Breaking NewsCrime

ഏറ്റുമാനൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

ഏറ്റുമാനൂര്‍: എം.സി. റോഡില്‍ പട്ടിത്താനത്ത് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂര്‍ കുറുമുള്ളൂര്‍ ചെട്ടിക്കല്‍ ഉണ്ണിക്കുട്ടനാണ് (28) മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയപ്പോഴേയ്ക്കും മരണം സംഭവിച്ചതായി കാരിത്താസ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Signature-ad

ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ ഇതേ ദിശയില്‍ തന്നെ എത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ യുവാവിനെയും ബൈക്കിനെയും മീറ്ററുകളോളം ടാങ്കര്‍ വലിച്ചുകൊണ്ടുപോയി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റ യുവാവിനെ കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചത്. അപകടവിവരമറിഞ്ഞ് ഹൈവേ പട്രോളിങ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ലോറിയും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: