കൊച്ചി: എം.ബി.ബി.എസിന് ഇന്ത്യയില്‍ പഠിച്ചവരും വിദേശത്തു പഠിച്ചവരും പ്രാക്ടീസ് ചെയ്യാന്‍ പൊതുയോഗ്യതാ പരീക്ഷ പാസാവണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതോടെ വിദേശത്ത് പഠിച്ചവര്‍ക്ക് മാത്രമായി നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് എക്സാമിനേഷന്‍ (എഫ്.എം.ജി.ഇ) ഇല്ലാതാവും.
നാഷണല്‍ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന പേരില്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷനാണ് (എന്‍.എം.സി) ഇതു നടപ്പാക്കുന്നത്. ഈ റാങ്ക് ലിസ്റ്റില്‍ നിന്നാണ് പി.ജി. പ്രവേശനവും നടത്തുന്നത്. എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യണമെങ്കിലും നെക്സ്റ്റ് പരീക്ഷയുടെ ഒന്നാം ഘട്ടം പാസാവണം.
കേരളത്തിലെ കേന്ദ്രങ്ങള്‍
എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍.
ഇന്ത്യയും ചൈനയും യുക്രെയിനുമുള്‍പ്പെടെ എം.ബി.ബി.എസിന് സ്വീകരിച്ചിട്ടുള്ളത് ബ്രിട്ടീഷ് സിലബസാണ്. പുതിയ പരീക്ഷയിലൂടെ വിദേശത്ത് പഠിച്ച കൂടുതല്‍ പേര്‍ക്ക് യോഗ്യത നേടാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.