NEWS

റഷ്യയുമായുള്ള ബന്ധം;ജി 7 ഉച്ചകോടിയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കില്ലെന്ന് സൂചന. ജൂണില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയെ അതിഥിയായി ക്ഷണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.റഷ്യ-യുക്രെയ്ന്‍ തര്‍ക്കത്തില്‍ റഷ്യക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചതോടെയാണ് നിലപാടിൽ മാറ്റം വന്നതെന്നാണ് സൂചന.

ഉച്ചകോടിയില്‍ സെനഗല്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നിവരെ അതിഥികളാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടന്ന റഷ്യക്കെതിരായ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയുള്‍പ്പടെയുള്ള 50 രാജ്യങ്ങള്‍ വിട്ടുനിന്നിരുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന പ്രധാനപ്പെട്ടൊരു രാജ്യമാണ് ഇന്ത്യ.

Back to top button
error: