Month: April 2022

  • NEWS

    സിപിഎം നേതാവ് എംസി ജോസഫൈന്‍ അന്തരിച്ചു

    കണ്ണൂര്‍: സിപിഎം നേതാവ് എംസി ജോസഫൈന്‍(74) അന്തരിച്ചു.കണ്ണൂരിൽ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്‌ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്‌ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയാണ്.  ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അഥോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.

    Read More »
  • Crime

    അച്ഛനേയും അമ്മയേയും റോഡരികിലിട്ട് മകന്‍ വെട്ടിക്കൊലപ്പെടുത്തി, ക്രൂരതയുടെ നടുക്കത്തിൽ നാട്ടുകാർ

    തൃശൂര്‍: ഇന്ന് രാവിലെ ഒന്‍പതരയോടെ വെള്ളിക്കുളങ്ങരയ്ക്കടുത്ത് ഇഞ്ചക്കുണ്ടിൽ റോഡരികിലിട്ട് മകന്‍ അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. കുട്ടനും (60) ഭാര്യ ചന്ദ്രികയുമാണ്  (55) മരിച്ചത്. കൃത്യത്തിന് പിന്നാലെ ഒളിവിൽ പോയ മകൻ അനീഷിനായി (30) പൊലീസ് തെരച്ചില്‍ ഊർജിതമാക്കി. അമ്മ ചന്ദ്രികയുടെ മുഖം വെട്ടേറ്റു തിരിച്ചറിയാനാകാത്ത നിലയിലായി. മകന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ റോഡിലേക്ക് ഓടിയ ഇവരെ പിന്തുടർന്നെത്തി അനീഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വീടിന് വെളിയില്‍ പുല്ലു ചെത്തുകയായിരുന്നു കുട്ടനും ഭാര്യയും. ഈസമയത്ത് വെട്ടുകത്തിയുമായി വന്ന അനീഷ് ഇരുവരെയും ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അനീഷ് തന്നെയാണ് കൊലപാതകവിവരം അറിയിച്ചത്. അതിനിടെ സംഭവം കണ്ട വഴിയാത്രക്കാരും പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്നും ബൈക്ക് എടുത്ത് അനീഷ് രക്ഷപ്പെടുകയും ചെയ്തു.

    Read More »
  • NEWS

    ‘എന്റെ പേര് സ്റ്റാലിന്‍. എല്ലാറ്റിനുമപ്പുറം എന്റെ പേര്‌ സ്റ്റാലിന്‍ എന്നാണ്‌’, കണ്ണൂരിൽ താരമായി തമിഴ്നാട് മുഖ്യമന്ത്രി

    കണ്ണൂര്‍: ‘എന്റെ പേര് സ്റ്റാലിന്‍. എല്ലാറ്റിനുമപ്പുറം എന്റെ പേര്‌ സ്റ്റാലിന്‍ എന്നാണ്‌.നിങ്ങളും ഞാനുമായുള്ള ബന്ധത്തെക്കുറിച്ച്‌ പറയാന്‍ അതിനെക്കാള്‍ നല്ല മറ്റൊരു വാക്കുമില്ല’, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഈ വാക്കുകളാണ് ഇന്ന് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. സൈബര്‍ സഖാക്കള്‍ക്കും അണികള്‍ക്കുമൊപ്പം സി.പി.എം നേതാക്കള്‍ വരെ സ്റ്റാലിന്റെ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. സമ്മേളന ഹാളിന് പുറത്ത് സ്റ്റാലിന്‍ ആയിരുന്നു താരമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്കും തുറന്നു സമ്മതിക്കുന്നു. പിണറായി ഇന്ത്യയിലെ ഉരുക്കുമനുഷ്യരില്‍ ഒരാളെന്ന് കണ്ണൂരില്‍ തടിച്ചു കൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ നിന്നുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞപ്പോള്‍ ചുറ്റിനും കരഘോഷമായിരുന്നു ഉയര്‍ന്നത്. കടകംപള്ളി സുരേന്ദ്രന്‍, മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കളെല്ലാം സ്റ്റാലിന്റെ വരവ് ആഘോഷമാക്കി.     കണ്ണൂരില്‍ ആവേശത്തിര ഉയര്‍ത്തിയാണ്‌ പിണറായിക്കൊപ്പം സ്‌റ്റാലിന്‍ വേദി പങ്കിട്ടത്‌. ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തിയ സ്റ്റാലിന്‍, കേരളവും ഇടതുപക്ഷവും നയിക്കുന്നത്‌ ബദല്‍മാതൃകയാണെന്ന്‌ ഊന്നിപ്പറഞ്ഞു. കണ്ണൂര്‍ ത്യാഗത്തിന്റെ ഭൂമിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.    …

    Read More »
  • Kerala

    മോഹൻ സിത്താര ഈണം പകർന്നു, ഹരിതാ വി. കുമാർ പാടി. മലയാള സിനിമയിലെ ‘ആദ്യത്തെ കളക്ടർഗായിക’ ഇതാ

    അതൊരു അപൂർവ്വ മുഹൂത്തമായിരുന്നു. ഹെഡ്ഫോൺ വെച്ച് ചിയ്യാരത്തെ റിക്കോർഡിംഗ് സ്റ്റുഡിയോയിലെ മൈക്കിനു മുന്നിൽ നിന്ന് ഹരിത വി കുമാർ സ്വയം മറന്ന് പാടി: “തീരം കവർന്നെടുത്ത വെൺശംഖിൽ…” നവാഗതനായ രൂപേഷ് സംവിധാനം ചെയ്യുന്ന ‘കരുണ’ എന്ന സിനിമയിലെ ഗാനമാണിത്. രൂപേഷിൻ്റെ ഭാര്യ ഡോ. മിനിയുടെതാണ് രചന. തൃശ്ശൂർ ജില്ലാ കളക്ടർ ഹരിതാ വി. കുമാർ ആദ്യമായി ഒരു ഒരു സിനിമയ്ക്കു വേണ്ടി പിന്നണി പാടുകയാണ്. റെക്കോർഡിംഗ് സ്റ്റുഡിയോയിൽ അവർക്ക് പരിഭ്രമോ ആശങ്കകളോ ഉണ്ടായിരുന്നില്ല. സംഗീത സംവിധായകൻ മോഹൻ സിത്താര ‘വൺ ടു ത്രീ’ പറഞ്ഞ് കൈ ഉയർത്തി ഓർക്കസ്ട്ര തുടങ്ങാൻ സൂചന നൽകി. കാവ്യാത്മകമായ വരികൾ ഹരിതയുടെ ചുണ്ടിൽ നിന്ന് മിക്സറിലൂടെ ഹാർഡ് ഡിസ്ക്കിലേക്ക് പകർന്നു. ഗാനം പൂർത്തിയായപ്പോൾ മോഹൻസിതാര പറഞ്ഞു: ”വെൽഡൺ കളക്ടർ…” ശ്യാംകല്യാൺ എന്ന ഹിന്ദുസ്ഥാനി രാഗത്തിൻ്റെ മൂഡിൽ ചിട്ടപ്പെടുത്തിയ ഗാനം. ഗായികയാവാൻ ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങിയാണ് ഹരിത കണ്ടെൻസ് മൈക്കിൻ മുന്നിലെത്തിയത്. ഒന്നാം ക്ലാസ് മുതൽ…

    Read More »
  • Crime

    നടിയെ ആക്രമിച്ച കേസ്: മഞ്ജുവാര്യരുടെ മൊഴി എടുത്തു

    നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടി മഞ്ജുവാര്യരുടെ മൊഴി എടുത്തു.തുടരന്വേഷണത്തിൻ്റെ ഭാഗമായാണ് നടപടി.ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം തിരിച്ചറിയുകയായിരുന്നു ലക്ഷൃം.ഇന്നലെ നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മൊഴി എടുത്തത്. മൊഴിയെടുക്കൽ നാല് മണിക്കൂർ നീണ്ടു.സൗണ്ട് സിസ്റ്റം ഉപയോഗിച്ചായിരുന്നു മൊഴിയെടുത്തത്.ദിലീപിൻ്റെ ഉൾപ്പെടെ എല്ലാവരുടെയും ശബ്ദം മഞ്ജു തിരിച്ചറിഞ്ഞു. അതേസമയം വധഗൂഢാലോചനക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ചും. ദിലീപിൻ്റെ അഭിഭാഷകരെ ചോദ്യം ചെയ്യും. ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നാളെ നോട്ടീസ് നൽകും. തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിലാണ് ഇവർക്കെതിരെ നടപടി.

    Read More »
  • NEWS

    പീഡാനുഭവ വാരമാണ് ക്രിസ്തുവേ…!!

    ഇന്ന് ഓശാന ഞായറാഴ്ചയാണ്.ചിത്രം എറണാകുളം ബസലിക്കാ ദേവാലയത്തിന്റേതും. ഇതെന്താപ്പാ എർണാകുളത്തെ പോലീസുകാർ മുഴുവൻ കുരുത്തോല വാങ്ങാൻ എത്തിയതാണോന്ന്  അന്വേഷിച്ചപ്പോൾ, വിശുദ്ധ കുർബാന സംബന്ധിച്ച  ‘പുതിയ’ വിഷയങ്ങളിൽ പീലാത്തോസും ഹെരോദാവും തമ്മിൽ ചില തർക്കമുണ്ടെന്നും പുറംതിരിഞ്ഞാലും മുഖം തിരിഞ്ഞാലും അടി പൊട്ടാമെന്നും ക്രമസമാധാന പ്രശ്നം ആയാൽ ഇടപെടാനുള്ള മുൻകരുതൽ ആണെന്നുമാണ് അറിഞ്ഞത്… എന്തായാലും ഓശാന കളറായിട്ടുണ്ട്….കുരുത്തോലയെക്കാൾ കളർ കാക്കിക്കാണ്; കരുത്തും! പീഡാനുഭവ വാരമാണ് ക്രിസ്തുവേ… ഗദ്സമേനിൽ വിയർത്ത രക്തം എറണാകുളം ബസലിക്കയിൽ വീഴാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.മറ്റൊരു ദുഃഖവെള്ളിക്ക് ഇനി അഞ്ചു നാൾ മാത്രം!!

    Read More »
  • Crime

    നടിയെ ആക്രമിച്ച കേസില്‍, കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യും

    നടിയെ ആക്രമിച്ച കേസില്‍, തുടരന്വേഷണത്തിന്‍റെ ഭാഗമായി കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യും. സംഭവത്തില്‍ കാവ്യയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് പറയുന്നതായ ഫോണ്‍ സംഭാഷണം പുറത്തു വന്ന സാഹചര്യത്തിലാണ് കാവ്യയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുന്നത്. ചെന്നൈയിലുള്ള കാവ്യയോട് തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം.ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് മുന്‍പായി ചോദ്യം ചെയ്യലിനെത്തേണ്ട സ്ഥലം പറയാമെന്നും ക്രൈംബ്രാഞ്ച് കാവ്യയെ അറിയിച്ചിട്ടുണ്ട്. ദിലീപിന്‍റെ സഹോദരീ ഭര്‍ത്താവ് സുരാജും വ്യവസായി ശരത്തും തമ്മിലുളള ഫോണ്‍ സംഭാഷണത്തിലാണ് കാവ്യയുടെ പങ്ക് വ്യക്തമാക്കുന്ന സൂചനകളുണ്ടായിരുന്നത്. തന്നെ കുടുക്കാന്‍ ശ്രമിച്ച സുഹൃത്തുക്കൾക്ക് കാവ്യ തിരിച്ചു കൊടുത്ത പണിയാണിതെന്നായിരുന്നു സുരാജ് ശരത്തിനോട് പറഞ്ഞത്. ജയിലില്‍ നിന്നും വന്ന ഫോണ്‍ കോള്‍ നാദിര്‍ഷ എടുത്തതോടെയാണ് ദിലീപിലേക്ക് തിരിയുന്നത്. അല്ലെങ്കില്‍ കാവ്യ മാത്രമായിരുന്നു കേസില്‍ ഉണ്ടാകേണ്ടിയിരുന്നത്. ദിലീപ് അത് ഏറ്റെടുത്തതാണെന്നും സുരാജ് ഫോണ്‍സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇതോടെയാണ് തുടരന്വേഷണം കാവ്യയിലേക്ക് എത്തിയത്

    Read More »
  • NEWS

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട; 83 പായ്ക്കറ്റ് കഞ്ചാവ് പിടികൂടി

    പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട.ചെക്ക് പോസ്റ്റില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 83 പായ്ക്കറ്റ് കഞ്ചാവ് പിടികൂടി.ഒറീസയില്‍ നിന്നുമെത്തിയ ബസില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.സംഭവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ എക്സൈസ് അറസ്റ്റ് ചെയ്തു.  ബസ് ഡ്രൈവര്‍മാരായ കൊടുങ്ങല്ലൂര്‍ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി ബിനീഷ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.ഒറീസയില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി വരുകയായിരുന്ന ബസില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്.83 പാക്കറ്റുകളിലായി വിവധയിടങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

    Read More »
  • NEWS

    സൈഡ് നൽകിയില്ല;കെഎസ്‌ആര്‍ടിസി ജീവനക്കാരും യുവാക്കളും തമ്മില്‍ നടുറോഡിൽ കൂട്ടത്തല്ല്

    തിരുവനന്തപുരം: ബെെക്കിന് സെെഡ് നല്‍കിയില്ലെന്ന് ആരോപിച്ച എത്തിയ യുവാക്കളും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്.തിരുവന്തപുരം വെളളനാടാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ട് വെള്ളനാട് മയിലാടിയില്‍ വീതി കുറഞ്ഞ റോഡിലൂടെ ബസ് പോകുന്നതിനിടെ ആറംഗസംഘം രണ്ട് ബൈക്കുകളിലായി പിറകില്‍ വന്നു.പിന്നീട് ഇവര്‍ക്ക് കെഎസ്‌ആര്‍ടിസി ബസ് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌  വാഹനം തടഞ്ഞ് കെഎസ്‌ആര്‍ടിസി ബസ് ഡ്രെെവര്‍ ശ്രീജിത്തിനെയും കണ്ടക്ടര്‍ ഹരിപ്രേമിനെയും ബസിൽനിന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. മയക്കുമരുന്ന് വില്‍പ്പനക്കാരായ യുവാക്കളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരിൽനിന്നും  കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

    Read More »
  • NEWS

    അമ്മയുടെ മുന്നിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും സുഹൃത്തുക്കളും പിടിയിൽ

    വർക്കല: ബുദ്ധിമാന്ദ്യമുള്ള എട്ടുവയസുകാരിയെ അമ്മയുടെ അറിവോടെ ഒന്നിലേറെ തവണ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍.കുട്ടിയുടെ രണ്ടാനച്ഛന്‍ സുഗതക്കുറുപ്പ്, സുഗതന്റെ സുഹൃത്തുക്കളായ ഷിബുരാജന്‍, ജയന്‍ പിള്ള (കുമാര്‍) എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ മാതാവും രണ്ടാനച്ഛനും ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ അടുത്തിടെ വരെ ഒന്നാംപ്രതിയും കൂട്ടുകാരും ചേര്‍ന്ന് ദേഹോപദ്രവം ഏല്പിക്കുകയും ബലമായി മദ്യം നല്‍കി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു.വര്‍ക്കല ഡി.വൈ.എസ്.പി നിയാസ്.പിയുടെ നേതൃത്വത്തില്‍ പള്ളിക്കല്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്തു.

    Read More »
Back to top button
error: