Month: April 2022

  • NEWS

    ദുബായ് ഡാൻസ് ബാറിലേയ്ക്കു സ്ത്രീകളെ കടത്താൻ ശ്രമം; നര്‍ത്തകി അടക്കം ഏഴുപേര്‍ കുടുങ്ങി, 17 യുവതികളെ രക്ഷപ്പെടുത്തി

    ബംഗളൂരു: ദുബായ് ഡാൻസ് ബാറിലേയ്ക്കു കടത്താൻ ശ്രമിച്ച17 യുവതികളെ സിറ്റി ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി. ബംഗളൂരുവില്‍ നിന്നാണ് ദുബായിലേക്ക് സ്ത്രീകളെ കടത്താൻ ശ്രമിച്ചത്. സംഘത്തിലെ പ്രധാനപ്പെട്ട ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോപ്പളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ബസവരാജു ശങ്കരപ്പ കലാസാദ് (43), മൈസൂരുവിലെ നര്‍ത്തകി ആദര്‍ശ (28), തമിഴ്‌നാട്ടിലെ സേലം സ്വദേശി രാജേന്ദ്ര നാച്ചിമുട്ട് (32), ചെന്നൈയിലെ ആര്‍ട്ടിസ്റ്റ് ഏജന്റ് മാരിയപ്പന്‍ (44) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരു സ്വദേശി ചന്തു (20), പോണ്ടിച്ചേരി സ്വദേശി ടി അശോക് (29), തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി എസ് രാജീവ് ഗാന്ധി (35) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദുബായിലേക്ക് കടത്തിയ 95 സ്ത്രീകളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുകയും 17 പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വശീകരിച്ച് പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കുകയായിരുന്നു പതിവ്. ഇവന്റ് മാനേജ്‌മെന്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെയും ഇവര്‍ വലയിലാക്കി. കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര,…

    Read More »
  • Kerala

    കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി കു​ത്തി​ത്തി​രി​പ്പി​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത് : കെ. മുരളീധരന്‍

    കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി കു​ത്തി​ത്തി​രി​പ്പി​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത് എന്ന് കെ. മുരളീധരന്‍. കെ.​വി. തോ​മ​സി​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കെ.​വി. തോ​മ​സ് പാ​ര്‍​ല​മെ​ന്‍റി​ല്‍ പോ​യ​ത് ഓ​ട് പൊ​ളി​ച്ച​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ല വി​ഷ​മ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചി​ല്ല. ഇ​ത്രയും കാ​ലം ഒ​പ്പം നി​ന്ന കെ.​വി. തോ​മ​സി​നെ പോ​ലെ​യു​ള്ള ഒ​രു നേ​താ​വ് പോ​കു​ന്ന​തി​ല്‍ വി​ഷ​മ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന ചി​ല പ്ര​യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല എന്നും അദ്ദേഹം പറഞ്ഞു. പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് ന​ട​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. കോ​ണ്‍​ഗ്ര​സ് ന​ശി​ച്ച് കാ​ണ​ണം എ​ന്ന് മാ​ത്രം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് സി​പി​എം കേ​ര​ള ഘ​ട​കം. അ​പ്പോ​ള്‍ അ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ഒ​രു പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​മ്പോ​ള്‍ അ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ശ​രി​യ​ല്ല. മ​റ്റൊ​രു സം​സ്ഥാ​ന​ത്താ​ണ് ന​ട​ക്കു​ന്ന​തെ​ങ്കി​ല്‍ പ​ങ്കെ​ടു​ക്കാ​മാ​യി​രു​ന്നു. ഒ​രു​പാ​ട് കോ​ണ്‍​ഗ്ര​സു​കാ​രു​ടെ ര​ക്തം വീ​ണ മ​ണ്ണാ​ണ് ക​ണ്ണൂ​ര്‍. പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ കോ​ണ്‍​ഗ്ര​സ് ആ​ശ​യം പ​റ​യു​മെ​ന്ന് കെ.​വി തോ​മ​സ് പ​റ​ഞ്ഞ​തി​നോ​ട് വെ​ട്ടാ​ന്‍ വ​രു​ന്ന പോ​ത്തി​നോ​ട് കോ​ണ്‍​ഗ്ര​സ് ആ​ശ​യം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

    Read More »
  • India

    അതിവ്യാപനശേഷിയുള്ള കൊറോണ വകഭേദം എക്സ് ഇ ഗുജറാത്തിൽ ഒരാൾക്ക് ബാധിച്ചതായി റിപ്പോർട്ട്

    അതിവ്യാപനശേഷിയുള്ള കൊറോണ വകഭേദം എക്സ് ഇ ഗുജറാത്തിൽ ഒരാൾക്ക് ബാധിച്ചതായി റിപ്പോർട്ട്. ഒമിക്രോൺ BA.1, BA.2 ഉപവിഭാഗങ്ങളുടെ പുനഃസംയോജനമാണ് XE വകഭേദം. യുകെയിലാണ് കഴിഞ്ഞ ജനുവരി 19ന് ഇതിനെ ആദ്യമായി കണ്ടെത്തിയത്. ഒമിക്രോൺ BA.2 നെ അപേക്ഷിച്ചു 10 ശതമാനം വർധിച്ച വ്യാപനശേഷി ഇതിനുണ്ടെന്നാണ് നിഗമനം. സംസ്ഥാനത്ത് എക്സ്എം വകഭേദത്തിന്‍റെ ഒരു കേസും കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ചവർ പ്രത്യേക നിരീക്ഷണത്തിൽ തുടരുകയാണ്. ഈ ആഴ്ച ആദ്യം, വിദേശ യാത്രാ ചരിത്രമുള്ള ഒരു രോഗിക്ക് എക്സ് ഇ (XE) വകഭേദം ബാധിച്ചതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാൽ, ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് നിഷേധിച്ചു. മുംബൈയിൽ കൊറോണ വൈറസിന്‍റെ എക്സ് ഇ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകളാണ് ആരോഗ്യമന്ത്രാലയം തള്ളിയത്. വകഭേദത്തിന്‍റെ ജീനോമിക് ഘടന എക്സ് ഇ യുടെ ജീനോമിക് ചിത്രവുമായി ബന്ധമില്ലെന്ന് അനുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുകെയിലാണ് പുതിയ എക്സ്ഇ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതുവരെയുള്ള ഏതു വകഭേദത്തേക്കാൾ വ്യാപന ശേഷിയുള്ളതാണ് ഇതെന്ന്…

    Read More »
  • Crime

    കൊല്ലത്ത് യൂത്ത് ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നു

    കൊ​ല്ല​ത്ത് യൂ​ത്ത് ഫ്ര​ണ്ട്(​ബി) നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. ച​ക്കു​വ​ര​യ്ക്ക​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ക്കാ​ട്ട് മ​നു​വി​ലാ​സ​ത്തി​ൽ മ​നോ​ജ്(39)​ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ വെ​ട്ടേ​റ്റ നി​ല​യി​ൽ മ​നോ​ജി​നെ ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല സം​ഭ​വം രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്(​ബി) ആ​രോ​പി​ച്ചു. മ​നോ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് കോ​ൺ​ഗ്ര​സു​കാ​ര​ണെ​ന്ന് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ക​ഴു​ത്തി​ൽ വെ​ട്ടേ​റ്റി​ട്ടു​ണ്ട്. കൈ​വി​ര​ലു​ക​ൾ വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലാ​ണ്. കോ​ക്കാ​ട്ട് ശി​വ​ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് മ​നോ​ജി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

    Read More »
  • NEWS

    കാറിലിടിച്ചശേഷം നിര്‍ത്താതെ പോയ കെഎസ്‌ആര്‍ടിസി ബസിനെ പിന്നാലെ പാഞ്ഞ് പിടികൂടി ആലുവ ജോയിന്റ് ആര്‍ടിഒ 

    കൊച്ചി: തന്റെ കാറിലിടിച്ചശേഷം നിര്‍ത്താതെ പോയ കെഎസ്‌ആര്‍ടിസി ബസിനെ പിന്നാലെ പാഞ്ഞ് പിടികൂടി ആലുവ ജോയിന്റ് ആര്‍ടിഒ സലീം വിജയകുമാര്‍.വെള്ളിയാഴ്ച രാവിലെ ആലുവ ടൗണിലാണ് സംഭവം.പറവൂര്‍ ടൗണിലുള്ള ഫിറ്റ്നസ് ടെസ്റ്റ് ​ഗ്രൗണ്ടില്‍ നിന്ന് ആലുവയിലെ ഓഫീസിലേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്നു സലീം. കാറിന് പിന്നാലെ തുടര്‍ച്ചയായി ഹോണ്‍‍ മുഴക്കിയാണ് ബസ് എത്തിയത്.മുന്നിലെ ബൈക്കുകാരന് യു-ടേണ്‍ എടുക്കാനായി കാര്‍ സ്ലോ ചെയ്തപ്പോൾ നിരന്തരം ഹോണടിച്ച്‌ ശല്യപ്പെടുത്തുകയും ചെയ്തു. വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയ സലീം ചുമ്മാതെ ഹോണ്‍ അടിക്കല്ലെന്ന് ഡ്രൈവറോട് പറഞ്ഞു. ആലുവ പാലസിന് മുന്നില്‍വച്ച്‌ വലത്തേക്ക് തിരിയാനായി കാര്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ടപ്പോഴാണ് ബസുമായെത്തിയ ഡ്രൈവര്‍ അപകടമുണ്ടാക്കിയത്. ഇടതുവശത്തുകൂടി വേ​ഗത്തിലെത്തി, ബസിന്റെ പുറകുവശം കൊണ്ട് കാറിന്റെ മുന്‍വശത്ത് ഇടിക്കുകയായിരുന്നു. അപകടമുണ്ടായെന്ന് അറിഞ്ഞിട്ടും ബസ് നിര്‍ത്താതെ പോയതോടെ കാറുമായി സലീം പിന്നാലെ പോയി തടയുകയായിരുന്നു.മഫ്തിയിലായിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ജോ. ആര്‍ടിഒയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.കേസ് കൊടുത്തോ എന്നായി ഡ്രൈവര്‍.ഇതോടെ മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനപരിശോ‌ധനാ സംഘത്തെ…

    Read More »
  • നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം

    നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ബന്ധു സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഫോണ്‍ സംഭാഷണം പുറത്തായി. സഹോദരീ ഭര്‍ത്താവ് സുരാജും ഡോ. ഹൈദരലിയും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് സുരാജ് ഫോണ്‍ സംഭാഷണത്തിനിടയില്‍ പറയുന്നുണ്ട്. എല്ലാ കാര്യങ്ങളും അഭിഭാഷകന്‍ പറഞ്ഞു തരുമെന്നും സംഭാഷണത്തില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ദിലീപ് അഡ്മിറ്റ് ആയിരുന്നില്ല എന്നായിരുന്നു ഡോക്ടര്‍ ആദ്യം മൊഴി നല്‍കിയത്. ഈ മൊഴി കോടതിയില്‍ തിരുത്താന്‍ ആണ് സുരാജ് ആവശ്യപ്പെടുന്നത്. ‘രേഖകള്‍ പൊലീസിന്റെ കൈവശം ഉണ്ടെന്നു ഡോക്ടര്‍ ‘കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സുരാജ്. ഡോക്ടര്‍ അഭിഭാഷകന്‍ പഠിപ്പിക്കുന്നതപോലെ പറഞ്ഞാല്‍ മതി എന്നും സംഭാഷണത്തില്‍ ഉണ്ട്. പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോക്ടര്‍ പിന്നീട് കൂറ് മാറിയിരുന്നു.

    Read More »
  • NEWS

    വിഷുവിന് ഉടുക്കാം കൊന്നപ്പൂവ് സാരി

    ഇത്തവണത്തെ വിഷുവിന് കണിക്കൊന്നയുടെ സാരിയാണ് ട്രെന്‍‌ഡ്.വിഷുവിന് കണികാണാന്‍ കണിക്കൊന്ന പൂവ് ഒരുക്കാറുണ്ടെങ്കിലും സാരിയില്‍ പൂവുകള്‍ തെളിയുന്നത് പുതിയ കാഴ്ചയാണ്. സെറ്റ് സാരികളിലാണ് മഞ്ഞ പൂക്കള്‍ നിറഞ്ഞത്. പെണ്‍കുട്ടികള്‍ക്കുള്ള ക്രോപ് ടോപ്പും ഫ്ളയേര്‍ഡ് സ്കര്‍ട്ടുമൊക്കെ വിപണിയിലുണ്ട്. 990 മുതല്‍ 1500 രൂപവരെയാണ് മ്യൂറല്‍ പെയിന്റിംഗിലൂടെ കണിക്കൊന്നപ്പൂവ് വരച്ച സാരികളുടെ വില.ഹാന്‍ഡ് എംബ്രോയ്ഡറിക്ക് മൂവായിരത്തിന് മുകളിലേക്കാണ് വില.പതിനായിരത്തിന് മുകളില്‍ വിലവരുന്ന വിഷുസാരികളും വിപണിയിലുണ്ട്. കണിക്കൊന്ന പൂക്കള്‍ ഹാന്‍ഡ് എംബ്രോയ്ഡറിയായി ചെയ്‌തെടുത്തതും മ്യൂറല്‍ പെയിന്റിംഗ് ചെയ്തതുമായ സാരികള്‍ക്ക് വിഷുവിന് മുൻപുതന്നെ വന്‍ ഡിമാന്‍ഡാണെന്ന് വസ്ത്ര വ്യാപാരികള്‍ പറയുയുന്നു.

    Read More »
  • India

    “ഇംഗ്ലീഷ് ഉപയോഗിക്കരുത് “: അമിത് ഷാ, വിമര്‍ശനവുമായി മുന്‍ കര്‍ണാടക മുഖ്യമന്ത്രി

    വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കേണ്ടത് ഹിന്ദിയിലാണെന്നും ഇംഗ്ലീഷ് ഉപയോഗിക്കരുത് എന്നുള്ള കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല എന്നാവര്‍ത്തിക്കുകയാണ് അദ്ദേഹം. ഹിന്ദി അടിച്ചേല്‍പിക്കുന്നതിലൂടെ ബി.ജെ.പി ‘സാംസ്‌കാരിക തീവ്രവാദം’ അഴിച്ചുവിടുകയാണെന്നും ഭാഷാ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനമെന്നും പരസ്പരം വികാരങ്ങളെ മാനിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ബഹുസ്വരതയാണ് ഇന്ത്യയെ എക്കാലവും ഒന്നിച്ചു നിര്‍ത്തിയതെന്നും അത് ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ എല്ലാ ശ്രമത്തേയും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • NEWS

    ഏപ്രില്‍ 16ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് എതിരെ

    ഏപ്രില്‍ 15 മുതല്‍ ഗോവയില്‍ വെച്ച്‌ നടക്കുന്ന ഐ എസ് എല്‍ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഏപ്രില്‍ 16ന് ഹൈദരാബാദ് എഫ് സിക്ക് എതിരെ.ഏപ്രില്‍ 15ന് ചെന്നൈയിനും എഫ് സി ഗോവയും തമ്മിലുള്ള മത്സരത്തോടെയാകും ലീഗ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റ് മെയ് 20 വരെ നീണ്ടു നില്‍ക്കും. സൗത്ത് ഗോവയില്‍ രണ്ട് വേദികളില്‍ ആകും മത്സരം നടക്കുന്നത്. ഏഴ് ഐ എസ് എല്‍ ടീമുകളുടെ റിസേര്‍വ്സ് ടീമുകള്‍ ഡെവലപ്മെന്റ് ലീഗില്‍ പങ്കെടുക്കും. ഒപ്പം റിലയന്‍സ് യങ് ചാമ്ബ്യന്‍സും കളിക്കും. ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് ഇംഗ്ലണ്ടില്‍ നടക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പില്‍ പങ്കെടുക്കാന്‍ ആകും.   കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിക്സ്ചർ: April 16 – Kerala Blasters vs Hyderabad April 20 – Kerala Blasters vs Mumbai City April 23 – Kerala Blasters vs Chennaiyin April 27 – Kerala Blasters…

    Read More »
  • NEWS

    പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി

    എറണാകുളം: ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. അരുണ്‍ സെബാസ്റ്റ്യന്‍, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്.മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇരുവരും. ഇതില്‍ അരുണ്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയാണ്.തുടര്‍നടപടികള്‍ക്കായി സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കവേയാണ് രണ്ടു പേരും രക്ഷപ്പെട്ടത്. അരുണ്‍ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആന്റണി ഡി കോസ്റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്.രാത്രി 11 മണിയോടെ ഇരുവരും സ്റ്റേഷനില്‍നിന്നും രക്ഷപ്പെടുകയായിരുന്നു.പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

    Read More »
Back to top button
error: