ലഡാക്കില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു. ശനിയാഴ്ച വൈകിട്ടാണ് നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം കനത്ത കാറ്റില്‍ തകര്‍ന്നത്.ജമ്മു-കശ്മീ ര്‍ രജൗരി ജില്ലയിലെ രാജ് കുമാര്‍, വരീന്ദര്‍, ഛത്തിസ്ഗഢ് സ്വദേശി മന്‍ജീത്, പഞ്ചാബ് സ്വദേശി ലവ് കുമാര്‍ എന്നിവരാണ് മരിച്ചത്.
12 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.പരിക്കേറ്റ മറ്റ് രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.