NEWS

സൈഡ് നൽകിയില്ല;കെഎസ്‌ആര്‍ടിസി ജീവനക്കാരും യുവാക്കളും തമ്മില്‍ നടുറോഡിൽ കൂട്ടത്തല്ല്

തിരുവനന്തപുരം: ബെെക്കിന് സെെഡ് നല്‍കിയില്ലെന്ന് ആരോപിച്ച എത്തിയ യുവാക്കളും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്.തിരുവന്തപുരം വെളളനാടാണ് സംഭവം.
വെള്ളിയാഴ്ച വൈകിട്ട് വെള്ളനാട് മയിലാടിയില്‍ വീതി കുറഞ്ഞ റോഡിലൂടെ ബസ് പോകുന്നതിനിടെ ആറംഗസംഘം രണ്ട് ബൈക്കുകളിലായി പിറകില്‍ വന്നു.പിന്നീട് ഇവര്‍ക്ക് കെഎസ്‌ആര്‍ടിസി ബസ് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌  വാഹനം തടഞ്ഞ് കെഎസ്‌ആര്‍ടിസി ബസ് ഡ്രെെവര്‍ ശ്രീജിത്തിനെയും കണ്ടക്ടര്‍ ഹരിപ്രേമിനെയും ബസിൽനിന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.
മയക്കുമരുന്ന് വില്‍പ്പനക്കാരായ യുവാക്കളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരിൽനിന്നും  കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്.

Back to top button
error: