Month: March 2022

  • Kerala

    സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട വീട്ടമ്മ സ്ഥലം മറന്നു; ഒടുവില്‍ പോലീസെത്തി കുഴിച്ചെടുത്തു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കൊല്ലം: കള്ളന്മാരെ പേടിച്ച് സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട് വീട്ടമ്മ. 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 15000 രൂപയും ആധാര്‍ കാര്‍ഡുമാണ് വീട്ടമ്മ പറമ്പില്‍ കുഴിച്ചിട്ടത്. എന്നാല്‍ കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നതിനാല്‍ പണിയായത് പൊലീസിനാണ്. പറമ്പ് മുഴുവന്‍ കുഴിച്ചാണ് പൊലീസ് ഒടുവില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്. ഓച്ചിറ ചങ്ങന്‍കുളങ്ങര കൊയ്പള്ളിമഠത്തില്‍ അജിത കുമാരിയാണ് കള്ളന്മാരെ പേടിച്ച് ഈ സാഹസം കാണിച്ചത്. അജിത കുമാരിയും ഭര്‍ത്താവ് രാമവര്‍മ്മ തമ്പുരാനും ഒരുമിച്ച് ബന്ധുവീട്ടിലേക്ക് പോയപ്പോള്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ സ്വര്‍ണ്ണം കുഴിച്ചിട്ടത്. ഇവരുടെ ഏക മകന്‍ വിദേശത്താണ്. ബന്ധുവീട്ടില്‍ നിന്ന് മടങ്ങിയെത്തിയ ദിവസങ്ങളില്‍ ബാങ്ക് അവധിയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതിനാല്‍ കുഴിച്ചിട്ടതൊന്നും എടുക്കാന്‍ പറ്റിയില്ല. ദിവസങ്ങള്‍ പിന്നിട്ടതോടെ എവിടെയാണ് കുഴിച്ചിട്ടതെന്ന് 65കാരിയായ അജിത കുമാരി മറന്നു. ആദ്യം പൊലീസില്‍ അറിയിച്ചിരുന്നില്ല. പറമ്പ് കുഴിച്ച് സ്വര്‍ണ്ണം എടുക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ വാര്‍ഡ് മെമ്പര്‍…

    Read More »
  • Kerala

    പാഠ്യപദ്ധതി പരിഷ്‌കരണത്തിന് പുതിയ കരിക്കുലം കമ്മിറ്റി, പൊതു അഭിപ്രായവും തേടും

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി വിദ്യാഭ്യാസമന്ത്രി വി എസ് ശിവന്‍കുട്ടി. പുതിയ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഇനി സമൂഹത്തിന്റെ കൂടി അഭിപ്രായം തേടും. ലിംഗനീതി, സന്നദ്ധ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ പുതിയ പാഠ്യപദ്ധതിയില്‍ ചര്‍ച്ച ചെയ്യും. മലയാളം അക്ഷരമാല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. ഇത്തവണ പ്ലസ് ടു പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു  

    Read More »
  • Kerala

    സംസ്ഥാനം ഇന്നും നാളെയും ചുട്ടുപൊള്ളും !

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കൊടും ചൂടെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ താപനില ഉയരും. രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപലനില ഉയരുമെന്നാണ് അറിയിപ്പ്. അടുത്ത ദിവസങ്ങളിലും കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരും. വരാനിരിക്കുന്നത് കൊടും ചൂടിന്റെ ദിവസങ്ങളാന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപലനില ഉയരും. ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടക്കും. തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 38.6 ഡിഗ്രി സെല്‍ഷ്യസാണ്. പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. കോട്ടയത്തും പുനലൂരിലും 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. ഈ ദിവസങ്ങളില്‍ പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയരാനാണ്…

    Read More »
  • World

    മരിയുപോളില്‍ മുസ്ലിം പള്ളിക്ക് നേരെ റഷ്യന്‍ ഷെല്ലാക്രമണം; കുട്ടികളടക്കം 80ഓളം പേരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കീവ്: യുക്രൈന്‍ നഗരമായ മരിയുപോളില്‍ മുസ്ലിം പള്ളിക്ക് നേരെ റഷ്യ ഷെല്ലാക്രമണം നടത്തി. കുട്ടികളടക്കം 80ഓളം പേരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രാലയം. തുറമുഖ നഗരമായ മരിയുപോളില്‍ പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രൈന്‍ വ്യക്തമാക്കി. സുല്‍ത്താന്‍ സുലൈമാന്റെയും ഭാര്യ റോക്സോളാനയുടെയും പേരിലുള്ള പള്ളിക്ക് നേരെയാണ് ഷെല്ലാക്രമണം നടത്തിയത്. 34 കുട്ടികളും സ്ത്രീകളുമടക്കം 84 പേര്‍ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ ആരോപിച്ചു. മരിയുപോളിയെ ആശയവിനിമയ സംവിധാനങ്ങള്‍ തകാറിലായെന്നും അവിടേക്ക് എത്തിപ്പെടാനാകുന്നില്ലെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചു. മരിയുപോളില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇവര്‍ക്ക് കൃത്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. കൊടും തണുപ്പിനെ അതിജീവിക്കാനുള്ള സൗകര്യവും ലഭിക്കുന്നില്ല. യുക്രൈനില്‍ നിന്ന് തങ്ങളുടെ 14,000 പൗരന്മാരെ നാട്ടിലെത്തിച്ചെന്ന് തുര്‍ക്കി വ്യക്തമാക്കി. മരിയുപോള്‍ നഗരം റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ടാസ്…

    Read More »
  • Crime

    കോട്ടയം മറിയപ്പള്ളിയില്‍ പാറമടക്കുളത്തില്‍ വീണ ലോറി പുറത്തെടുത്തു; ലോറിയില്‍ നിന്ന് ഡ്രൈവറുടെ മൃതദേഹം കിട്ടി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തില്‍ ഇന്നലെ രാത്രിയില്‍ മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു. 18 മണിക്കൂറിലേറെ നീണ്ട ശ്രമത്തിന് ഒടുവിലാണ് ലോറി പുറത്തെടുത്തത്. ലോറിയ്ക്കുള്ളില്‍ ഡ്രൈവര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിലേയ്ക്ക് ലോറി മറിഞ്ഞത്. മറിയപ്പള്ളിയിലെ വളം ഡിപ്പോയില്‍ നിന്നുള്ള ലോഡുമായി ചേപ്പാടേയ്ക്കു പോകുകയായിരുന്നു ലോറി. തിരുവനന്തപുരം സ്വദേശിയായ അജികുമാറിന്റെ ഉടമസ്ഥതയിലുള്ള ലോറി ഇദ്ദേഹം തന്നെയാണ് ഓടിച്ചിരുന്നതും. പാറമടക്കുളത്തിനു സമീപം തന്നെയുള്ള വളം ഡിപ്പോയില്‍ നിന്നും വളവുമായി കയറിയെത്തിയ ലോറി, നിയന്ത്രണം നഷ്ടമായി പാറമടക്കുളത്തിലേയ്ക്കു മറിയുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് വാഹനം പുറത്തെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ആദ്യ തവണ ലോറി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിയതിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷം, ഉച്ചയോടെയാണ് ക്രെയിന്‍ ലോറിയില്‍ ഘടിപ്പിക്കാനായത്. ലോറിയുടെ ചേസില്‍ ഇരുമ്പ് വടം ഘടിപ്പിച്ച ശേഷം രണ്ട്…

    Read More »
  • Kerala

    ഐഎസ്‌എൽ ഫൈനലിലേക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

    ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്‌എസ്ഡിഎല്‍) ഇന്ന് 2021-22 ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) ഫൈനലിലേക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു.ടിക്കറ്റുകള്‍ ഇപ്പോള്‍ BookMyShow.com-ല്‍ ലഭ്യമാണ്. 150 രൂപയുടെയും 99 രൂപയുടെയും ടിക്കറ്റുകള്‍ ആണ് വിൽപ്പനയ്ക്ക് ഉള്ളത്. ഫൈനലില്‍ നേരത്തെ പകുതി കാണികള്‍ക്കായിരുന്നു സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചിരുന്നതെങ്കിൽ  ഇപ്പോള്‍ 100% കപ്പാസിറ്റി തന്നെ അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച്‌ 20-ന് ഞായറാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തിലാണ്  ഫൈനൽ.ഫൈനലിൽ  കേരള ബ്ലാസ്റ്റേഴ്സ് ഉണ്ടെങ്കില്‍ സ്റ്റേഡിയം മഞ്ഞ കടലാകും എന്നാണ് പ്രതീക്ഷ.നീണ്ട രണ്ട് വര്‍ഷത്തിനു ശേഷമാണ് സ്റ്റേഡിയത്തിലേക്ക് ആരാധകരെ പ്രവേശിപ്പിക്കുന്നത്.

    Read More »
  • Kerala

    ബൈക്കിന്റെ സ്റ്റാൻഡ് എടുക്കാൻ മറന്നു;തലയടിച്ചു വീണ യുവാവ് മരിച്ചു

    കോട്ടയം: വാഴൂർ ചാമംപതാലിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു.ബൈക്കിന്റെ സ്റ്റാൻഡ് എടുക്കാൻ മറന്നത് മൂലം സ്റ്റാൻഡ് റോഡിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.ചാമംപതാലിൽ മൊബൈൽ ഷോപ്പ് നടത്തി വന്നിരുന്ന കരോട്ട് മുറിയിൽ നാസർ സൈനുദ്ദീൻ (31) ആണ്‌ മരിച്ചത്. മുസ്ലിം യൂത്ത് ലീഗ് വാഴൂർ സെക്രട്ടറിയായിരുന്നു.മൃതദേഹം  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • India

    സോണിയ ഗാന്ധിക്കും കുടുംബത്തിനുമെതിരെ പടയൊരുക്കം, നേതൃമാറ്റം വേണം, കെ.സി വേണുഗോപാൽ പൂർണ പരാജയം; തിരുത്തൽവാദി ശക്തികളായ ജി- 23 നേതാക്കള്‍

    ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തി. ഗാന്ധി കുടംബം മുന്‍പോട്ട് വയ്ക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ട എന്നു ദില്ലിയില്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. രാജ്യത്ത് നടക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോറ്റ് തുന്നം പാടുമ്പോള്‍ നേതൃത്വം മാറിയേ തീരൂ എന്ന ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്റെ വീട്ടില്‍ ഒത്തു കൂടിയത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടുംബം പിന്‍മാറണം. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്റെ ആലോചന. ഈ നീക്കങ്ങളെ അംഗീകരിക്കില്ല എന്നാണ് ജി 23 നേതാക്കളുടെ തീരുമാനം. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി…

    Read More »
  • NEWS

    മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; രണ്ടിടത്തുനിന്നായി രണ്ടര കോടിയുമായി നാലുപേര്‍ പിടിയില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മലപ്പുറം: മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി രണ്ടുകോടി മുപ്പത്തിയാറ് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് ഇന്ന് പൊലീസ് പിടിച്ചെടുത്തത്. മലപ്പുറത്ത് നിന്നും ഒരു കോടി നാല്‍പ്പത്തിയാറ് ലക്ഷം രൂപയും പെരിന്തല്‍ മണ്ണക്കടുത്ത് താഴേക്കോട് കാറില്‍ കടത്തികൊണ്ടുവന്ന തൊണ്ണൂറ് ലക്ഷത്തി തൊണ്ണൂറായിരം രൂപയും പൊലീസ് പിടികൂടി. കാറില്‍ രഹസ്യ അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. മലപ്പുറം കേസില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം തോപ്പുംപടി സ്വദേശികളായ രാജാറാം എന്ന രാജു, അനില്‍ എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ സ്വര്‍ണ്ണ ഇടപാടുകാരുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ പിടിയിലായത് എറണാംകുളം സ്വദേശി സുബ്രമണ്യന്‍ ഗണപതി, തൃശ്ശൂര്‍ സ്വദേശി ദേവ്കര്‍ നിതിന്‍ എന്നിവരാണ്. ഇവരും മഹാരാഷ്ട്രയിലെ സ്വര്‍ണ്ണ ഇടപാടുകാരാണ്. രണ്ട് കേസുകളിലും പണം കടത്തിയ കാറുകള്‍ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് വളാഞ്ചേരിയില്‍ നിന്ന് ഒരുകോടി എണ്‍പതു ലക്ഷം രൂപ പിടിച്ചെടുത്തത്. പൂനെ സ്വദേശികളായ…

    Read More »
  • Kerala

    സ്വകാര്യബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്; യാത്രാക്കൂലി മിനിമം 12 രൂപ ആക്കണമെന്ന് ആവശ്യം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group തൃശ്ശൂര്‍: ബജറ്റിലെ അവഗണനയിലും നിരക്ക് വര്‍ധനയിലെ അമാന്തത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്‍ജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷന്‍ പറയുന്നത്. മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയായി ഉടന്‍ പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം. നിരക്ക് കൂട്ടാമെന്നേറ്റ സര്‍ക്കാര്‍ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവര്‍ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കുന്നത്. ഈ മാസം മുപ്പത്തിയൊന്നിനകം തീയതി പ്രഖ്യാപിക്കും. മൂന്ന് ദിവസത്തിനുള്ളില്‍ സമരപ്രഖ്യാപനമുണ്ടാകും – ഫെഡറേഷന്‍ വ്യക്തമാക്കി. ബജറ്റിലെ അവഗണനയില്‍ ശക്തമായ…

    Read More »
Back to top button
error: