ഇത്തവണത്തെ വിഷുവിന് കണിക്കൊന്നയുടെ സാരിയാണ് ട്രെന്‍ഡ്.വിഷുവിന് കണികാണാന്‍ കണിക്കൊന്ന പൂവ് ഒരുക്കാറുണ്ടെങ്കിലും സാരിയില്‍ പൂവുകള്‍ തെളിയുന്നത് പുതിയ കാഴ്ചയാണ്. സെറ്റ് സാരികളിലാണ് മഞ്ഞ പൂക്കള്‍ നിറഞ്ഞത്. പെണ്‍കുട്ടികള്‍ക്കുള്ള ക്രോപ് ടോപ്പും ഫ്ളയേര്‍ഡ് സ്കര്‍ട്ടുമൊക്കെ വിപണിയിലുണ്ട്.
990 മുതല്‍ 1500 രൂപവരെയാണ് മ്യൂറല്‍ പെയിന്റിംഗിലൂടെ കണിക്കൊന്നപ്പൂവ് വരച്ച സാരികളുടെ വില.ഹാന്‍ഡ് എംബ്രോയ്ഡറിക്ക് മൂവായിരത്തിന് മുകളിലേക്കാണ് വില.പതിനായിരത്തിന് മുകളില്‍ വിലവരുന്ന വിഷുസാരികളും വിപണിയിലുണ്ട്. കണിക്കൊന്ന പൂക്കള്‍ ഹാന്‍ഡ് എംബ്രോയ്ഡറിയായി ചെയ്‌തെടുത്തതും മ്യൂറല്‍ പെയിന്റിംഗ് ചെയ്തതുമായ സാരികള്‍ക്ക് വിഷുവിന് മുൻപുതന്നെ വന്‍ ഡിമാന്‍ഡാണെന്ന് വസ്ത്ര വ്യാപാരികള്‍ പറയുയുന്നു.