Month: March 2022

  • NEWS

    യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ്

    റഷ്യ – യുക്രൈന്‍ ഏറ്റുമുട്ടല്‍ 17ആം ദിവസത്തിലേക്ക് കടന്നപ്പോഴും കീവിനായുള്ള പോരാട്ടം തുടരുകയാണ്. ഈ സാഹചര്യത്തില്‍ <span;>യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദമിര്‍ സെലന്‍സ്‌കി. ജറുസലേമില്‍ വെച്ച് റഷ്യന്‍ പ്രസിഡിന്റ് വ്ലാദമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സെലന്‍സ്‌കി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖാര്‍കിവ്, ചെര്‍ണീവ്, സുമി, മരിയുപോള്‍ നഗരങ്ങളും റഷ്യന്‍ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. കിയവില്‍ സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കുന്ന വാഹനവ്യൂഹത്തിന് നേരെ റഷ്യക്കാര്‍ വെടിയുതിര്‍ത്തു. ഒരു കുട്ടിയുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി യുക്രൈയിന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തെ സമ്മതിച്ച വഴിയിലൂടെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് സംഭവമെന്ന് യുക്രൈയിന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. തെക്ക് കിഴക്ക് മരിയുപോള്‍ നഗരത്തില്‍ വ്യാപകമായ നാശനഷ്ടം സംഭവിച്ചതായാണ് സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. കെര്‍സന്‍ ഒബ്ലാസ്റ്റില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ വെടിവച്ചിട്ടതായി യുക്രൈന്‍ സായുധ സേന അറിയിച്ചു. ഇതിനോടകം 25 ലക്ഷത്തിലധികം ആളുകള്‍ യുക്രൈനില്‍ നിന്നും…

    Read More »
  • Crime

    നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ് പ്രതികളെ കണ്ടെത്താൻ പോലീസ്

    നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ് പ്രതി റോയ് വയലാട്ടിനെയും കൂട്ടുപ്രതി സൈജു തങ്കച്ചനെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. റോയിയും സൈജുവും നേരത്തെ അഭിഭാഷകന്‍ മുഖേന കീഴടങ്ങാമെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ പിന്നീട് നിലപാട് മാറ്റിയതോടെയാണ് പൊലീസ് നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഇന്നലെ റോയ് വയലാട്ടിന്റെ വീട്ടിലടക്കം 18 കേന്ദ്രങ്ങളിലാണ് കൊച്ചി സിറ്റി പൊലീസ് റെയ്ഡ് നടത്തിയത്. ഇന്നും സമാനമായ രീതിയില്‍ പൊലീസിന്റെ പരിശോധന നടക്കും. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് പ്രതികള്‍ക്കെതിരായ കേസ്. ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി

    Read More »
  • Kerala

    അധികാരത്തിനായി സിപിഐ അവസരവാദ നിലപാടുകളെടുത്തു’; സിപിഐഎ കടന്നാക്രമിച്ച് സിപിഐ(എം) പ്രസിദ്ധീകരണമായ ചിന്ത

      ‘അധികാരത്തിനായി സിപിഐ അവസരവാദ നിലപാടുകളെടുത്തു’; കടന്നാക്രമിച്ച് ‘ചിന്ത’ നിരവധി പാര്‍ട്ടികള്‍ കമ്യൂണിസ്റ്റ് എന്ന പേരും ചെങ്കൊടിയും ഉപേക്ഷിച്ച് സോഷ്യല്‍ ഡെമോക്രാറ്റുകളായി രൂപാന്തരപ്പെട്ടു. സ്വാഭാവികമായും അവര്‍ക്കൊപ്പം സിപിഐയും ചേരേണ്ടതായിരുന്നു . ‘ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തി’ എന്ന ലേബൽ സിപിഐ സ്വയം ഏറ്റെടുക്കുകയാണ്. ഇത് റിവിഷനിസ്റ്റ് രോഗത്തിന്റെ ബഹിര്‍പ്രകടനമാണ്. സിപിഐ പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ അവതരിപ്പിക്കപ്പെട്ട രേഖ സ്വയം തിരുത്തുന്നതിനല്ല, സിപിഐ എമ്മിനെ തിരുത്തുന്ന കാര്യമാണ് ചര്‍ച്ചചെയ്യുന്നത് എന്നും ചിന്ത കുറ്റപ്പെടുത്തുന്നു. തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍’ എന്നപേരില്‍ ചിന്തയിലെ ലേഖനത്തിലാണ് വിമര്‍ശനം. തിരുത്തല്‍ ശക്തി എന്ന വിശേഷണം വലതുപക്ഷമാധ്യമങ്ങള്‍ സിപിഐഎമ്മിനെ കുത്താനുള്ള ഒരുപാധിയായി സിപിഐക്ക് നല്‍കിവരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ അത് സ്വയം ഏടുത്ത് അണിയുകയാണ് എന്നും ചിന്ത ആരോപിക്കുന്നു. സിപിഐ പാര്‍ട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് തയ്യാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയായി നിലകൊള്ളുമെന്ന പ്രയോഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ സിപിഐ മുന്‍പ് സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ ഉള്‍പ്പെടെ എടുത്ത് പറയുകയും…

    Read More »
  • Business

    സംസ്ഥാനത്ത് ഐ​​​ടി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​ബു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ത്യേ​​​ക മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ

    ടെ​​​ക്നോ​​​പാ​​​ർ​​​ക്കും ഇ​​​ൻ​​​ഫോ പാ൪​​​ക്കും അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ ഐ​​​ടി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​ബു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ത്യേ​​​ക മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ ക​​​ര​​​ടി​​​ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. കൂ​​​ടു​​​ത​​​ൽ മ​​​ദ്യ​​​വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ഭേ​​​ദ​​​ഗ​​​തി​​​ക​​​ളോ​​​ടെ അം​​​ഗീ​​​ക​​​രി​​​ച്ചു. സ്ഥ​​​ല​​​സൗ​​​ക​​​ര്യ​​​മു​​​ള്ളി​​​ട​​​ത്ത് ജ​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കാ​​​ത്ത ത​​​ര​​​ത്തി​​​ൽ പു​​​തി​​​യ മ​​​ദ്യ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കാം. ബാ​​​ർ, ക്ല​​​ബ് ലൈ​​​സ​​​ൻ​​​സ് ഫീ​​​സു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കും. തെ​​​ങ്ങു​​​ക​​​ളു​​​ടെ എ​​​ണ്ണം പെ​​​രു​​​പ്പി​​​ച്ചു കാ​​​ട്ടി വ്യാ​​​ജ​​​ക്ക​​​ള്ള് വി​​​ൽ​​​ക്കു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ ട്രാ​​​ക്ക് ആ​​​ൻ​​​ഡ് ട്രെ​​​യ്സ് സം​​​വി​​​ധാ​​​നം കൊ​​​ണ്ടു​​​വ​​​രും. വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം പ​​​ഴ​​​വ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും മ​​​ര​​​ച്ചീ​​​നി​​​യി​​​ൽ നി​​​ന്നും ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും മ​​​ദ്യ​​​ന​​​യ​​​ത്തോ​​​ടൊ​​​പ്പം പ്ര​​​ഖ്യാ​​​പി​​​ക്കും. അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ ക​​​ര​​​ട് ച൪​​​ച്ച ചെ​​​യ്ത് ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ അം​​​ഗീ​​​ക​​​രി​​​ക്കും. ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് മ​​​ദ്യ​​​ന​​​യം നി​​​ല​​​വി​​​ൽ വ​​​രും.

    Read More »
  • India

    പ​ഞ്ചാ​ബി​ലെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ പണി തു​ട​ങ്ങി, നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 122 രാ​ഷ്ട്രീ​യ​ക്കാ​രു​ടെ സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു

    പ​ഞ്ചാ​ബി​ലെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ പണി തു​ട​ങ്ങി. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 122 രാ​ഷ്ട്രീ​യ​ക്കാ​രു​ടെ സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി വി.​കെ. ഭാ​വ്ര​യെ സ​ന്ദ​ർ​ശി​ച്ചാ​ണ് മ​ൻ ഇ​തി​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് (സെ​ക്യൂ​രി​റ്റി) സം​സ്ഥാ​ന​ത്തെ എ​സ്എ​സ്പി​മാ​ർ​ക്കും സി​പി​മാ​ർ​ക്കും അ​യ​ച്ച ക​ത്തി​ൽ രാ​ഷ്ട്രീ​യ​ക്കാ​രു​ടെ സു​ര​ക്ഷ പി​ൻ​വ​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സു​ര​ക്ഷ ല​ഭി​ച്ച മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പേ​രു​ക​ളാ​ണ് പ​ട്ടി​ക​യി​ൽ കൂ​ടു​ത​ലും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ൻ​പ്രീ​ത് സിം​ഗ് ബാ​ദ​ൽ, രാ​ജ് കു​മാ​ർ വെ​ർ​ക, ഭ​ര​ത് ഭൂ​ഷ​ൺ ആ​ഷു, ര​ൺ​ദീ​പ് സിം​ഗ് നാ​ഭ, മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ അ​ജ​യ്ബ് സിം​ഗ് ഭാ​ട്ടി, വി​ധാ​ൻ സ​ഭ മു​ൻ സ്പീ​ക്ക​ർ റാ​ണ കെ ​പി സിം​ഗ്, റ​സി​യ സു​ൽ​ത്താ​ന, പ​ർ​ഗ​ത് സിം​ഗ്, അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജ, അ​രു​ണ ചൗ​ധ​രി, റാ​ണ ഗു​ർ​ജീ​ത് സിം​ഗ്, ത്രി​പ്ത് ര​ജീ​ന്ദ​ർ സിം​ഗ് ബ​ജ്‌​വ, സു​ഖ്ബി​ന്ദ​ർ സിം​ഗ് സ​ർ​ക്കാ​രി​യ…

    Read More »
  • Kerala

    എന്തിനീ പൂമൊട്ടും തല്ലിക്കൊഴിച്ചു നീ…?

    ഒന്നരവയസുകാരി നോറമരിയ ഒരു വിലാപമായി നമ്മുടെ മനസിൽ ചൂഴ്ന്നു നിൽക്കുന്നു. ആ പൂമ്പാറ്റയെ വെള്ളത്തില്‍ മുക്കിക്കൊന്ന മനുഷ്യരൂപം പൂണ്ട പിശാചുക്കൾ ജയിലഴിക്കുള്ളിലായി. കുടുംബ ബന്ധങ്ങളുടെ പുത്തൻ സൂത്രവാക്യ നിർമ്മിതിയിൽ സീരിയലുകളും റിയാലിറ്റി ഷോകളും ന്യൂജെൻ സിനിമകളും നടത്തുന്ന കുറ്റകരമായ സ്വാധീനത്തെക്കുറിച്ച് ഒരാത്മപരിശോധന നടത്തുകയാണ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ പ്രവീൺ ഇറവങ്കര നല്ല നടപ്പ്: പ്രവീൺ ഇറവങ്കര കൊച്ചിയിൽ മുത്തശ്ശിയുടെ കാമുകൻ ബക്കറ്റു വെള്ളത്തിൽ മുക്കിക്കൊന്ന നോറമരിയ എന്ന ഒന്നര വയസ്സുകാരിയുടെ ഓമനത്തം തുളുമ്പുന്ന പടം നോക്കി ഞാനങ്ങനെ ഇരുന്നു. കരയാൻ കൊതിയുണ്ടായിരുന്നു. പക്ഷേ മനസ്സിന്റെ ചുട്ടുപൊള്ളുന്ന ചൂടിൽ ശ്ലഥ ഗ്രന്ഥികളൊക്കെയും വറ്റി വരണ്ടു പോയിരുന്നു. എന്റെ പ്രിയപ്പെട്ട കുഞ്ഞു മാലാഖേ, നൊന്തോ നിനക്ക്…? പ്രാണനു വേണ്ടി പിടയുമ്പോൾ നീ അറിഞ്ഞോ കണ്ണിൽ വന്നു കയറുന്ന ഇരുട്ടിന്റെ പേരാണ് മരണമെന്ന്…? എവിടെ ! അതൊക്കെ തിരിച്ചറിയാനുള്ള ബോധം പോലും നിനക്കായില്ലെല്ലോ ! മരിക്കുമ്പൊഴും നീ ചിരിച്ചിട്ടുണ്ടാവും. ഒക്കെ ആ മാമന്റെ കുസൃതിയാണെന്നു നിനച്ചിട്ടുണ്ടാവും. ബക്കറ്റു…

    Read More »
  • Kerala

    ഭാര്യയുമായി വോളി പ്രാക്ടീസ്; മന്ത്രിയുടെ വൈറല്‍ വീഡിയോ!

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group തിരുവനന്തപുരം: ഭാര്യയുമായി വോളിബോള്‍ കളിക്കുന്ന വീഡിയോ പങ്കുവെച്ച് കേരളാ കോണ്‍ഗ്രസ് എം നേതാവും ജലസേചന മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. ഭാര്യ റാണി തോമസുമായി രാത്രി വോളിബോള്‍ പ്രാക്ടീസ് ചെയ്യുന്ന വീഡിയോയാണ് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വീഡിയോ കാണാം… ”രാത്രി വൈകിയാണ് വീട്ടില്‍ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകന്‍ അപ്പുവും’പ്രശാന്തി ‘ല്‍ ഉണര്‍ന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോന്‍ ആണ് വോളീബോള്‍ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്‍പ നേരം വോളീബോള്‍ പ്രാക്ടീസ്. സ്‌കൂള്‍ കോളജ് കാലഘട്ടത്തില്‍ വോളീബോള്‍ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരന്‍ പലപ്പോഴും പകച്ചു പോയി. റാണി… അഹങ്കരിക്കേണ്ട… നിനക്ക് വേണ്ടി ഞാന്‍ അഡ്ജസ്റ്റ് ചെയ്താണ് സെര്‍വ് ചെയ്തത്.. കേട്ടൊ… അല്ലേല്‍ ഇതൊന്നും അല്ല..!”- എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍…

    Read More »
  • India

    ഗാന്ധി കുടുംബം കോണ്‍ഗ്രസ് നേതൃത്വം ഒഴിയുന്നു ?

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ നേതൃ സ്ഥാനങ്ങളൊഴിയാന്‍ സാധ്യത. പരാജയം അവലോകനം ചെയ്യുന്നതായി ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗത്തിലായിരിക്കും രാജി പ്രഖ്യാപനമെന്നും സൂചനയുണ്ട്. ദേശീയ മാധ്യമങ്ങളാണ് നിര്‍ണായക തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ഞായറാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിയില്‍ സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. അന്നുമുതല്‍ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുകയാണ്. പാര്‍ട്ടിക്ക് ഇതുവരെ സ്ഥിരം അധ്യക്ഷനെ കണ്ടെത്താനായിട്ടില്ല. ഗ്രൂപ്പ് 23 നേതാക്കളുടെ ഭാഗത്ത് നിന്ന് വന്ന കടുത്ത വിമര്‍ശനമാണ് ഇപ്പോഴത്തെ…

    Read More »
  • Kerala

    ആലപ്പുഴയില്‍നിന്നും നെടുമ്പാശേരിയിലേക്ക് ലോ ഫ്‌ളോര്‍ എസി ബസ് തിങ്കളാഴ്ച മുതല്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കൊച്ചി: ആലപ്പുഴ ഡിപ്പോയില്‍നിന്ന് നെടുമ്പാശ്ശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് 14 മുതല്‍ എസി ലോ ഫ്‌ളോര്‍ ബസ് സര്‍വ്വീസ് ആരംഭിക്കും. ചേര്‍ത്തല, അരൂര്‍, കുമ്പളം, വൈറ്റില, ആലുവ, വഴി ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ആയിട്ടാണ് സര്‍വ്വീസ് നടത്തുന്നത്. രാവിലെ 7.30നും ഉച്ചയ്ക്ക് 02.10നും ആലപ്പുഴ നിന്നും എയര്‍പോര്‍ട്ടിലേക്കും 10:40നും വൈകിട്ട് 05.20നും എയര്‍പോര്‍ട്ടില്‍ നിന്ന് ആലപ്പുഴയ്ക്കും സര്‍വ്വീസ് ഉണ്ടായിരിക്കും. നെടുമ്പാശേരിയിലേക്ക് നേരിട്ട് ബസ് സര്‍വ്വീസ് വേണമെന്ന യാത്രക്കാരുടെ വളരെ നാളത്തെ ആവശ്യമാണ് സഫലമാകുന്നത്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Kerala

    1 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പരീക്ഷ 23 മുതല്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group തിരുവനന്തപുരം: ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷ 23 മുതല്‍ ഏപ്രില്‍ രണ്ടു വരെയുള്ള തീയതികളിലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്രായോഗികമായ നിരവധി വസ്തുതകള്‍ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷകള്‍ നടക്കുകയാണ്. കൂടാതെ ഏപ്രില്‍, മെയ് മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അധ്യാപക പരിശീലനം, എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി/ വി.എച്ച്.എസ്.ഇ. മൂല്യ നിര്‍ണ്ണയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് 1 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പരീക്ഷ ഏപ്രില്‍ 2ന്പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ സുഗമമായി നടത്തുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയില്‍ നിന്ന് കേരളത്തിലെ കുട്ടികള്‍ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി പൊതുപരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ്…

    Read More »
Back to top button
error: