മലപ്പുറം: അരീക്കോട് സ്പെഷ്യല്‍ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് വടകര സ്വദേശി മുബാഷിറിനെയാണ് കാണാതായത്. എം.എസ്.പി ബറ്റാലിയന്‍ അംഗമായ മുബാഷിറിനെ ഇന്നലെ രാവിലെയാണ് കാണാതായത്.
ക്യാമ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് മുബാഷിര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് കുറിപ്പ് പങ്കുവെച്ചിരുന്നു.
അരീക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
ഒരു പൊലീസുകാരന്റെ നിസ്സഹായത എന്ന പേരിലാണ് മുബാഷ് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. “പോവുകയാണ് ഞാൻ. നിസ്സഹായനായി. സങ്കടമില്ല, പരിഭവമില്ല. ഞാനോടെ തീരണം ഇത്. ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ല…” ഇങ്ങനെയാണ് കത്തിലുള്ളത്.
വിദേശത്ത് നിന്ന് അവധിക്ക് വന്ന ഭാര്യയെ കാണാൻ അവധി ലഭിച്ചില്ല എന്നും മുബാഷിർ കുറിപ്പിൽ പറയുന്നു.