Month: April 2022

  • Business

    എല്‍ സാല്‍വദോറിന് പിന്നാലെ നിയമപരമായി ബിറ്റ്കോയിനെ അംഗീകരിച്ച് ഈ രാജ്യവും

    വടക്കേ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസ്, സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ ബിറ്റ്കോയിന്‍ ഉപയോഗിക്കാന്‍ നിയമപരമായി അംഗീകാരം നല്‍കി. എല്‍ സാല്‍വദോറിന് ശേഷം ബിറ്റ്കോയിന് ലീഗല്‍ ടെന്‍ഡര്‍ നല്‍കുന്ന ആദ്യ രാജ്യമാണ് ഹോണ്ടുറാസ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഹോണ്ടുറാസിന്റെ അയല്‍ രാജ്യമായ എല്‍ സാല്‍വദോര്‍ ബിറ്റ്കോയിനെ ലീഗല്‍ ടെന്‍ഡറായി അംഗീകരിച്ചത്. ഏതെങ്കിലും ഒരു ക്രിപ്റ്റോ കറന്‍സിയെ ലീഗല്‍ ടെന്‍ഡറായി അംഗീകരിച്ച ആദ്യ രാജ്യവും എല്‍ സാല്‍വദോര്‍ ആണ്. ഒരു കറന്‍സിയെ നിയമപരമായി ഇടപാടുകള്‍ നടത്താന്‍ അംഗീകരിക്കുന്നതിനെ ആണ് ലീഗല്‍ ടെന്‍ഡര്‍ എന്ന് പറയുന്നത്. വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് 2020ല്‍ നിലവില്‍ വന്ന ഹോണ്ടുറാസ് പ്രോസ്പര എന്ന സ്പെഷ്യല്‍ ഇക്കണോമിക് സോണിലാണ്, ബിറ്റ്കോയിന്‍ ഉപയോഗിക്കാന്‍ അനുമതി. നേരത്തെ ഹോണ്ടുറാസ് മൊത്തത്തില്‍ ബിറ്റ്കോയിന്‍ നിയമപരമാക്കുമെന്ന രീതിയല്‍ വാര്‍ത്തകള്‍ വന്നിരുന്നു. പ്രാദേശിക സര്‍ക്കാരുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ബിറ്റ്കോയിന്‍ ബോണ്ടുകള്‍ പുറത്തിറക്കാനും സ്പെഷ്യല്‍ ഇക്കണോമിക്ക് സോണില്‍ അനുമതി ഉണ്ടാവും. റോട്ടന്‍ ദ്വീപിന്റെ ഭാഗങ്ങളും അറ്റ്ലാന്റിക് തീരത്തുള്ള…

    Read More »
  • Kerala

    പാർട്ടി കോൺഗ്രസിനിടെ ദേഹാസ്വാസ്ഥ്യം; മുഹമ്മദ് യൂസഫ് തരിഗാമിയെ ആശുപത്രിയിലേക്ക് മാറ്റി

    കണ്ണൂർ: സിപിഐഎം പാർട്ടി കോൺഗ്രസിനിടെ കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീർ മുൻ എംഎൽഎയും പാർട്ടിയുടെ ദേശീയ തലത്തിലെ പ്രധാന നേതാക്കളിൽ ഒരാളുമായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സമ്മേളനത്തിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്. പശ്ചിമ ബംഗാളിൽ വീഴ്ചയെന്ന് കെഎൻ ബാലഗോപാൽ പാർട്ടി പശ്ചിമ ബംഗാൾ ഘടകത്തിന് ഗുരുതര വീഴ്ചയെന്ന് സിപിഎം പാർട്ടി കോൺഗ്രസിലെ കേരളത്തിലെ പ്രതിനിധിയും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി. പാർട്ടി നയം ലംഘിച്ച് മുന്നണിയുണ്ടാക്കിയത് സംഘടന വിരുദ്ധമാണ്. കേന്ദ്ര നേതൃത്വം ഇടപെടാതെ മാറി നിന്നുവെന്നും സംഘടനയെ വളർത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു. സ്റ്റാലിനുമായി യെച്ചൂരിയുടെ കൂടിക്കാഴ്ച സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനുമായി സിതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തി. സ്റ്റാലിനു മായുള്ള കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയമാനങ്ങളുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി പിന്നീട് പറഞ്ഞു. തമിഴ്നാട്ടിലുള്ള സഖ്യം ദേശീയ…

    Read More »
  • NEWS

    പാട്ടാപ്പകല്‍ മോഷ്ടാക്കള്‍ കടത്തികൊണ്ടു പോയത് ഒരു പാലം മുഴുവൻ; സംഭവം ബീഹാറിൽ

    പട്ന: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഇരുമ്ബുപാലം പാട്ടാപ്പകല്‍ മോഷ്ടാക്കള്‍ കടത്തികൊണ്ടു പോയി.ബീഹാറിലെ റോത്താസ് ജില്ലയിലാണ് സംഭവം.ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേനത്തിയ സംഘം ജെസിബിയും ഗ്യാസ് കട്ടറും ഉപയോഗിച്ച്‌ പാലം മുറിച്ചുമാറ്റി കടത്തുകയായിരുന്നു. 60 അടി നീളമുള്ള ഇരുമ്പ് പാലം 1972 ലാണ് യാത്രക്കായി തുറന്ന് നല്‍കിയത്. പഴക്കം ചെന്നതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള യാത്ര ഏതാനും വർഷങ്ങളായി നിര്‍ത്തിവെച്ചിരുന്നു. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചാണ് മോഷ്ടാക്കള്‍ പാലം കടത്തിയത്.സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതായി ജലസേചന വകുപ്പ് ജൂനിയര്‍ എന്‍ജിനിയര്‍ അര്‍ശാദ് കമാല്‍ ശംഷി പറഞ്ഞു.

    Read More »
  • ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകള്‍ പുറത്ത്

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകള്‍ പുറത്ത്. നടന്‍ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മില്‍ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നു. ഇത് താന്‍ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തില്‍ പറയുന്നു. 2017 ല്‍ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഡോക്ടര്‍ ഹൈദരലിയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോള്‍ ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നല്‍കിയിരുന്നത്. എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലി ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ്…

    Read More »
  • NEWS

    കോവിഡ് ബാധിച്ച്‌ മരിച്ച സ്ത്രീയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ 8.5 ലക്ഷം തട്ടി; രണ്ട് ആശുപത്രി ജീവനക്കാര്‍ അറസ്റ്റിൽ

    കോയമ്പത്തൂർ: കോവിഡ് ബാധിച്ച്‌ മരിച്ച സ്ത്രീയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത കേസില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍.ആശുപത്രി ക്ലീനിംഗ് സ്റ്റാഫുകളായ അസം അനിത്പൂര്‍ സ്വദേശി അതുല്‍ ഗോഗോയ് (55), അസം തേമാജി മൊറിചുട്ടി സ്വദേശി രാജ് പാങ്ങിങ് (31) എന്നിവരാണ് പൊലീസ് പിടിയിലായത്.കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ മരിച്ച സ്ത്രീയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച്‌ 8.5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.  2021 മേയിലാണ് ഈറോഡ് സ്വദേശിനിയായ യശോദയെ കോവിഡ് ബാധിച്ച്‌ കോയമ്പത്തൂരിലെ ആശുപത്രിയിൽ അഡ്മിറ്റാക്കുന്നത്.എന്നാൽ ദിവസങ്ങൾക്കകം ഇവർ മരിച്ചു. ആശുപത്രി ചിലവിനായി ഇവർ കരുതിയിരുന്ന എടിഎം കാർഡ് ക്ലീനിംഗ് സെക്ഷനിലെ രണ്ടുപേരും കൂടി മോഷ്ടിച്ചെടുത്ത ശേഷം എടിഎമ്മിൽ നിന്നും പണം പിൻവലിക്കുകയായിരുന്നു.യശോദയുടെ ബന്ധുക്കൾ ബാങ്കിലും പോലീസിലും പരാതി നൽകിയതിനെ തുടർന്നാണ് മാസങ്ങൾക്ക് ശേഷം ഇവർ പിടിയിലാകുന്നത്.

    Read More »
  • India

    കോവിഡ് ബൂസ്റ്റര്‍ പ്രഖ്യാപനത്തിന് പിന്നാലെ വാക്‌സീനുകളുടെ വില കുത്തനെ കുറച്ചു

    ന്യൂഡല്‍ഹി: 18 വയസ്സ് പിന്നിട്ട് എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും കോവിഡ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ വാക്‌സീനുകളുടെ വില കുത്തനെ കുറച്ച് ഭാരത് ബയോടെക്കും പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും. സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന കൊവിഡ് വാക്‌സീന്‍ ഡോസുകളുടെ വിലയാണ് ഇരുകമ്പനികളും വെട്ടിക്കുറിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വാക്‌സീന്റെ വില കുറയ്ക്കാനുള്ള ഇരുകമ്പനികളുടേയും തീരുമാനം. ഇനിമുതല്‍ ഇരു കമ്പനികളും സ്വകാര്യ ആശുപത്രികള്‍ക്ക് 225 രൂപ നിരക്കിലാവും വാക്‌സീന്‍ നല്‍കുക. നേരത്തെ കൊവീഷില്‍ഡ് 600 രൂപയ്ക്കും കൊവാക്‌സീന്‍ 1200 രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വിതരണം ചെയ്തിരുന്നത്. വാക്‌സീന്റെ വിലയും ആശുപത്രികളുടെ സര്‍വ്വീസ് ചാര്‍ജും നികുതിയും കഴിച്ച് അഞ്ഞൂറ് രൂപയ്ക്ക് താഴെ നിരക്കില്‍ ഇനി വാക്‌സീന്‍ വിതരണം സാധ്യമായേക്കും വിപുലമായ രീതിയില്‍ സ്വകാര്യ ആശുപത്രികള്‍ വാക്‌സീനേഷന്‍ തുടങ്ങുന്നതും വാക്‌സീനേഷന്‍ നിരക്ക് കുറയ്ക്കാന്‍ സഹായിക്കും. ‘കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം, സ്വകാര്യ ആശുപത്രികള്‍ക്കുള്ള കൊവീഷില്‍ഡ് വാക്സിന്റെ വില ഒരു ഡോസിന് 600…

    Read More »
  • Kerala

    സൂക്ഷിക്കുക…. പോലീസ് ‘ഊത്ത്’ വീണ്ടും ആരംഭിക്കുന്നു

    തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വീണ്ടും ആരംഭിക്കുന്നു. കോവിഡ് നിയന്ത്രണം പിന്‍വലിച്ച സാഹചര്യത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. രണ്ട് വര്‍ഷമായി ആല്‍ക്കോമീറ്റര്‍ പരിശോധന നിര്‍ത്തിവച്ചിരുന്നു. ഇത് പുനരാരംഭിക്കാനാണ് ഉത്തരവ്. രാത്രികാലങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മദ്യപിച്ചുള്ള വാഹന അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദ്ദേശം. പരിശോധന പുനരാരംഭിക്കാന്‍ എല്ലാ പോലീസ് മേധാവികള്‍ക്കും ഡിജിപി ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹന അപകടങ്ങള്‍ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്ന് രാത്രി മുതലോ അല്ലെങ്കില്‍ നാളെ മുതല്‍ക്കോ പൊലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും. ആല്‍ക്കോമീറ്റര്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ തയ്യാറാത്തവരുണ്ടെങ്കില്‍ അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാസ്‌കും സാമൂഹിക അകലവും തുടര്‍ന്ന്…

    Read More »
  • Crime

    കാവ്യാ മാധവന്റെ പുതിയ ശബ്ദരേഖ പുറത്ത്‌

    നടിയെ ആക്രമിച്ച കേസിലേക്ക് കാവ്യ മാധവനെ വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് അന്വേഷണ സംഘം. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്ന് കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമായുള്ളതാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം പറയുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദിലീപും കാവ്യ മാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ‘എനിക്ക് നിങ്ങളെ ഭയമാണ്,’ എന്ന് കാവ്യ കരഞ്ഞുകൊണ്ട് പറയുന്നതാണ് ശബ്ദരേഖയിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഫോണില്‍ നിന്നാണ് കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങളടങ്ങുന്ന ഡിജിറ്റല്‍ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

    Read More »
  • Pravasi

    ഖത്തറിൽ ഒരു ബ്രാഞ്ച് കാമ്പസ് തുടങ്ങാൻ മഹാത്മാഗാന്ധി സർവ്വകലാശാല

    മലയാളികളായ പ്രവാസികൾ ഏറെയുള്ള ഖത്തറിൽ ഒരു ബ്രാഞ്ച് കാമ്പസ് തുടങ്ങാൻ മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കുന്നതിന് പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. പ്രവാസികളുടെയും ഖത്തർ ഭരണകൂടത്തിന്റെ അഭ്യർത്ഥന മാനിച്ച് യു.ജി.സി. യുടെയും സംസ്ഥാന സർക്കാരിന്റെയും അനുമതിയോടെയാണ് സർവ്വകലാശാല ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. പ്രോ-വൈസ് ചാൻസലറുടെ നേതൃത്വത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളടങ്ങിയ ഒരു പ്രതിനിധി സംഘം നേരത്തെ ഖത്തർ സന്ദർശിച്ച് അധികൃതരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള സംസ്ഥാന സർവ്വകലാശാലകളിൽ മഹാത്മാഗാന്ധി സർവ്വകലാശാലയെ കൂടാതെ പൂണെ സർവ്വകലാശാലയെ മാത്രമാണ് അവിടെ കാമ്പസ് തുടങ്ങുന്നതിന് ഖത്തർ ഭരണകൂടം പരിഗണിച്ചിട്ടുള്ളത്. പരീക്ഷ സമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിനും അതിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പരീക്ഷാ ഫലം പ്രിസിദ്ധീകരിക്കുന്നതിനോടനുബന്ധിച്ച് ബന്ധപ്പെട്ട പരീക്ഷാ ചോദ്യപേപ്പറുകളുടെ ഉത്തര സൂചിക സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകുന്ന വിദ്യാർത്ഥികൾക്ക് 250 രൂപ ഫീസടച്ചാൽ…

    Read More »
  • NEWS

    ഇയാളെന്താ ജഗതിക്ക് പഠിക്കുകയാണോ ? സിനിമയിലെ സീൻ ജീവിതത്തിൽ പകർത്തി പോലീസിനെ വട്ടം കറക്കി പത്തനംതിട്ടയിൽ ഒരാൾ

    പത്തനംതിട്ട: ചിറ്റാർ മണക്കയം പുത്തന്‍പറമ്ബില്‍ ഷാജി തോമസ് എന്ന അച്ചായിയെക്കൊണ്ട് പൊറുതി മുട്ടിയിരിക്കയാണ് ചിറ്റാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിൽ ജഗതി ശ്രീകുമാർ പറഞ്ഞതുപോലെയാണ്  ഇദ്ദേഹവും ചിറ്റാര്‍ സ്റ്റേഷനിലെ പോലീസുകാരോട് പറഞ്ഞത്- തനിക്ക് ജയിലില്‍ കിടക്കണം !! അച്ചായി അത്ര നിസ്സാരക്കാരനൊന്നുമല്ല.കഞ്ചാവ് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന നല്ലൊന്നാന്തരം തരികിടയാണിയാള്‍.ഇതിന് മാത്രമല്ല,നേരത്തെ രണ്ടു ബസുകള്‍ കടത്തിക്കൊണ്ടുപോയതുൾപ്പടെ നിരവധി തവണ അച്ചായി പോലീസിന്റെ പിടിയിലായിട്ടുമുണ്ട്.അതാകട്ടെ സർക്കാരിന്റെ സ്വന്തം കെ.എസ്.ആര്‍.ടി.സി. ബസും പിന്നെ അടൂരില്‍നിന്ന് ഒരു സ്‌കൂള്‍ ബസും.ഇങ്ങനെ വര്‍ഷങ്ങളായി ജയിലിനകത്ത് കഴിഞ്ഞിരുന്ന ആളാണ് ഈ അച്ചായി.പക്ഷേ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അയാൾ നേരെ എത്തിയത് ചിറ്റാർ പോലീസ് സ്റ്റേഷനിലാണ് -തനിക്ക് ജയിലില്‍ തന്നെ കഴിയണം !!   എന്നാല്‍ ഇപ്പോള്‍ അച്ചായിക്കെതിരെ കേസുകളൊന്നും ഇല്ലെന്നും കേസില്ലാത്ത ഒരാളെ ജയിലില്‍ കിടത്താന്‍ കഴിയില്ലായെന്നും പോലീസ് ആവുന്നത്ര പറഞ്ഞ് മനസിലാക്കാന്‍ നോക്കിയെങ്കിലും അച്ചായി വഴങ്ങിയില്ല.ഒടുവിൽ അച്ചായി ഒരു പണി ചെയ്തു.സ്റ്റേഷനില്‍ നിന്നറങ്ങിയപാടെ മുന്നിൽ കണ്ട…

    Read More »
Back to top button
error: