NEWS

സുഖനിദ്ര, ശുഭനിദ്ര, നല്ല ഉറക്കം ലഭിക്കുന്നുണ്ടോ…? ഉറക്കത്തേക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

 നല്ലഉറക്കം നല്ല ശാരീരികആരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും നൽകും. നന്നായി ഉറങ്ങുന്നത് ഓർമ്മശക്തി, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തും.

നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ചില വഴികൾ

ഉറങ്ങുന്നതിനുമുമ്പ് വിശ്രമിക്കാൻ സമയം കൊടുക്കുക. കിടപ്പുമുറി സുഖകരവും തണുത്തതും ശാന്തവും ഇരുണ്ടതുമാണെന്ന് ഉറപ്പാക്കുക. ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക എന്നത് ഉറക്കം മെച്ചപ്പെടുത്തുന്നു.
അവധി ദിവസങ്ങളിൽ പോലും ഇത് തുടരണം.

രാത്രിയിൽ ബ്ലൂ ലൈറ്റ് ഒഴിവാക്കുക. ഇലക്ട്രോണിക് ഉപകരണങ്ങളിൽ കാണപ്പെടുന്ന നീല വെളിച്ചം മെലറ്റോണിൻ എന്ന ഉറക്ക ഹോർമോണിന്റെ അളവ് കുറയ്ക്കുന്നു. ഇതിനർത്ഥം രാത്രിയിൽ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ ഉപയോഗിക്കുന്നത് ഉറക്കം വരാൻ കൂടുതൽ സമയം എടുക്കും എന്നാണ്. ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് അവ ഓഫാക്കുകയോ ‘നൈറ്റ് ടൈം മോഡ്’ ആക്കുകയോ ചെയ്യുക.

മദ്യം, കഫീൻ, നിക്കോട്ടിൻ തുടങ്ങിയ ചില പദാർത്ഥങ്ങൾ ഒഴിവാക്കുക. കഫീൻ, നിക്കോട്ടിൻ എന്നിവ ഉത്തേജകങ്ങളാണ്, ഇത് ശരീരത്തിന്റെ ഉറക്കത്തിലേക്കുള്ള ഡ്രൈവിനെ തടസപ്പെടുത്തും. മദ്യം ഉറക്കത്തിന്റെ ഘടനയിലും മാറ്റം വരുത്തും, ഇത് രാത്രിയിൽ ഉറക്കം തടസ്സപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ദിവസവും മദ്യം ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് ഉത്കണ്ഠയുള്ള ആളുകൾക്ക് ഉറക്കത്തിന്റെ വ്യാപ്തി കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

⦿ രാത്രിയില്‍ ലൈറ്റിട്ട് ഉറങ്ങുന്ന ശീലം അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്. രാത്രി ഉറക്കത്തിനിടയില്‍ മുറിയില്‍ മിതമായ തോതിലുള്ള വെളിച്ചമാണെങ്കില്‍ പോലും അത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. യുഎസിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

⦿ അതായത്, വെളിച്ചത്തില്‍ ഉറങ്ങുന്നത് ഗ്ലൂക്കോസ്, ഹൃദയ സംബന്ധമായ നിയന്ത്രണങ്ങള്‍ എന്നിവയെ ബാധിക്കും. ഇത് ഹൃദ്രോഗം, പ്രമേഹം, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയ്ക്കുള്ള അപകട ഘടകങ്ങളാണ്

⦿ രാത്രിയില്‍ ഉറക്കത്തില്‍ പ്രകാശം . ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ പറയുന്നു. പിഎന്‍എഎസ് ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

⦿ മിതമായ പ്രകാശം ശരീരത്തെ ഉയര്‍ന്ന ജാഗ്രതാവസ്ഥയിലേക്ക് നയിച്ചതായി അന്വേഷകര്‍ കണ്ടെത്തി. ഈ അവസ്ഥയില്‍, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നതിനൊപ്പം ഹൃദയം ചുരുങ്ങുന്നതിന്റെ ശക്തിയും ഓക്‌സിജന്‍ നിറഞ്ഞ രക്തപ്രവാഹത്തിനായി നിങ്ങളുടെ രക്തക്കുഴലുകളിലേക്ക് എത്ര വേഗത്തില്‍ രക്തം എത്തിക്കുന്നു എന്നതിന്റെ നിരക്കും വര്‍ദ്ധിക്കുന്നു.

⦿ ഉറക്കം, പോഷകാഹാരം, വ്യായാമം എന്നിവയ്ക്ക് പുറമേ, പകല്‍ സമയത്തെ വെളിച്ചം ആരോഗ്യത്തിന് ഒരു പ്രധാന ഘടകമാണ്. എന്നാല്‍ രാത്രിയില്‍ ഇത് നേരെ തിരിയുകയും ചെയ്യും.

Back to top button
error: