2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറ്റെടുക്കുമ്ബോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറായിരുന്നുവെന്നും അന്ന് ഡല്‍ഹിയില്‍ പെട്രോള്‍ വില 71 രൂപ 51 പൈസയും, ഡീസല്‍ വില 57 രൂപ 28 പൈസയുമായിരുന്നുവെന്നും പദ്മജ പറയുന്നു. പെട്രോളും ഡീസലും തമ്മില്‍ 14 രൂപ 23 പൈസ വ്യത്യാസം ഉണ്ടായിരുന്നുവെന്നും പദ്മജ കൂട്ടിച്ചേര്‍ത്തു.
2014ന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസമാണ് നാം കണ്ടതെന്നും 40 ഡോളറിലേക്ക് ക്രൂഡ് ഓയില്‍ വില കൂപ്പുകുത്തി ഇടിഞ്ഞപ്പോള്‍ പോലും ഇന്ധന വിലയില്‍ ജനങ്ങള്‍ക്ക് പ്രയോജനംലഭിച്ചില്ലെന്നും പദ്മജ ചൂണ്ടിക്കാണിച്ചു. ക്രൂഡ് ഓയില്‍ വില കുറയുമ്ബോഴും മോദി സര്‍ക്കാര്‍ മറ്റ് നികുതികള്‍ കൂട്ടി ഇന്ധന വില വര്ദ്ധിപ്പിക്കുകയായിരുന്നുവെ