Month: April 2022
-
NEWS
സൗദിയിൽ പത്തനംതിട്ട സ്വദേശിയായ യുവാവ് ജീവനൊടുക്കിയ നിലയിൽ
റിയാദ്: മലയാളി സൗദിയില്‍ ജീവനൊടുക്കി.പത്തനംതിട്ട അടൂര്‍ മേലൂട് കണിയാംകോണത് വടക്കേതില്‍ രാജേഷി (39)നെ ആണ് ദമ്മാമിലെ ജോലി സ്ഥലത്തിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഒൻപത് വര്‍ഷമായി ഒരു സ്വകാര്യ ജെ.സി.ബി കമ്ബനിയിലെ മെക്കാനിക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു. ജോലി സ്ഥലത്തിനടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ഒരു കെട്ടിടത്തിലാണ് രാജേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ രശ്മി, അഞ്ചു വയസ്സ് പ്രായമുള്ള ഒരു കുട്ടിയുണ്ട്.
Read More » -
NEWS
മഴ ‘തകർത്തു’ പെയ്യുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയിലേറെയായി തകർത്തു പെയ്യുന്ന മഴയിൽ വ്യാപക നാശനഷ്ടം.ഉച്ചയ്ക്ക് ശേഷം ആരംഭിച്ച് പെട്ടെന്ന് പെയ്തു തോരുന്ന വേനൽമഴയ്ക്ക് പകരം ശക്തമായ കാറ്റിന്റെ അകമ്പടിയോടെ രാത്രി വരെ നീണ്ടു നിൽക്കുന്ന മഴയാണ് ഇപ്പോഴത്തേത്.കേരളത്തിന് മുകളിൽ നിൽക്കുന്ന ന്യൂനമർദ്ദ പാത്തിയാണ് ഇതിന് കാരണം. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറില്‍ സംസ്ഥാനത്തു പെയ്തത് 25.4 mm മഴയാണ്.2022 ല്‍ ഏറ്റവും കൂടുതല്‍ മഴ രേഖപെടുത്തിയ ദിവസമായിരുന്നു ഇന്നലെ.മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 9 വരെ സംസ്ഥാനത്തു ഇതുവരെ 81% അധിക മഴ ലഭിച്ചു. 59 mm ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 106.6 mm മഴ. ജില്ലകളില്‍ തൃശൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. പത്തനംതിട്ട ( 285.7 mm), കോട്ടയം ( 205.6) എറണാകുളം ( 173.1) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. തൃശൂര്‍ ( 35 mm) മലപ്പുറം ( 43) ജില്ലകളിലാണ്…
Read More » -
NEWS
ചോറ് കഴിച്ച് രോഗിയാകുന്ന മലയാളികൾ; എങ്ങനെ മലയാളികൾ അരിയാഹാരത്തിന് അടിമയായി?
ഇനിയുള്ള കാലം മലയാളികള്‍ മരിക്കാന്‍ പോകുന്നത് ചോറ് കിട്ടാതെ ആവില്ല, മറിച്ച് കൂടുതല്‍ ചോറ് കഴിച്ചു വരുന്ന രോഗങ്ങള്‍ കൊണ്ടാകും.വെറുതെ പറയുകയല്ല.ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ പഠനപ്രകാരം കേരളത്തില്‍ ഏതാണ്ട് ഇരുപത്തിയഞ്ച് ശതമാനം മുതല്‍ മുപ്പത് ശതമാനം വരെ ആളുകള്‍ക്ക് പ്രമേഹം,അധിക രക്തസമ്മർദ്ദം,അമിത വണ്ണം,അമിത കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്‍പ്പെടുന്ന മെറ്റബോളിക് സിന്‍ഡ്രോം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.അതും നമ്മള്‍ കരുതുന്നതില്‍ നിന്ന് വ്യത്യസ്തമായി, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ ഉയര്‍ന്ന തോതില്‍ ഈ രോഗങ്ങള്‍ ഉണ്ട് താനും.ഇത് ലോകത്തിലെ തന്നെ ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്.ഇതിന് കാരണം മലയാളികളുടെ ചോറിനോടുള്ള അടങ്ങാത്ത ആസക്തിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അരിയേക്കാൾ ഗോതമ്പ് കൂടുതൽ ഉപയോഗിക്കുന്ന ഉത്തരേന്ത്യക്കാരെയും അരിയാഹാരം തീരെ ഉപയോഗിക്കാത്ത മറ്റു രാജ്യങ്ങളിലെ ആളുകളെയും തമ്മിൽ താരതമ്യം ചെയ്താൽ മതി ഇതിന്റെ കാരണം മനസ്സിലാക്കുവാൻ.ഇതിന് കാരണമായി പറയുന്നത് ഇവയാണ്:ചോറ് വയറ്റിനുള്ളില്‍ ചെന്ന് ദഹിക്കുമ്ബോള്‍ ഗ്ലൂക്കോസ് ആയിട്ടാണ് മാറുന്നത്.ഈ ഗ്ലൂക്കോസ് രക്തത്തിലേയ്ക്ക് കടക്കുകയും രക്തത്തിലെ…
Read More » -
NEWS
സുരേഷ് ഗോപി വിളിക്കുന്നു, സിനിമയിലേക്ക്
അന്തരിച്ച പ്രശസ്ത നടൻ ക്യാപ്റ്റൻ രാജുവിന്റെ പഴയകാല രൂപസാദൃശ്യമുള്ള ആളാണോ നിങ്ങൾ.എങ്കിൽ നിങ്ങൾക്കിതാ സിനിമയിൽ അഭിനയിക്കാൻ അവസരം.വിളിക്കുന്നത് മറ്റാരുമല്ല, സാക്ഷാൽ സുരേഷ് ഗോപിയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:SG@253 CASTING CALL WhatsApp:9074112427 അവസാന തീയതി 2022 ഏപ്രിൽ 20
Read More » -
NEWS
അഞ്ചു വര്‍ഷത്തിനുള്ളില്‍ 201 അപകടങ്ങൾ; മരിച്ചത് 51 പേർ
പാലാ: പുനലൂർ -മൂവാറ്റുപുഴ പാതയുടെ നവീകരണം ആരംഭിച്ചതു മുതൽ മണിമല-പൊൻകുന്നം- പാലാ റൂട്ടിൽ ഇതുവരെ നടന്നത് 201 അപകടങ്ങൾ.മരിച്ചത് 51 പേരും.കഴിഞ്ഞദിവസം പൈകയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചതായിരുന്നു ഇതിൽ ഒടുവിലത്തേത്.റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം നിരന്തരം അപകടങ്ങള്‍ നടക്കുന്ന പാലാ – പൊന്‍കുന്നം റോഡില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ റോഡ് സേഫ്റ്റി അതോററ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായി മാണി സി കാപ്പന്‍ എംഎല്‍എ അറിയിച്ചു.പൈകയില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നവീകരിച്ച ശേഷം അഞ്ചു വര്‍ഷത്തിനുള്ളില്‍ 201 അപകടങ്ങളിലായി 51 പേര്‍ മരിച്ചത് ഗൗരവകരമാണ്. പരക്കേറ്റത് 151 പേര്‍ക്കാണ്. റോഡില്‍ ദിശാബോര്‍ഡുകളും ഗതാഗത നിയന്ത്രണ ബോര്‍ഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും അടിയന്തിരമായി സ്ഥാപിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ റമ്ബിള്‍ ട്രിപ്പുകളും കാമറകളും സ്ഥാപിക്കണം.മറ്റു സ്ഥലങ്ങളില്‍ നിന്ന് ഇതുവഴി കടന്നു പോകുന്നവര്‍ക്കാണ് കൂടുതലും അപകടം സംഭവിക്കുന്നതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. റോഡിനെക്കുറിച്ച് ധാരണയില്ലാത്തതാണ്…
Read More » -
NEWS
എറണാകുളം പാത ഇരട്ടിപ്പിക്കലില്‍ നിന്നും റെയിവെ പിന്മാറുന്നു
ആലപ്പുഴ: തീരദേശ റെയില്‍ പാത ഇരട്ടിപ്പിക്കലില്‍ നിന്നും റെയിവെ പിന്മാറുന്നു.പദ്ധതി ചെലവ് സംസ്‌ഥാനം വഹിക്കണമെന്നാണ് പുതിയ കേന്ദ്ര നിര്‍ദേശം.അമ്ബലപ്പുഴ മുതല്‍ എറണാകുളം വരെയുള്ള പാത ഇരട്ടിപ്പിക്കൽ ഇതോടെ അനിശ്ചിതത്വത്തിൽ ആയി. അതേസമയം മുന്‍ തീരുമാനത്തില്‍ നിന്നും വ്യത്യസ്‌തമായി പദ്ധതി ചെലവ് സംസ്‌ഥാനം വഹിക്കണമെന്ന കേന്ദ്ര നിര്‍ദേശം പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയെ അട്ടിമറിക്കാനുള്ളതാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു.ദേശീയപാത നിർമ്മാണമായാലും റയിൽവെ പദ്ധതികളായാലും കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.മറ്റൊരു സംസ്ഥാനത്തോടും ഇല്ലാത്ത നിബന്ധനകളാണ് കേരളത്തിന്റെ മുന്നിൽ വയ്ക്കുന്നത്.ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് 6000കോടിയാണ് കേരളത്തോട് വാങ്ങിയത്.പ്രളയകാലത്ത് വിതരണം ചെയ്ത് അരിയുടെ പണം കണക്ക് പറഞ്ഞു വാങ്ങിയവരിൽ നിന്നും ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം തീരദേശ റെയില്‍ പാതയോട് കടുത്ത അവഗണയാണ് കാണിക്കുന്നത്.പുതിയ ഒരു ട്രെയിന്‍ പോലും അനുവദിച്ചിട്ടില്ല.ഇപ്പോള്‍ പാത ഇരട്ടിപ്പിക്കലില്‍ നിന്നും പിന്മാറുന്നത് തീരദേശ റെയില്‍വെയുടെ വികസനത്തെയാകെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ കുറെ ബിജെപി…
Read More » -
NEWS
അറ്റ്ലസ് രാമചന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
തൃശൂർ: ബാങ്ക് വായ്പാതട്ടിപ്പു കേസില്‍ അറ്റ്ലസ് ജ്വല്ലറി ഡയറക്ടര്‍മാരായ എം.എം. രാമചന്ദ്രന്റെയും ഭാര്യ ഇന്ദിര രാമചന്ദ്രന്റെയും 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പു കണ്ടുകെട്ടി. 2013നും 2018നും ഇടയില്‍ നടന്ന 242.40 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുകേസിലാണ് നടപടിയെന്ന് ഇഡി അറിയിച്ചു. കണ്ടുകെട്ടിയ സ്വത്തുവകകളില്‍ സ്വര്‍ണം, വെള്ളി, വജ്രം, ബാങ്ക് അക്കൗണ്ടുകള്‍, സ്ഥിരനിക്ഷേപങ്ങള്‍, മറ്റു ജംഗമവസ്തുക്കള്‍ എന്നിവയും ഉള്‍പ്പെടുന്നു. തൃശൂര്‍ റൗണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ബന്ധപ്പെട്ടാണു തട്ടിപ്പു നടന്നത്. വ്യവസായ ആവശ്യങ്ങള്‍ക്കായി 242.40 കോടി രൂപ വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതിരിക്കുകയായിരുന്നു.
Read More » -
Kerala
തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡ് ഇടിഞ്ഞ് മുപ്പതടിയോളം താഴേക്ക് പതിച്ചു
കനത്തമഴയിൽ കരിമുഗൾ പീച്ചിങ്ങച്ചിറയിൽ ഇതരസംസ്ഥാനതൊഴിലാളികൾ താമസിച്ചിരുന്ന താത്കാലിക ഷെഡ് ഇടിഞ്ഞ് മുപ്പതടിയോളം താഴേക്ക് പതിച്ചു. പതിനഞ്ച് പേർ താമസിച്ചിരുന്ന ഷെഡിൽ അപകടസമയത്ത് പത്തുപേരോളമുണ്ടായിരുന്നു. ഇവർ ഷെഡിനൊപ്പം താഴേക്ക് വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുത്തൻകുരിശ് പഞ്ചായത്ത് ആറാം വാർഡിൽ ഇന്നലെ രാത്രിയാണ് അപകടം. അപകടത്തിൽപ്പെട്ട രണ്ടു പേരെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയമലയുടെ ഒരുഭാഗം മുപ്പതടിയോളം താഴ്ചയിൽ മണ്ണെടുത്തശേഷം കരിങ്കല്ല് ഉപയോഗിച്ച് കെട്ടിനിർത്തിയ ഭാഗത്തിന് മുകളിലായി സ്ഥാപിച്ച താത്കാലിക ഷെഡാണ് ഇടിഞ്ഞുവീണത്. പഴയ മെഷിനറികൾ വാങ്ങി പൊളിച്ചുമാറ്റുന്ന മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഷെഡിലുണ്ടായിരുന്നത്. ഇവർക്ക് വാടകയ്ക്ക് നൽകിയ സ്ഥലത്താണ് ഷെഡ് സ്ഥാപിച്ചിരുന്നത്. മണ്ണെടുത്ത് മാറ്റിയതിന്റെ താഴ്ഭാഗം പ്ളോട്ടുകളായി തിരിച്ച് വില്പനയ്ക്ക് തയാറാക്കി ഇട്ടിരിക്കുകയാണ്. പ്രദേശവാസിയായ ഒരു കരാറുകാരന്റേതാണ് സ്ഥലം.
Read More » -
Crime
വളര്‍ത്ത് നായയെ ഓട്ടോയില്‍ കയറ്റുന്നതിനെച്ചൊല്ലി തർക്കം, യുവാവിന് മർദ്ദനം; ലഹരി സംഘം അറസ്റ്റിൽ
തിരുവനന്തപുരം: വളര്‍ത്ത് നായയെ ഓട്ടോയില്‍ കയറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിന് ലഹരി സംഘത്തിന്‍റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാഹുലിനാണ് കമ്പി വടി കൊണ്ട് തലയ്ക്ക് അടിയേറ്റത്. സംഭവത്തില്‍ മൂന്ന് പേരെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനമേറ്റ രാഹുലും പ്രതികളായ അഭിജിത്തും ദേവജിത്തും സുഹൃത്തുക്കളായിരുന്നു. രാഹുലിന് വളര്‍ത്ത് നായകളെ വിൽക്കുന്ന ബിസിനസാണ്. കഴിഞ്ഞയാഴ്ച വളര്‍ത്ത് നായയെ മൃഗാശുപത്രിയില്‍ കൊണ്ട് പേകാൻ രാഹുല്‍ ഓട്ടോ ഡ്രൈവറായ അഭിജിത്തിനെ വിളിച്ചു. എന്നാല്‍ നായയെ ഓട്ടോയില്‍ കയറ്റാനാകില്ലെന്ന് അഭിജിത്ത് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പിന്നീട് പലതവണ പ്രകോപനം തുടര്‍ന്നു. ഇന്നലെ സീമന്തപുരം മഹാദേവ ക്ഷേത്ര ഉത്സവത്തിന് പോകാൻ തുമ്പോട് ജംഗ്ഷനില്‍ നിന്ന രാഹുലിനെ അഭിജിത്ത്, സഹോദരൻ ദേവജിത്ത് അയല്‍വാസി രതീഷ് എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചു. ദേവജിത്ത് ഷര്‍ട്ടില്‍ ഒളിപ്പിച്ച് വച്ചിരുന്ന കമ്പി വടി കൊണ്ട് രാഹുലിനെ തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » -
Crime
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കൊച്ചി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം ഇടക്കൊച്ചി സ്വദേശി ഹെൽവിൻ ജോസഫിനെ (22)യാണ് പനങ്ങാട് പൊലീസിന്റെ പിടികൂടിയത്. ഈ കേസിൽ മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി നിഖിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടക്കൊച്ചിയിലെ വീട്ടിൽ നിന്നാണ് ഹെൽവിനെ പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്ന് 2021 നവംബർ മുതൽ 2022 ജനുവരി വരെ പ്രതികൾ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവിന്റെ നിർദേശത്തിൽ അസി. കമ്മീഷണർ നിസാമുദ്ദീന്റ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പനങ്ങാട് എസ്എച്ച്ഒ കെഎൻ മനോജ്, എഎസ്ഐ ജിനു, എസ് സി പി ഒമാരായ എസ് സുധീഷ്, എം മഹേഷ്, ആർ സിബി, ഷിബി ഷാജി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Read More »