Month: April 2022

  • NEWS

    ചോറ് ഒരു നേരം മതി; ചപ്പാത്തിയാണ് കൂടുതൽ നല്ലത് 

    ആരോഗ്യവും ആഹാരശീലവും തമ്മില്‍ ഇഴപിരിയാനാവാത്ത ബന്ധമാണുള്ളത്.പതിവായി ഒരു നേരം ചപ്പാത്തി കഴിക്കുന്നത് ആരോഗ്യം നിലനിറുത്താന്‍ സഹായിക്കും.കൊഴുപ്പിന്റെ അംശം കുറയ്ക്കുന്നതിനും സെല്ലുലോസ്, ഹെവി സെല്ലുലോസ് എന്നീ വിഭാഗത്തില്‍പ്പെട്ട നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുടലുകളുടെ ചലനം സുഗമമാക്കാനും ചപ്പാത്തി സഹായിക്കുന്നു.മാത്രമല്ല ഗോതമ്പിലെ തവിട് രക്തത്തിലെ ഈസ്ട്രജന്റെ അളവു കുറയ്ക്കുന്നതിനു സഹായിക്കുന്നു.വന്‍കുടലിലെ കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവ് ഗോതമ്പിലെ തവിടിനുണ്ട്. അമിതഭാരം തടയുന്നതിനും വയറുനിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നതിനും ഗോതമ്പിനു പ്രത്യേക കഴിവുതന്നെയുണ്ട്.   ധാന്യങ്ങളില്‍ ഏറ്റവും നല്ലതു ഗോതമ്പാണ്.പോഷകങ്ങളുടെ കലവറയാണ് ഈ ധാന്യം. ഗോതമ്പിലെ മുഖ്യപോഷണം അന്നജമാണ്.100 ഗ്രാം ഗോതമ്പില്‍ ഏകദേശം 340 കാലറി ഊര്‍ജവും 13 ഗ്രാമോളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. 2% കൊഴുപ്പും 1.8% ധാന്യങ്ങളും 22% ഡയറ്ററി ഫൈബറും ഇതിലുണ്ട്. ധാരാളം ബി കോംപ്ലക്സ് വൈറ്റമിനുകളും സിങ്ക്, സെലിനിയം, മഗ്‌നീഷ്യം പോലുള്ള ധാതുക്കളും ഇവയിലടങ്ങിയിട്ടുണ്ട്. ചില ഫൈറ്റോ കെമിക്കലുകളുടെ സാന്നിധ്യം ഗോതമ്പിന്റെ മേന്മ കൂട്ടുന്നു.  ആരോഗ്യസംരക്ഷണത്തിനു നാരുകളുടെ പ്രാധാന്യം വളരെ വലുതാണ്.രോഗങ്ങളെ ചെറുക്കാനും ഇവയ്ക്കു സാധിക്കും.ചപ്പാത്തിയുമായി…

    Read More »
  • NEWS

    മാനസിക വൈകല്യമാണ് സെല്‍ഫിഭ്രമം; പോകുന്നത് ജീവനും

    കോട്ടയം: സാമൂഹിക മാധ്യമങ്ങളുടെ വ്യക്തിജീവിതത്തിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റത്തിന്റെ മറ്റൊരു ദുരന്ത മുഖമായിരിക്കുകയാണ് സെല്‍ഫിഭ്രമം.സാമൂഹിക മാധ്യമങ്ങളില്‍ സെല്‍ഫി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യഗ്രതപ്പെടുന്നര്‍ ഓരോ ചിത്രം കഴിയുന്തോറും മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാനായി കൂടുതല്‍ സാഹസികമായ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും പലപ്പോഴും അത് അപകടം ക്ഷണിച്ചു വരുത്തുകയുമാണ്. തന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ പോസ്റ്റ് ചെയ്യുന്ന സെല്‍ഫി ചിത്രങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ മികവോടെ തന്റെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള വെമ്ബലാണ് സ്ഥലകാല ബോധമില്ലാത്ത സെല്‍ഫി ചിത്രമെടുക്കാനുള്ള വ്യഗ്രതക്കു പിന്നില്‍. ചെല്ലുന്നിടത്തു നിന്നെല്ലാം സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാം, വാട്സ്‌ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം പോസ്റ്റ്ചെയ്യുന്നതില്‍ ഇത്തരക്കാര്‍ ആനന്ദം കണ്ടെത്തുന്നു.നൈമിഷികമായ ആയുസ്സ് മാത്രമേയുള്ളൂ സെല്‍ഫി ചിത്രങ്ങള്‍ക്ക്. ഒരു തവണ കണ്ടാല്‍ വീണ്ടും അത് കാണുന്നവര്‍ നന്നേ വിരളം.ഇതൊന്നും ചിന്തിക്കാതെയാണ് ഒരു ലൈക്കിനു വേണ്ടി പലരും സാഹസപ്പെടുന്നതും ജീവൻ നഷ്ടപ്പെടുത്തുന്നതും. സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന സംഭവങ്ങള്‍ സമീപകാലത്തായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.ഒരു മാസത്തിനിടെ പത്തോളം പേർക്കാണ് കേരളത്തിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത്.ആത്മഹത്യ ചെയ്യുന്നതു പോലെ…

    Read More »
  • NEWS

    ഇടുക്കി വെന്‍മണിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

    ഇടുക്കി: വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ ഒരാള്‍ ഇടിമിന്നലേറ്റ് മരിച്ചു.ഇടുക്കി വെന്‍മണിക്ക് സമീപം കാറ്റാടിക്കടവിലാണ് സംഭവം.മലയിഞ്ചി പെരിങ്ങാശ്ശേരിയില്‍ നിന്ന് വന്ന ഒരു കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കല്‍ ജ്യോതിഷ് (30) ആണ് ഇടിമിന്നലേറ്റ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സഹോദരന്‍ അമല്‍ സുരേഷും, മറ്റ് രണ്ട് ബന്ധുക്കള്‍ക്കും പരിക്കേറ്റു.ഇവരെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാറ്റാടിക്കടവ് വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. ജ്യോതിഷിന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • NEWS

    കാറ്റും മഴയും; പത്തനംതിട്ടയിൽ 50ലേറെ വീടുകൾ തകർന്നു

    പത്തനംതിട്ട: ഒരാഴ്ചയിലേറെയായി ജില്ലയില്‍ തുടരുന്ന വേനല്‍മഴയില്‍ വ്യാപക നാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.റാന്നി കോന്നി, മല്ലപ്പള്ളി മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങൾ.ഒരു വീട് പൂര്‍ണമായും 50 വീടുകള്‍ ഭാ​ഗികമായും തകര്‍ന്നതായാണ് പ്രാഥമിക കണക്ക്.കൃഷി, വൈദ്യുതി മേഖലയുള്‍പ്പടെയുള്ളവയുടെ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ. മല്ലപ്പള്ളിയിലാണ് ഒരു വീട് പൂര്‍ണമായും തകര്‍ന്നത്.95,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.മല്ലപ്പള്ളി – 19, റാന്നി 21, കോന്നി 10 എന്നിങ്ങനെയാണ് ഭാ​ഗികമായി വീടുകള്‍ തകര്‍ന്നത്.മഴയോടൊപ്പം ശക്തമായ കാറ്റാണ് മിക്ക പ്രദേശത്തും ഉണ്ടായത്.മരം വീടുകള്‍ക്കും വാഹനങ്ങൾക്കും മുകളില്‍ വീണ് ഒട്ടേറെ നാശം സംഭവിച്ചു.എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.വരും ദിവസങ്ങളിലും വേനല്‍ മഴ ശക്തമാകുമെന്നാണ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ്. റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ ആൽമരം വീണ് രണ്ട് കടകൾ തകർന്നു.ബിസ്മി ലോട്ടറിക്കടയ്ക്കും ഗോപി റ്റീ ഷോപ്പിനുമാണ് നാശമുണ്ടായത്.ഭാഗ്യം കൊണ്ടാണ് ഇവിടെ ആളപായം ഉണ്ടാകാഞ്ഞത്.റബറും തെങ്ങും ഉള്‍പ്പെടെ വ്യാപകമായി കൃഷിനാശവും മേഖലയിൽ ഉണ്ടായിട്ടുണ്ട്.വൈദ്യുതി ലൈനുകള്‍ തകരാറിലായതിനെത്തുടര്‍ന്ന് പലയിടവും ഇരുട്ടിലായി.മഴയെത്തുടര്‍ന്ന് നദികളിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. റാന്നിയിൽ മഴയിലും…

    Read More »
  • Kerala

    പതിനായിരകണക്കിനു വിദ്യാർത്ഥിക്കൾക്ക് അക്ഷരത്തിൻ്റെ വെളിച്ചം പകർന്ന രാജേശ്വരി ടീച്ചർ വിടവാങ്ങി

    പൊൻകുന്നം: പതിനായിരകണക്കിനു വിദ്യാർത്ഥിക്കൾക്ക് അക്ഷരത്തിൻ്റെ വെളിച്ചം പകർന്ന അധ്യാപിക വിടവാങ്ങി. ചെറുവള്ളി അമ്പാട്ട് വി.എസ് കുട്ടൻപിള്ള (പോസ്റ്റ്മാൻ, കാവും ഭാഗം)യുടെ ഭാര്യ രാജേശ്വരി ആർ ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. കാഞ്ഞിരപ്പള്ളി പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ സംസ്കൃത അധ്യാപികയായിരുന്നു. അദ്ധ്യാപികയായി 35 വർഷത്തെ സർവ്വീസുള്ള രാജേശ്വരി ടീച്ചർ വളരെ വലിയ ശിക്ഷ്യ സമ്പത്തിനുടമയാണ്. ഇന്ന് വെളുപ്പിന് മുന്നിനായിരുന്നു അന്ത്യം. മക്കൾ: രാകേഷ് (മുത്തൂറ്റ് ബാങ്ക് ഡൽഹി), ഗണേഷ്. മരുമകൾ: രേഖ.ആർ സംസ്കാരം 3 മണിക്ക് വീട്ടുവളപ്പിൽ.

    Read More »
  • Kerala

    സി.പി.എം. രാഷ്ട്രീയ പ്രമേയത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം; കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യത്തിനില്ല

    കണ്ണൂര്‍: സി.പി.എം. രാഷ്ട്രീയ പ്രമേയത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം. കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ രാഷ്ട്രീയ സഖ്യമില്ലെന്ന് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു. ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങള്‍ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രമേയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടന്നു. നാല് പേര്‍ പ്രമേയത്തിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ദേശീയതലത്തില്‍ വിശാല കൂട്ടായ്മ എന്ന നിര്‍ദ്ദേശമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രണ്ടു ദിവസം ചര്‍ച്ച ചെയ്തത്. അത്തരമൊരു കൂട്ടായ്മ നയത്തിന്റെ അടിസ്ഥാനത്തിലാകണം എന്ന വാദം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്നു. കേരളഘടകത്തിന് പാര്‍ട്ടിയില്‍ കിട്ടുന്ന സ്വീകാര്യതയുടെ സൂചനയായി കേരള ബദല്‍ എന്ന നിര്‍ദ്ദേശം. ഹിമാചല്‍പ്രദേശ് കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചു. അരവിന്ദ് കെജ്രിവാള്‍ ദില്ലി മാതൃക മറ്റു സംസ്ഥാനങ്ങളില്‍ പ്രചരിപ്പിക്കുന്നു. പാര്‍ട്ടി കേരള മാതൃക ഉയര്‍ത്തിക്കാട്ടാന്‍ മടിക്കരുത് എന്നാണ് നിര്‍ദ്ദേശം. ചര്‍ച്ചയില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത പി രാജീവ് ടിഎന്‍ സീമ…

    Read More »
  • Crime

    പരാതി നല്‍കിയതിന്റെ പേരില്‍ പീഡനക്കേസ് പ്രതി മകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പിതാവിന്റെ പരാതി

    മലപ്പുറം: പരാതി നല്‍കിയതിന്റെ പേരില്‍ പീഡനക്കേസ് പ്രതി മകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പിതാവിന്റെ പരാതി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ പോക്‌സോ കേസ് പ്രതിക്കെതിരെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ഫിറോസ് എന്നയാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കൊളത്തൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സംഭവം. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി കോടതി ഉത്തരവ് ലംഘിച്ച് നാട്ടിലെത്തി. ഇതിനെതിരെ കുട്ടിയുടെ പിതാവ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ വിരോധത്തില്‍ പ്രതി ഫിറോസ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പിതാവിന്റെ പരാതി. ഇതില്‍ കൊളത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അനുകൂലമായ നടപടിയുണ്ടായിട്ടില്ല. ഭീഷണി കാരണം കുട്ടിക്ക് സ്‌കൂളിലേക്കും മദ്രസ്സയിലേക്കും പോകാന്‍ ഭയമാണെന്നും പിതാവ് പറഞ്ഞു.  

    Read More »
  • Kerala

    കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കൈ തല്ലിയൊടിച്ചു; മൂവര്‍ സംഘം അറസ്റ്റില്‍

    കൊല്ലം: കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കൈ തല്ലിയൊടിച്ചു. അക്രമികളായ മൂവര്‍ സംഘത്തെ കൊല്ലം കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി അനീഷാണ് ആക്രമണത്തിന് ഇരയായത്. കോട്ടപ്പുറം സ്വദേശി ജയ്‌സണ് അനീഷ് രണ്ട് മാസം മുമ്പ് മൂവായിരം രൂപ കടം കൊടുത്തിരുന്നു. ഈ പണം തിരികെ ചോദിക്കാന്‍ എത്തിയപ്പോഴാണ് ജയ്‌സണും സുഹൃത്തുക്കളായ ഷിബുവും ഷാരോണും ചേര്‍ന്ന് അനീഷിന്റെ കൈ തല്ലിയൊടിച്ചത്. കമ്പും കല്ലും കമ്പിവടിയും ഉപയോഗിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ അനീഷിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.  

    Read More »
  • Kerala

    ഗുരുവായൂരിലെ ‘ഥാര്‍’ ലേലം: ദേവസ്വം കമ്മിഷണര്‍ ഇന്ന് പരാതിക്കാരുടെ ഹിയറിങ് നടത്തും; തീരുമാനം ഹൈക്കോടതി നിര്‍ദേശപ്രകാരം

    കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി കാണിക്കയായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് ലേലം ചെയ്തത് സംബന്ധിച്ച് ഹിന്ദു സേവാ സംഘം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ദേവസ്വം കമ്മിഷണര്‍ ഇന്ന് പരാതിക്കാരുടെ ഹിയറിംഗ് നടത്തും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് തീരുമാനം. ഉച്ചയ്ക്ക് 3 മണിക്ക് ഗുരുവായൂര്‍ ദേവസ്വം കോണ്‍ഫറന്‍സ് ഹാളിലാണ് സിറ്റിങ്. കേസ് നല്‍കിയ സംഘടനയുടെ പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തുക. ഇതുമായി ബന്ധപ്പെട്ട് മറ്റ് ആര്‍ക്കങ്കിലും എതിര്‍ അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ക്കും ഹിയറിങ്ങില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമറിയിച്ചുളള കത്ത് രാവിലെ 11 മണിക്ക് മുന്‍പായി സമര്‍പ്പിക്കണമെന്ന് ദേവസ്വം കമ്മീഷണര്‍ അറിയിച്ചു. ആര്‍ക്കെങ്കിലും ഈ വിഷയത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ പരാതി അറിയിക്കാവുന്നതാണ്. പരാതി സീല്‍ ചെയ്ത കവറില്‍ രേഖാമൂലം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ നല്‍കാം. അല്ലെങ്കില്‍ [email protected] എന്ന് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഔദ്യോഗിക ഇമെയിലിലും പരാതിപ്പെടാം. അതുമല്ലെങ്കില്‍ [email protected] എന്ന കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറുടെ ഇ-മെയില്‍ വിലാസത്തിലും പരാതി നല്‍കാം. ഏപ്രില്‍ ഒന്‍പതിന്…

    Read More »
  • Business

    അബുദാബിയില്‍നിന്ന് മൂന്ന് അദാനി കമ്പനികളിലേക്ക് കോടികളുടെ നിക്ഷേപം

    മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലേക്ക് അബുദാബിയില്‍ നിന്ന് പണം ഒഴുകിയെത്തുന്നു. അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനിയാണ് ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വികാസം കാലേക്കൂട്ടി മനസിലാക്കി വന്‍ നിക്ഷേപവുമായി എത്തുന്നത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസസ് എന്നിവ ഐ എച്ച് സിയുടെ നിക്ഷേപത്തിന് സമ്മതം മൂളിക്കഴിഞ്ഞു. എങ്കിലും കമ്പനികളിലെ ഓഹരി ഉടമകളുടെയും സെബിയുടെയും അനുമതി കൂടി ലഭിച്ചാലേ നിക്ഷേപവുമായി മുന്നോട്ട് പോകാനാവൂ. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ ഐ എച്ച് സി 3850 കോടി രൂപയാണ് നിക്ഷേപിക്കുക. 3850 കോടി രൂപ അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിലും 7700 കോടി രൂപ അദാനി എന്റര്‍പ്രസസ് ലിമിറ്റഡിലും നിക്ഷേപിക്കും. അനുമതി ലഭിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ ഓഹരി കൈമാറ്റം പൂര്‍ത്തിയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ.എച്ച്.സിയില്‍ നിന്നുള്ള മൂലധനം ഉപയോഗിച്ച് തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാവും അദാനി ശ്രമിക്കുകയെന്ന് വ്യക്തം. ഇപ്പോള്‍ തന്നെ അദാനി ഗ്രീന്‍ എനര്‍ജി…

    Read More »
Back to top button
error: