NEWS

അമ്മയുടെ മുന്നിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും സുഹൃത്തുക്കളും പിടിയിൽ

വർക്കല: ബുദ്ധിമാന്ദ്യമുള്ള എട്ടുവയസുകാരിയെ അമ്മയുടെ അറിവോടെ ഒന്നിലേറെ തവണ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍.കുട്ടിയുടെ രണ്ടാനച്ഛന്‍ സുഗതക്കുറുപ്പ്, സുഗതന്റെ സുഹൃത്തുക്കളായ ഷിബുരാജന്‍, ജയന്‍ പിള്ള (കുമാര്‍) എന്നിവരാണ് പിടിയിലായത്.
കുട്ടിയുടെ മാതാവും രണ്ടാനച്ഛനും ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ അടുത്തിടെ വരെ ഒന്നാംപ്രതിയും കൂട്ടുകാരും ചേര്‍ന്ന് ദേഹോപദ്രവം ഏല്പിക്കുകയും ബലമായി മദ്യം നല്‍കി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു.വര്‍ക്കല ഡി.വൈ.എസ്.പി നിയാസ്.പിയുടെ നേതൃത്വത്തില്‍ പള്ളിക്കല്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്തു.

Back to top button
error: