പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട.ചെക്ക് പോസ്റ്റില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 83 പായ്ക്കറ്റ് കഞ്ചാവ് പിടികൂടി.ഒറീസയില്‍ നിന്നുമെത്തിയ ബസില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.സംഭവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ എക്സൈസ് അറസ്റ്റ് ചെയ്തു.
ബസ് ഡ്രൈവര്‍മാരായ കൊടുങ്ങല്ലൂര്‍ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി ബിനീഷ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.ഒറീസയില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി വരുകയായിരുന്ന ബസില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്.83 പാക്കറ്റുകളിലായി വിവധയിടങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.