Crime

കാറില്‍ എട്ട് കിലോ കഞ്ചാവ്, രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി എക്‌സൈസ് സംഘം

തിരുവനന്തപുരം: എട്ട് കിലോ കഞ്ചാവുമായി കാറിലെത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പാച്ചല്ലൂര്‍ വണ്ടിത്തടം ഹോളിക്രാസ് റോഡില്‍ ജെ ആര്‍ എസ് ബില്‍ഡിംഗില്‍ സൈദലി (35) എന്ന യുവാവിനെയാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കോവളം ആഴാകുളത്ത് വെച്ച് എക്‌സൈസ് പിടികൂടിയത്. നെയ്യാറ്റിന്‍കര റേഞ്ച് എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ എല്‍ ആര്‍ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പ്രതിയെ കുടുക്കിയത്. യുവാവ് സഞ്ചരിച്ച കാറിനെ തിരുവനന്തപുരത്തുനിന്ന് പിന്തുടര്‍ന്ന എക്‌സൈസ് വിഭാഗത്തെ തിരിച്ചറിഞ്ഞ യുവാവ് കോവളം ആഴാകുളത്ത് വെച്ച് വാഹനം ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും ആഴാകുളത്ത് മഫ്തിയില്‍ ഉണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ ലോറന്‍സ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടോണി, അനീഷ്, പ്രസന്നന്‍, ഹര്‍ഷകുമാര്‍, സതീഷ്‌കുമാര്‍, ബോബിന്‍.വി.രാജ് , അഖില്‍ ,ഉമാപതി ഹരികൃഷ്ണന്‍, ലിന്റോ രാജ്. ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

 

Back to top button
error: