ഇന്ധനവില വര്‍ധനവിന് പിന്നാലെ ഇരുട്ടടിയായി സിമന്റിനും കമ്ബിക്കും വിലക്കയറ്റം.അതോടൊപ്പം എം സാന്‍ഡ് (പാറമണല്‍), ചെങ്കല്ല്, സിമന്റ് കട്ട, ഹോളോബ്രിക്സ് എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്.ഇതോടെ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കയാണ്. കഴിഞ്ഞ കുറച്ച് ദിവസത്തിനിടെ നിര്‍മാണച്ചെലവില്‍ 20 ശതമാനത്തിലധികം വര്‍ധനയാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഒരുമാസത്തിനിടെയാണ് കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ടിഎംടി കമ്ബിയുടെ വില ഇത്രയധികം ഉയര്‍ന്നത്. 20 രൂപയിലേറെയാണ് വര്‍ധിച്ചത്. നിലവില്‍ 85 രൂപക്ക് മുകളിലാണ് വില.നേരത്തെ ശരാശരി 65 രൂപക്ക് ലഭിച്ചിരുന്നു. സിമന്റ് വിലയും നിയന്ത്രണമില്ലാതെ കുതിക്കുകയാണ്.കഴിഞ്ഞ ഒരാഴ്ചക്കിടെ 40 മുതല്‍ 50 രൂപ വരെയാണ് ചാക്കൊന്നിന് കൂടിയത്. മുന്‍നിര കമ്ബനികളുടെ സിമന്റിന് ഇപ്പോള്‍ 450 രൂപ നല്‍കണം.ഇടത്തരം കമ്ബനികളുടെ സിമന്റിനും വില കൂടി. നേരത്തെ 350 രൂപക്ക് കിട്ടിയിരുന്ന ഇടത്തരം കമ്ബനികളുടെ സിമന്റിന് ഇപ്പോള്‍ 380 രൂപയാണ് വില.