ബിജെപിയെ തോൽപ്പിക്കാൻ ചെകുത്താനൊപ്പവും നിൽക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കോൺഗ്രസും രാഹുൽഗാന്ധിയും വർഗീയതയോട് സന്ധിചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയ്ക്കെതിരായ നിലപാട് കോൺഗ്രസ് തീരുമാനിക്കണം.
കെ-റെയിൽ കേരളത്തിലെ യാത്രാപ്രശ്നം തീർക്കാനാണ്. ബദൽനയങ്ങളും പദ്ധതികളും കേരളം നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പമുള്ള വികസനപദ്ധതിയായി കെ-റെയിലിനെ കണ്ടാൽ മതിയെന്നും എം.എ. ബേബി അറിയിച്ചു.
23 ആം പാര്‍ട്ടി കോൺഗ്രസ്സ് കണ്ണൂരില്‍ നടക്കുമ്പോൾ കേന്ദ്രത്തില്‍ ബിജെപിക്കെതിരെ ബദൽ സംവിധാനം രൂപപ്പെടുത്തുന്നത് ചര്ച്ചയായേക്കാം. കോൺഗ്രസ്സുമായി സഹകരിക്കുന്നതിൽ തെറ്റില്ല എന്ന നിലപാടാണ് സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞത്.