KeralaNEWS

മോഹന്‍ ബഗാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഹൈദരാബാദ് 

.എസ്.എല്ലിലെ തങ്ങളുടെ ആദ്യ സെമിയിൽ എ.ടി.കെ മോഹന്‍ ബഗാനെ തകർത്ത് ഹൈദരാബാദ്.ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മോഹൻ ബഗാനെ ഹൈദരാബാദ് പരാജയപ്പെടുത്തിയത്.
മാര്‍ച്ച്‌ 16 നാണ് ഹൈദരാബാദും മോഹൻ ബഗാനും തമ്മിലുള്ള രണ്ടാം പാദ സെമി.രണ്ട് ഗോള്‍ ലീഡില്‍ വിജയിച്ച ഹൈദരാബാദിനെ മറികടന്ന് ഫൈനലിലെത്തണമെങ്കില്‍ എ.ടി.കെക്ക് രണ്ടാം പാദത്തില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.
ഹൈദരാബാദിന്‍റെ കന്നി സെമിപ്രവേശനമാണിത്.എ.ടി.കെ ആകട്ടെ രണ്ടു തവണ ചാമ്ബ്യന്മാരും രണ്ടു തവണ റണ്ണേഴ്സപ്പുമായ ടീമാണ്.
അതേസമയം ആദ്യ പാദ സെമി ഫൈനൽ മത്സരത്തിൽ ജംഷഡ്പൂരിനെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഈ മാസം 15 നാണ്.അന്ന് സമനില നേടിയാൽക്കൂടി ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ എത്താം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: