NEWS

കൊല്ലം, പത്തനംതിട്ട മേഖലകളിൽ ഭൂചലനം; നിരവധി വീടുകൾക്ക് വിള്ളൽ

ത്തനംതിട്ട: കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.കൊല്ലം ജില്ലയിൽ പത്തനാപുരം, നിലമേല്‍ ,തലവൂര്‍, പട്ടാഴി, പട്ടാഴി വടക്ക്‌, വിളക്കുടി, പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍, കൂടല്‍, കോന്നി,അടൂർ മേഖലയിലും ചലനം അനുഭവപ്പെട്ടു.
.കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 2.8 തീവ്രതയാണ് രേഖപ്പെടുത്തിയത്‌. പ്രകമ്ബനം 20 മുതല്‍ 40 സെക്കന്‍ഡ്‌വരെ നീണ്ടു.

ചൊവ്വാഴ്ച ഉച്ചമുതല്‍ ഈ മേഖലയില്‍ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.രാത്രി മഴതോര്‍ന്ന ശേഷമായിരുന്നു ഭൂചലനം ഉണ്ടായത്. ചലനം ഉണ്ടായ സമയം വലിയ ശബ്ദം കേട്ടെന്നും 40 സെക്കന്‍ഡ് വരെ പ്രകമ്ബനം നീണ്ടു നിന്നുവെന്നും നാട്ടുകാര്‍ പറയുന്നു.നിരവധി വീടുകള്‍ക്ക്‌ വിള്ളലുണ്ടായിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍നിന്ന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.പലയിടത്തും കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ഇല്ലാതിരുന്നത് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കി.

Back to top button
error: