലാണ് അത് ഇരിക്കുന്നത്.ഏവരുടേയും കണ്ണ് നനയിച്ചുകൊണ്ട് ചിത്രം വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Back to top button
error: