Month: April 2022
-
Kerala
കെഎസ്ഇബിയിലെ ഇടത് നേതാവിനെതിരായ നടപടി ശരിവച്ച് വൈദ്യുതി മന്ത്രി; ”ആരായാലും നിയമവും ചട്ടവും പാലിക്കണം”
തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് സംഘടനയായ ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്ത നടപടി ശരിവെച്ച് വെദ്യുതി വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടി. ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ എന്നും ചെയര്‍മാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന്റെ ചട്ടങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ അന്വേഷണത്തിന് ശേഷം ഇടപെടുമെന്നറിയിച്ച മന്ത്രി ഈ മാസം 12 ന് തിരുവനന്തപുരത്ത് എത്തിയ ശേഷം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കി. ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതില്‍ ചെയര്‍മാന് മാത്രമല്ല ബോര്‍ഡ് അംഗങ്ങള്‍ക്കും പരാതിയുണ്ട്. ആരായാലും നിയമം പാലിച്ചേ പോകാന്‍ കഴിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ സമരത്തിന് കെഎസ് ഇബിയിലെ ജീവനക്കാര്‍ക്ക് ഡയസ്നോന്‍ ബാധകമാക്കിയ നടപടിയില്‍ പുനഃ പരിശോധന നടത്താന്‍ ചെയര്‍മാന് നിര്‍ദേശം നല്‍കിയതായും മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
Read More » -
NEWS
അടങ്ങാതെ ജനരോഷം, രാജിവയ്ക്കാതെ മഹിന്ദ; മൂല്യമിടിഞ്ഞ് ലങ്കന്‍ കറന്‍സി
കൊളംബോ: സാമ്പത്തികപ്രതിസന്ധിയില്‍ ആടിയുലയുന്ന ശ്രീലങ്കയില്‍ രാജി ആവശ്യം തള്ളി പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. 42 എംപിമാര്‍ ഭരണ മുന്നണി വിട്ടതോടെ രജപക്‌സെ സഹോദരന്മാര്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ രാജി ആവശ്യം സര്‍ക്കാര്‍ തള്ളി. കനത്ത പ്രതിഷേധം കാരണം പാര്‍ലമെന്റ് ഇന്നും പിരിഞ്ഞു. ഒരു യുഎസ് ഡോളറിന് മുന്നൂറ് ശ്രീലങ്കന്‍ രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടവ് നേരിടുകയാണ് നിലവില്‍ രാജ്യത്തെ കറന്‍സി. അവശ്യമരുന്ന് ക്ഷാമം രൂക്ഷമായതോടെ ലങ്കയില്‍ ആയിരങ്ങളുടെ ജീവന്‍ അപകടത്തിലായി. പ്രമേഹം,ഹൃദ്രോഗം എന്നിവയുടെ മരുന്നുകള്‍ പോലും ശ്രീലങ്കയില്‍ ഇപ്പോള്‍ കിട്ടാനില്ല. ധനമന്ത്രിയും കേന്ദ്രബാങ്ക് ഗവര്‍ണറും അധികാരമൊഴിഞ്ഞതോടെ സാമ്പത്തിക മേഖലയില്‍ നാഥന്‍ ഇല്ലാത്ത അവസ്ഥയാണ്. ഇന്നും പ്രധാന നഗരങ്ങളിലെല്ലാം എല്ലാം ജനകീയ പ്രതിഷേധം ശക്തമായിരുന്നു.
Read More » -
NEWS
‘ഒരു പങ്കാളി മതി’, ഒമ്പത് ഭാര്യമാരിൽ ഒരാൾ വേർപിരിഞ്ഞു; രണ്ട് പേരെ കൂടി വിവാഹം ചെയ്യുമെന്ന് ആർതർ
ഒമ്പത് യുവതികളെ വിവാഹം ചെയ്ത ആർതർ ഒ ഉർസോ എന്ന ബ്രസീലിയൻ മോഡലിനെ ഓർമയില്ലേ. കഴിഞ്ഞ വർഷം തന്റെ ആദ്യ ഭാര്യ ലുവാന കസാക്കിക്കൊപ്പം എട്ട് യുവതികളെ കൂടി കൂടക്കൂട്ടിയ അതേ ആർതർ തന്നെ. ഫ്രീ ലവ് എന്ന ആശയത്തിൽ ആകൃഷ്ടനായി ഒമ്പത് വിവാഹം ചെയ്ത ആർതറിന്റെ ഒരു ഭാര്യ വിവാഹ മോചിതയാവുകയാണെന്നാണ് പുതിയ വാർത്ത. ഒമ്പത് പേരിൽ അഗത എന്ന യുവതിയാണ് ബന്ധം അവസാനിപ്പിച്ചത്. ഒരേ സമയം ഒരു പങ്കാളി മാത്രമുള്ള ‘മോണോഗമി’ വ്യവസ്ഥ തനിക്ക് മിസ് ചെയ്യുന്നു എന്നാണ് അഗത വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് അറിയിച്ചത്. എന്നാൽ ആർതർ വീണ്ടും മറ്റൊരു വിവാഹത്തിനൊരുങ്ങുകയാണ്. അഗതയ്ക്ക് പകരം ഒന്നല്ല, രണ്ടുപേരെയാണ് ആർതർ വിവാഹം ചെയ്യാനൊരുങ്ങുന്നത്. അഗതയുടെ തീരുമാനം വിഷമിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നതായി ആർതർ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. അഗതയ്ക്ക് തന്നെ ഒറ്റയ്ക്കു വേണം. അതിൽ അർഥമില്ല. ഈ വേർപാട് എന്നെ കഠിനമായി വേദനിപ്പിക്കുന്നുണ്ട്. രണ്ടു പേരെ കൂടി വിവാഹം ചെയ്ത് ഭാര്യമാരുടെ…
Read More » -
India
നവരാത്രിയോടനുബന്ധിച്ച് സൗത്ത് ദില്ലിയിൽ മാംസ നിരോധനം; വിമർശനവുമായി മഹുവ മൊയിത്ര
ദില്ലി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സൗത്ത് ദില്ലിയിൽ ഇറച്ചി വിൽക്കുന്ന കടകൾ നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയിത്ര രംഗത്ത്. ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അവകാശം ഹനിക്കപ്പെട്ടെന്ന് അവർ ട്വീറ്റ് ചെയ്തു. ഭരണഘടന നൽകുന്ന അവകാശ പ്രകാരം എപ്പോൾ വേണമെങ്കിലും ഇറച്ചി കഴിക്കാം. അതുപോലെ തന്നെ ഇറച്ചി വിൽപന ശാല നടത്താനും ഭരണഘടന അവകാശം നൽകുന്നു. എന്നാൽ സർക്കാർ തീരുമാനത്തെ തുടർന്ന് ഇതെല്ലാം നിർത്തലാക്കിയിരിക്കുകയാണെന്നും മഹുവ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സൗത്ത് ഡൽഹി മേയർ മുകേഷ് സൂര്യൻ നഗരസഭാ പരിധിയിലെ ഇറച്ചിക്കടകൾ നവരാത്രിയുടെ ഭാഗമായി അടച്ചിടണമെന്ന് നിർദേശിച്ചത്. ഒമ്പത് ദിവസങ്ങളിൽ ഭക്തർ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതികളെ തുടർന്നാണ് തീരുമാനമെന്നും ആരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു. വ്രതകാലത്ത് പൊതുസ്ഥലത്ത് വെള്ളം കുടിക്കുന്നത് നിരോധിച്ചിരിക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലെ ഉത്തരവിന് സമാനമായി തീരുമാനത്തെ കണ്ടാൽ മതിയെന്നും മേയർ പറഞ്ഞു. ദില്ലിക്കാരുടെ…
Read More » -
Kerala
കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം; ആവശ്യമുയര്‍ത്തി മന്ത്രി, ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക യോഗം ഇന്ന്. പെട്രോളിയം സഹ മന്ത്രി രാമേശ്വര്‍ തെലിയാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര പെട്രോളിയം സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് യോഗം. മത്സ്യബന്ധന മേഖലയ്ക്ക് അടക്കം കൂടുതല്‍ മണ്ണെണ്ണ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനം ഇക്കാര്യം ഉന്നയിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്തിന് അനുവദിച്ച പാദ വാര്‍ഷിക മണ്ണെണ്ണ ക്വാട്ട ഘട്ടം ഘട്ടമായി കേന്ദ്രസര്‍ക്കാര്‍ വെട്ടികുറച്ചിരുന്നു. മണ്ണെണ്ണ വില വര്‍ധിപ്പിച്ച നടപടി പുനഃപരിശോധിക്കണം എന്നും സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിനുള്ള സബ്സിഡി മണ്ണെണ്ണ വിഹിതം കേന്ദ്രം ഓരോ മാസവും കുറച്ച് കൊണ്ടുവരികയാണെന്ന് മന്ത്രി ജി ആര്‍ അനില്‍ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ നിന്നുള്ള സബ്‌സിഡിയുള്ള മണ്ണെണ്ണ വിഹിതം 40 മുതല്‍ 60 ശതമാനം വരെ കുറഞ്ഞു. ഇത് വലിയ പ്രതിസന്ധിയാണ്…
Read More » -
India
മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മീഡിയവൺ ചാനൽ മാനേജ്മെന്റ്, എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയവരുടെ ഹർജികൾ പരിഗണിക്കുന്നത്. സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്. മാർച്ച് 26നകം സത്യവാങ്മൂലം സമർപ്പിക്കാനായിരുന്നു കേന്ദ്രത്തിന് കോടതി നൽകിയിരുന്ന നിർദേശം. ചാനലിന്റെ പ്രവർത്തനം വിലക്കിയ നടപടി മാർച്ച് പതിനഞ്ചിന് സ്റ്റേ ചെയ്തിരുന്നു. മുദ്രവച്ച കവറുകളിൽ രേഖകളും റിപ്പോർട്ടുകളും അടക്കം സമർപ്പിക്കുന്നതിന്റെ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു. മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ നടപടിക്കെതിരെയുള്ള ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം കേന്ദ്രസർക്കാർ തേടിയിരുന്നു. വിശദമായ മറുപടി ഫയൽ ചെയ്യാൻ നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.…
Read More » -
Business
മീഷോയില്‍ ഇനി പലചരക്കും
ന്യൂഡല്‍ഹി: സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോയുടെ ഗ്രോസറി വിഭാഗം കോര്‍ ആപ്പില്‍ സംയോജിപ്പിക്കും. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഒറ്റ ഷോപ്പിംഗ് കേന്ദ്രം മാത്രമാക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് കമ്പനി പറഞ്ഞത്. ഒരൊറ്റ ഷോപ്പിംങ് ആക്കുന്നതിലൂടെ ഇന്ത്യയില്‍ ഒരു ബില്ല്യണ്‍ ഉപഭോക്താക്കളെയും കമ്പനി നോട്ടമിടുന്നുണ്ട്. മെയ് ആദ്യവാരത്തോടെ ഗ്രോസറി ബിസിനസിന്റെ സംയോജനം പൂര്‍ത്തിയാകുമെന്നും ഫാര്‍മിസോയില്‍ നിന്ന് മീഷോ സൂപ്പര്‍സ്റ്റോറിലേക്ക് റീബ്രാന്‍ഡ് ചെയ്യുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്താന്‍ സാധിക്കുന്നതിനാല്‍, ഓണ്‍ലൈനിലൂടെയുള്ള പലചരക്ക് സാധനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിലേക്ക് മീഷോ സൂപ്പര്‍സ്റ്റോറിനെ സംയോജിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മീഷോ സ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ പറഞ്ഞു. പഴങ്ങള്‍, പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍, ഹോം കെയര്‍, പാക്കേജ്ഡ് ഫുഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 500 ഉല്‍പ്പന്നങ്ങള്‍ മീഷോ സൂപ്പര്‍സ്റ്റോറില്‍ നിലവില്‍ നല്‍കുന്നുണ്ട്. ഈ പ്ലാറ്റ്‌ഫോമില്‍ 36-ലധികം വിഭാഗങ്ങളിലായി 100 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് 87 ദശലക്ഷത്തിലധികം ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റിംഗുകളിലേക്ക് പ്രവേശനം നല്‍കും. 2022…
Read More » -
Business
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് കൂട്ടി. പുതിയ നിരക്ക് ഏപില്‍ 6 മുതല്‍ പ്രാബല്യത്തില്‍ വരും. തിരഞ്ഞെടുത്ത കാലയളവിനുള്ളിലെ 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്. ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച്, എച്ച്ഡിഎഫ്സി ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5 ശതമാനത്തില്‍ നിന്ന് 5.10 ശതമാനമാക്കി. 366-ാം ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെയും 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5 ശതമാനത്തില്‍ നിന്ന് 5.10 ശതമാനമാക്കി. അഞ്ച് വര്‍ഷകാലയളവില്‍ അഞ്ച് കോടി രൂപയില്‍ താഴെ സ്ഥിരനിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കാല്‍ ശതമാനം അധികമായി നല്‍കുന്നത് തുടരും. സാധാരണ 50 ബേസിസ് പോയിന്റ പ്രീമിയത്തിന് പുറമേയാണ് ഈ ആനുകൂല്യം ലഭ്യമാകും. ഫെബ്രുവരിയില്‍ ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.9 ശതമാനത്തില്‍ നിന്ന് 5 ശതമാനമായും…
Read More » -
Tech
4 ജി നെറ്റ്‌വര്‍ക്കിനായി 1.2 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍
ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4 ജി നെറ്റ്‌വര്‍ക്ക് രാജ്യത്ത് ഉടന്‍ തന്നെ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എന്‍എല്‍. രാജ്യമൊട്ടാകെ ഇതിനായി 1.2 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അറിയിച്ചു. രാജ്യത്ത് 5 ജി നെറ്റ്‌വര്‍ക്ക് സാധ്യമാകുന്ന മുറയ്ക്ക് ട്രെയിനുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. നൂറ് കിലോമീറ്ററിലധികം വേഗതയില്‍ ട്രെയിന്‍ ഓടുമ്പോള്‍ 4 ജി നെറ്റ്‌വര്‍ക്കില്‍ തടസ്സം നേരിടുന്ന പശ്ചാത്തലത്തിലാണ് ട്രെയിനുകളില്‍ 5 ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്നും കേന്ദ്ര ടെലികോംമന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4 ജി നെറ്റ്‌വര്‍ക്ക് രാജ്യത്ത് ഉടന്‍ തന്നെ അവതരിപ്പിക്കും. ഇന്ത്യയിലെ എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്മാരുമാണ് ഇത് വികസിപ്പിച്ചെടുത്തത്. തദ്ദേശീയമായി 4 ജി നെറ്റ്‌വര്‍ക്ക് വികസിപ്പിച്ചെടുത്തത് ലോകവ്യാപകമായി രാജ്യത്തിന് പ്രശസ്തി നേടി കൊടുത്തതായും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. അടിയന്തരമായി 6000 ടവറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനുള്ള നടപടികളുമായി ബിഎസ്എന്‍എല്‍ മുന്നോട്ടു പോകുകയാണ്. പിന്നീട് 6000 ടവറുകള്‍ക്ക് കൂടി ഓര്‍ഡര്‍…
Read More » -
India
സാങ്കേതിക തകരാര്‍: സൊമാറ്റോയും സ്വിഗ്ഗിയും പണിമുടക്കി
മുംബൈ: രാജ്യത്തെ പ്രധാന ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി പണിമുടക്കി. നിരവധി ആളുകള്‍ ആശ്രയിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ പണിമുടക്കിയതോടെ ഉപയോക്താക്കള്‍ ട്വിറ്ററിലൂടെ പരാതികളുമായെത്തി. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയകളില്‍ പരാതി പങ്കുവെച്ചിരിക്കുന്നത്. പലരും തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായും പരാതിപ്പെട്ടു. തകരാര്‍ ഉണ്ടായതായി അംഗീകരിക്കുകയും ഉപഭോക്താക്കളുടെ പരാതിക്ക് സൊമാറ്റോ കെയര്‍ മറുപടി നല്‍കുകയും ചെയ്തു. ഉപഭോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ സൊമാറ്റോ ക്ഷമ ചോദിക്കുകയും ചെയ്തു. താത്കാലികമായി ഉണ്ടായ ഒരു സാങ്കേതിക തകരാറിനെ ഞങ്ങള്‍ അഭിമുഖീകരിക്കുകയാണ്. അത് പരിഹരിക്കാന്‍ ഞങ്ങളുടെ ടീം ശ്രമിക്കുകയാണെന്നും ഉടനെ പ്രശ്ങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പു നല്‍കുന്നതായും സൊമാറ്റോ ട്വിറ്ററില്‍ പ്രതികരിച്ചു. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയും തകരാറുകള്‍ പരിഹരിക്കുകയാണ് എന്ന് അറിയിച്ചു. ‘സാങ്കേതിക പരിമിതികള്‍ നേരിടുന്നതിനാല്‍ നിലവില്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ അഭ്യര്‍ത്ഥന പ്രോസസ്സ് ചെയ്യാന്‍ കഴിയുന്നില്ല. നിങ്ങളുടെ സഹകരണത്തിന് നന്ദി പറയുന്നു. പ്രശ്നങ്ങള്‍ ഞങ്ങള്‍…
Read More »