ശ്വാസകോശങ്ങള്‍ക്ക് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുവാനും കൂടുതല്‍ ഓക്സിജന്‍ ഉള്‍ക്കൊള്ളുവാനും ശ്വസനക്രിയകള്‍ സഹായിക്കും. ഇതുമൂലം രക്തപ്രവാഹവും വര്‍ദ്ധിക്കും.ശ്വസനേന്ദ്രിയം വൃത്തിയാക്കുവാനും ശ്വസനവ്യായാമങ്ങള്‍ സഹായിക്കുന്നു. ദഹനം ത്വരിതഗതിയിലാകാനും കൂടുതല്‍ ഊര്‍ജം ലഭിക്കാനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ശ്വസനവ്യായാമം നല്ലതാണ്. എല്ലാറ്റിനുമുപരിയായി മനസിനും ശരീരത്തിനും ഉന്മേഷം നല്കുവാനും ശ്വസനവ്യായാമങ്ങള്‍ സഹായിക്കും.
വ്യായാമം ചെയ്യുമ്പോള്‍ ശരീരം എപ്പോഴും നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം.എന്നാലേ ഓക്സിജന്റെ സഞ്ചാരം ശരിക്കു നടക്കുകയുള്ളൂ. ശ്വസനവ്യായാമം ചെയ്യുന്ന സമയത്ത് വയറിന്റെ ഗതി പ്രധാനമാണ്. ശ്വസിക്കുമ്പോള്‍ വയര്‍ എപ്പോഴും മുകളിലേക്ക് പൊങ്ങണം. നടക്കുമ്പോഴും ബസില്‍ സഞ്ചരിക്കുന്ന സമയത്തും ഓഫീസില്‍ ജോലിക്കിടെയും ശ്വസനക്രിയകള്‍ ചെയ്യാവുന്നതേയുളളൂ. മൂക്കിന്റെ ഒരു വശത്തിലൂടെ ഉള്ളിലേക്കു ശ്വാസമെടുത്ത് മറുവശത്തിലൂടെ നിശ്വസിക്കുക. കഴിയുന്നത്ര വായു ഉള്ളിലേക്കെടുത്ത് ശ്വാസം പിടിച്ചുവയ്ക്കുക. കുറച്ചു സമയത്തിന് ശേഷം പുറത്തേക്ക് കളയുക. വാരിയെല്ലിന് താഴെയായി കൈവയ്ക്കുക. ശ്വാസം ഉള്ളിലേക്കെടുക്കുകയും നിശ്വസിക്കുകയും ചെയ്യുക. വാരിയെല്ല് മുന്നിലേക്കും പിന്നിലേക്കും ക്രമാനുഗതമായി പോകുന്നുണ്ടെങ്കില്‍ ശരിയായ രീതിയിലാണ് ശ്വാസോച്ഛാസം ചെയ്യുന്നതെന്ന് മനസിലാക്കാം.
യോഗയില്‍ നിരവധി പ്രാണായാമങ്ങളുണ്ട്.യോഗ പരിശീലിക്കുകയാണെങ്കില്‍ ശ്വസനക്രിയകള്‍ ചെയ്യുന്നതും എളുപ്പമായിരിക്കും.