KeralaNEWS

കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി കു​ത്തി​ത്തി​രി​പ്പി​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത് : കെ. മുരളീധരന്‍

കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി കു​ത്തി​ത്തി​രി​പ്പി​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത് എന്ന് കെ. മുരളീധരന്‍. കെ.​വി. തോ​മ​സി​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കെ.​വി. തോ​മ​സ് പാ​ര്‍​ല​മെ​ന്‍റി​ല്‍ പോ​യ​ത് ഓ​ട് പൊ​ളി​ച്ച​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ല വി​ഷ​മ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചി​ല്ല.

ഇ​ത്രയും കാ​ലം ഒ​പ്പം നി​ന്ന കെ.​വി. തോ​മ​സി​നെ പോ​ലെ​യു​ള്ള ഒ​രു നേ​താ​വ് പോ​കു​ന്ന​തി​ല്‍ വി​ഷ​മ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന ചി​ല പ്ര​യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല എന്നും അദ്ദേഹം പറഞ്ഞു.

പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് ന​ട​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. കോ​ണ്‍​ഗ്ര​സ് ന​ശി​ച്ച് കാ​ണ​ണം എ​ന്ന് മാ​ത്രം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് സി​പി​എം കേ​ര​ള ഘ​ട​കം. അ​പ്പോ​ള്‍ അ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ഒ​രു പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​മ്പോ​ള്‍ അ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ശ​രി​യ​ല്ല.

മ​റ്റൊ​രു സം​സ്ഥാ​ന​ത്താ​ണ് ന​ട​ക്കു​ന്ന​തെ​ങ്കി​ല്‍ പ​ങ്കെ​ടു​ക്കാ​മാ​യി​രു​ന്നു. ഒ​രു​പാ​ട് കോ​ണ്‍​ഗ്ര​സു​കാ​രു​ടെ ര​ക്തം വീ​ണ മ​ണ്ണാ​ണ് ക​ണ്ണൂ​ര്‍.

പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ കോ​ണ്‍​ഗ്ര​സ് ആ​ശ​യം പ​റ​യു​മെ​ന്ന് കെ.​വി തോ​മ​സ് പ​റ​ഞ്ഞ​തി​നോ​ട് വെ​ട്ടാ​ന്‍ വ​രു​ന്ന പോ​ത്തി​നോ​ട് കോ​ണ്‍​ഗ്ര​സ് ആ​ശ​യം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: