NEWS

പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി

എറണാകുളം: ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. അരുണ്‍ സെബാസ്റ്റ്യന്‍, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്.മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇരുവരും. ഇതില്‍ അരുണ്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയാണ്.തുടര്‍നടപടികള്‍ക്കായി സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കവേയാണ് രണ്ടു പേരും രക്ഷപ്പെട്ടത്.
അരുണ്‍ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആന്റണി ഡി കോസ്റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്.രാത്രി 11 മണിയോടെ ഇരുവരും സ്റ്റേഷനില്‍നിന്നും രക്ഷപ്പെടുകയായിരുന്നു.പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Back to top button
error: