IndiaNEWS

കോൺഗ്രസിൽ നേതൃമാറ്റത്തിന് സാധ്യത

കലങ്ങി മറിഞ്ഞ കോൺഗ്രസ്‌ പാർട്ടിയിൽ പുതിയ നേതൃ മാറ്റത്തിന് സാധ്യത. ഇപ്പോഴത്തെ നേതൃത്വം പിന്മാറിയേക്കും എന്നാണ് സൂചന.അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കും.

 

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവെച്ചേക്കുമെന്ന് സൂചന. ജി 23 യുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇരുവരുടെയും രാജി എന്നാണ് സൂചന. നാളെ നടക്കാനിരിക്കുന്ന എ ഐ സിസി യോഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

 

അതേസമയം, സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്നും സൂചനയുണ്ട്. കോൺഗ്രസിൽ മാറ്റം അനിവാര്യമാണെന്ന് ശശി തരൂർ ഉളപ്പടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.

 

Back to top button
error: