NEWS

വീടിനോട് ചേര്‍ന്ന് കെട്ടിയിരുന്ന പോത്തിനെ കാട്ടാന ചവിട്ടിക്കൊന്നു

എറണാകുളം: വടാട്ടുപാറയില്‍ വീടിനോട് ചേര്‍ന്ന് കെട്ടിയിരുന്ന പോത്തിനെ കാട്ടാന ചവിട്ടിക്കൊന്നു.വടാട്ടുപാറ പനഞ്ചോട് ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.

തുമ്ബ നിരപ്പേൽ ജോസിന്റെ ഒരു വയസ്സുള്ള പോത്തിനെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ കാട്ടാന ചവിട്ടി കൊന്നത്.പോത്തിന്‍റെ അലര്‍ച്ചകേട്ട് വീട്ടുകാര്‍ ഉണർന്നു ചെന്നപ്പോൾ ആന പോത്തിനെ ആക്രമിക്കുന്നതാണ് കണ്ടത്.വീട്ടുകാര്‍ ബഹളം വെച്ചങ്കിലും ഫലമുണ്ടായില്ല.അര മണിക്കൂറോളം വീടിന്‍റെ പരിസരത്ത് തമ്ബടിച്ച ആന പിന്നീട് വനത്തിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: