ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിക്കുന്ന പുതിയ മാല്‍വെയര്‍ രംഗത്ത്. വിദൂരതയില്‍ നിന്നും നിയന്ത്രിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രത്യേകത ഉള്ളതിനാല്‍ അതീവ അപകടകാരിയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോ എന്ന് പേരിട്ടിരിക്കുന്ന ഈ മാല്‍വെയറിന് ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും വിദൂരതയില്‍ നിന്നും ഹാക്കര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഉപയോക്താവിന്റെ ബാങ്കിംഗ് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ ചോര്‍ത്താനും ഇടയാക്കും.
ഈ മാല്‍വെയറിന് ഉപയോക്താവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും റെക്കോര്‍ഡുചെയ്യാനും കഴിയും.ഇതിലെ കീലോഗര്‍ ഉപയോഗിച്ച്, ഒരു ഹാക്കര്‍ക്ക് ഉപയോക്താവ് നല്‍കിയ PIN-കള്‍ അല്ലെങ്കില്‍ തുറന്ന വെബ്സൈറ്റുകള്‍ അല്ലെങ്കില്‍ സിസ്റ്റത്തില്‍ ക്ലിക്കുചെയ്ത ഘടകങ്ങള്‍ എന്നിവ റെക്കോര്‍ഡുചെയ്യാനാകും.