Month: March 2022

  • Breaking News

    ഏറ്റുമാനൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ഏറ്റുമാനൂര്‍: എം.സി. റോഡില്‍ പട്ടിത്താനത്ത് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂര്‍ കുറുമുള്ളൂര്‍ ചെട്ടിക്കല്‍ ഉണ്ണിക്കുട്ടനാണ് (28) മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയപ്പോഴേയ്ക്കും മരണം സംഭവിച്ചതായി കാരിത്താസ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ ഇതേ ദിശയില്‍ തന്നെ എത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ യുവാവിനെയും ബൈക്കിനെയും മീറ്ററുകളോളം ടാങ്കര്‍ വലിച്ചുകൊണ്ടുപോയി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റ യുവാവിനെ കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചത്. അപകടവിവരമറിഞ്ഞ് ഹൈവേ പട്രോളിങ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ലോറിയും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Kerala

    മോഹന്‍ ബഗാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഹൈദരാബാദ് 

    ഐ.എസ്.എല്ലിലെ തങ്ങളുടെ ആദ്യ സെമിയിൽ എ.ടി.കെ മോഹന്‍ ബഗാനെ തകർത്ത് ഹൈദരാബാദ്.ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മോഹൻ ബഗാനെ ഹൈദരാബാദ് പരാജയപ്പെടുത്തിയത്. മാര്‍ച്ച്‌ 16 നാണ് ഹൈദരാബാദും മോഹൻ ബഗാനും തമ്മിലുള്ള രണ്ടാം പാദ സെമി.രണ്ട് ഗോള്‍ ലീഡില്‍ വിജയിച്ച ഹൈദരാബാദിനെ മറികടന്ന് ഫൈനലിലെത്തണമെങ്കില്‍ എ.ടി.കെക്ക് രണ്ടാം പാദത്തില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ഹൈദരാബാദിന്‍റെ കന്നി സെമിപ്രവേശനമാണിത്.എ.ടി.കെ ആകട്ടെ രണ്ടു തവണ ചാമ്ബ്യന്മാരും രണ്ടു തവണ റണ്ണേഴ്സപ്പുമായ ടീമാണ്. അതേസമയം ആദ്യ പാദ സെമി ഫൈനൽ മത്സരത്തിൽ ജംഷഡ്പൂരിനെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഈ മാസം 15 നാണ്.അന്ന് സമനില നേടിയാൽക്കൂടി ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ എത്താം.

    Read More »
  • Kerala

    റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍: ‘ഷംബാല’ മികച്ച ചിത്രം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കോട്ടയം: സി.എം.എസ്. കോളജില്‍ നടന്ന നാലാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള സില്‍വര്‍ എലെഫന്റ് പുരസ്‌കാരം കിര്‍ഗിസ്ഥാന്‍ ചിത്രമായ ‘ഷംബാല ‘നേടി. മികച്ച ചിത്രത്തിനുള്ള പ്രത്യേക പരമാര്‍ശം മലയാള ചിത്രം ‘കാടകലം ‘കരസ്ഥമാക്കി. മറ്റ് അവാര്‍ഡുകള്‍ -മികച്ച ഹൃസ്വ ചിത്രം -ദി ഏറ്റെണല്‍ സ്പ്രിങ് ടൈം (വിയറ്റ്നാം ), മികച്ച ഡോക്യൂമെന്ററി -ബന്തര്‍ ബാന്‍ഡ് (ഇറാന്‍, ജര്‍മനി ) ഡോക്യൂമെന്ററി പ്രത്യേകപരാമര്‍ശം -പിലാണ്ടി(മലയാളം ), മികച്ച ഡോക്യൂമെന്ററി (യൂത്ത് )-കാര്‍ബസോന, ആന്‍ ഓഡ് ടു ക്രിമസണ്‍ ഡെത്ത്(ബംഗാളി ), മികച്ച ഹൃസ്വ ചിത്രം (യൂത്ത് )-അടവി (മലയാളം ), മികച്ച ഡോക്യൂമെന്ററി (കുട്ടികള്‍ )-ആന്റ്സ് :ഫാസിനേറ്റിംഗ് ക്രീയേച്ചര്‍സ് (ഇംഗ്ലീഷ് ), മികച്ച ഹൃസ്വ ചിത്രം (കുട്ടികള്‍ )-ജീവനാശിനി (മലയാളം ), പ്രത്യേക പരാമര്‍ശം -മേരിയുടെ കണ്ടല്‍ജീവിതം (മലയാളം പ്രകൃതി പുരസ്‌കാരം (ഗോള്‍ഡന്‍ എലെഫന്റ് )പദ്മശ്രീ തുളസി…

    Read More »
  • Kerala

    ട്രാൻസാക്ഷൻ ഫെയിലായോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

    ഡിജിറ്റൽ പേയ്മെന്റ്റ് നടത്തുമ്പോൾ ഫെയിൽ ആയ തുക , പേയ്മെന്റ് നടത്താൻ ഉപയോഗിച്ച ക്രെഡിറ്റ് കാർഡ് /ഡെബിറ്റ് കാർഡ്/ പി പി ഐ / ബാങ്ക് അക്കൗണ്ടിൽ തിരികെ ലഭിക്കുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ ലഭിച്ചില്ലെങ്കിൽ RBI യുടെ CMS പോർട്ടലിൽ https://cms.rbi.org.in പരാതി സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 14440 എന്ന നമ്പറിൽ മിസ്‌ഡ്‌ കാൾ അടിച്ചാലും മതിയാകും.   ഇതോടൊപ്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ   ✔️ നിങ്ങളുടെ അക്കൗണ്ടിലെ തുക ഒടുക്കുന്നതിന് മാത്രമാണ് UPI PIN കൊടുക്കേണ്ടിവരുക.പണം സ്വീകരിക്കാൻ UPI PIN നൽകേണ്ട ആവശ്യമില്ല. ✔️ UPI ID പരിശോധിച്ച് പണം സ്വീകരിക്കുന്ന ആളിന്റെ പേരുവിവരങ്ങൾ ഉറപ്പുവരുത്തുക. അതിന് ശേഷം മാത്രമേ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം അയക്കാവൂ. ✔️ ആപ്പിന്റെ UPI PIN പേജിൽ മാത്രമേ UPI PIN ടൈപ് ചെയ്യാവൂ എന്നുള്ള കാര്യവും ഓർക്കുക. മറ്റൊരിടത്തും UPI PIN ഷെയർ ചെയ്യരുത്. ✔️ പണം ഒടുക്കുന്നതിന്…

    Read More »
  • NEWS

    വൈക്കത്തെ തറവാട്ടിലെത്തിയ കള്ളനെ സോണി കണ്ടത് പാലായിലെ ഭർതൃഗൃഹത്തിലിരുന്ന്, ഹൈദരാബാദിലെയും കാൻപുരിലെയും വീട്ടിൽ കടന്ന കള്ളന്മാരെ വീട്ടുടമകൾ കണ്ടത് അമേരിക്കയിലിരുന്ന്, മൂന്നു കള്ളന്മാരും നിമിഷങ്ങൾക്കുള്ളിൽ അകത്തായി

    രണ്ടു മാസം മുമ്പുള്ള ആ രാത്രി സോണി ജീവിതത്തിലൊരിക്കലും മറക്കില്ല. രാത്രി ഒന്നരയ്ക്ക് പാലായിലെ വീട്ടിലിരുന്ന് സിനിമ കാണുകയായിരുന്നു സോണി. അപ്പോഴാണ് യാദൃശ്ചികമായി സ്വന്തം മൊബൈൽ ഫോണിൽ ആ ദൃശ്യം ശ്രദ്ധയിൽ പെട്ടത്. വൈക്കത്തെ തറവാട് വീടിന്റെ ടെറസിൽ നൈറ്റിധരിച്ചു ഒരാൾ…! വയോധികരായ മാതാപിതാക്കള്‍ മാത്രം താമസിക്കുന്ന വൈക്കത്തെ വീടിന്റെ ടെറസിൽ രാത്രി  മോഷ്ടാവ് നിൽക്കുന്ന വിവരം പാലായിരുന്നു കണ്ട സോണി ഫോണിൽ പൊലിസിനെ അറിയിച്ചു. അവസരത്തിനൊത്തുയർന്ന പോലിസ് മിനിറ്റുകൾക്കകം കള്ളനെ പിടികൂടി. കീഴൂർ പ്ലാംചുവട് ഭാഗത്ത് താമസിക്കുന്ന വിമുക്ത ഭടനായ മേച്ചേരിൽ മാത്യുവും ഭാര്യ സൂസമ്മയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമം നടത്തിയ റോബിസനാണ് വലയിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ തന്നെ ഹൈദരാബാദിലെ വീട്ടില്‍ കയറിയ കള്ളനെ യുഎസ്സിലിരുന്ന് വീട്ടുടമസ്ഥന്‍ പിടികൂടി. വീട്ടില്‍ സ്ഥാപിച്ച അത്യാധുനിക സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെയാണു ഹൗസിങ് കോളനിയിലെ വീട്ടില്‍ കയറിയ കള്ളനെ പിടിച്ചത്. ഹൈദരാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിൽപ്പെട്ട കുക്കാട്ടുപള്ളി ഹൗസിങ് കോളനിയിലെ…

    Read More »
  • Kerala

    5000 രൂപ മുടക്കാമോ, സ്വന്തമായി പോസ്റ്റ് ഓഫീസ് ആരംഭിക്കാം

    ആർക്കും സ്വന്തമായി പോസ്റ്റ് ഓഫീസ് തുടങ്ങുന്നതിനുള്ള ഫ്രാഞ്ചൈസി പദ്ധതിയുമായി ഭാരതീയ തപാൽ വകുപ്പ്.ഇന്ത്യയിലുടനീളം പോസ്റ്റ് ഓഫീസ് തുറക്കുക എന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇന്ത്യ പോസ്റ്റ് ഫ്രാഞ്ചൈസ് ഓഫീസുകൾ തുറക്കാൻ തീരുമാനിച്ചത്. ഇതിനായി, ഏത് സ്ഥലത്താണോ ഓഫീസുകൾ ആരംഭിക്കേണ്ടത് അവിടെ സ്ഥിരതാമസക്കാരായ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഫ്രാഞ്ചൈസി പദ്ധതിക്കായി അപേക്ഷിക്കാം. https://www.indiapost.gov.in/VAS/Pages/Content/Franchise_Scheme.aspx എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് തപാൽ ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം18 വയസ്സിന് മുകളിലുള്ളവരും കുറഞ്ഞത് എട്ടാം ക്ലാസ് പാസായവരുമായ എല്ലാവർക്കും പദ്ധതിയിൽ അപേക്ഷിക്കാം. അപേക്ഷകന് ഉടമസ്ഥതയിലുള്ളതോ വാടകയ്‌ക്കെടുത്തതോ ആയ മുറി ഉണ്ടായിരിക്കണം.സെക്യൂരിറ്റി ഡെപ്പോസിറ്റായി കുറഞ്ഞത് 5,000 രൂപ നൽകണം.എല്ലാ ഇടപാടുകളിലും തപാൽ വകുപ്പിന്റെ ഉത്തരവാദിത്തവും അന്തസ്സും കാത്തുസൂക്ഷിക്കുന്നതടക്കം എല്ലാ വ്യവസ്ഥകളും അംഗീകരിച്ചാണ് കരാർ ഒപ്പിടേണ്ടത്. തപാൽ സ്റ്റാമ്പുകൾ ഉൾപ്പെടെയുള്ളവ ഇത്തരം ഫ്രാഞ്ചൈസി ഓഫീസുകൾക്ക് വിൽക്കാനാകും.സ്പീഡ് പോസ്റ്റ്, രജിസ്റ്റേർഡ് പോസ്റ്റ്, മണി ഓർഡർ തുടങ്ങിയവ സ്വീകരിക്കാം.ബന്ധപ്പെട്ട വ്യക്തിക്ക് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കാം. പ്രീമിയം വാങ്ങാം.ബിൽ ടാക്സും പിഴയും ഈടാക്കാം. തപാൽ വകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതികൾക്കൊപ്പം ഇ-ഗവേണൻസ്…

    Read More »
  • NEWS

    കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂർ 82, കൊല്ലം 76, പത്തനംതിട്ട 75, ഇടുക്കി 63, ആലപ്പുഴ 49, മലപ്പുറം 41, കണ്ണൂർ 37, വയനാട് 37, പാലക്കാട് 34, കാസർഗോഡ് 21 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26,967 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 26,036 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 931 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   നിലവില്‍ 9530 കൊവിഡ് കേസുകളില്‍, 9.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 4 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…

    Read More »
  • Kerala

    നിറയെ ദുരുഹതകളുമായി 1744 വൈറ്റ് ആൾട്ടോ

    തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സംവിധായകൻ സെന്ന ഹെഗ്ഡേ ഒരുക്കുന്ന 1744 വൈറ്റ് ആൾട്ടോ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അടിമുടി ദുരൂഹത നിറഞ്ഞു നിൽക്കുന്നതാണ് ടീസർ.   ഇതുവരെ മലയാളികൾ കണ്ടുശീലിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിലാണ് ചിത്രം എന്ന് ടീസറിൽ നിന്ന് വ്യക്തം. ‘മെയ്ഡ് ഇൻ കാഞ്ഞങ്ങാട് ‘ എന്ന കുറുപ്പോടെയാണ് ചിത്രം തുടങ്ങുന്നത്.   ഷറഫുദീന്റെ പോലീസ് വേഷം കൗതുകം നിറഞ്ഞതാണ്. ഒരു വെള്ള ആൾട്ടോ കാറിനു വേണ്ടിയുള്ള അന്വേഷണം ചിത്രത്തിന് ഒരു സസ്‌പെൻസ് സ്വഭാവം നൽകുന്നുണ്ട്. 1744 ആം നമ്പർ വെള്ള ആൾട്ടോ കാറിന് എന്തോ പ്രേഷകർക്ക് വേണ്ടി കരുതി വെക്കാനുണ്ടെന്ന് ചുരുക്കം.   ചിത്രം നല്ലൊരു ബ്ലാക്ക് കോമഡി ആയിരിക്കാം എന്നാണ് പ്രേഷക പ്രതീക്ഷ. ഇതിനു മുൻപ് സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത “തിങ്കളാഴ്ച നിശ്ചയം” വൻ വിജയമായിരുന്നു.

    Read More »
  • India

    കോൺഗ്രസിൽ നേതൃമാറ്റത്തിന് സാധ്യത

    കലങ്ങി മറിഞ്ഞ കോൺഗ്രസ്‌ പാർട്ടിയിൽ പുതിയ നേതൃ മാറ്റത്തിന് സാധ്യത. ഇപ്പോഴത്തെ നേതൃത്വം പിന്മാറിയേക്കും എന്നാണ് സൂചന.അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കും.   രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവെച്ചേക്കുമെന്ന് സൂചന. ജി 23 യുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇരുവരുടെയും രാജി എന്നാണ് സൂചന. നാളെ നടക്കാനിരിക്കുന്ന എ ഐ സിസി യോഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.   അതേസമയം, സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്നും സൂചനയുണ്ട്. കോൺഗ്രസിൽ മാറ്റം അനിവാര്യമാണെന്ന് ശശി തരൂർ ഉളപ്പടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.  

    Read More »
  • Kerala

    ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരുമുദ്ര  2022’ ശ്രദ്ധേയമാകുന്നു

    ആറന്മുള വാസ്തു വിദ്യാ ഗുരുകുലം തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’  ശ്രദ്ധേയമാകുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുൾപ്പെടെ  12 പ്രമുഖ  കലാകാരന്മാരും  ഗുരുകുലത്തിലെ കലാകാരന്മാരും ചേർന്ന് മുപ്പതിലധികം പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ  വിവിധ പരിപാടികൾ,വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, ഡോക്യുമെന്ററി ഫിലിം പ്രദർശനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. ഡോ.  എം. ജി ശശിഭൂഷൻ,ഡോ. എ.മോഹനാക്ഷൻ നായർ, കെ യു. കൃഷ്ണകുമാർ, പ്രൊഫ.പ്രദോഷ്കുമാർ മിശ്ര, ആർ. ചന്ദ്രൻപിള്ള തുടങ്ങിയവർ  സെമിനാറുകൾ  നയിച്ചു. പ്രൊഫ.വി. കാർത്തികേയൻ നായർ, മുരുകൻ  കാട്ടാക്കട, ജെ.റെജികുമാർ തുടങ്ങിയവർ സെമിനാറുകൾ ഉദ്ഘടനം ചെയ്തു. ചെട്ടികുളങ്ങര ജയകുമാർ കളമെഴുത്തും നാരായണ ഭട്ടതിരി മലയാളം കാലിഗ്രാഫി ഡെമോൺസ്‌ട്രേഷനും  നടത്തി. ക്യാമ്പ് 15 ന് സമാപിക്കും.

    Read More »
Back to top button
error: