Month: March 2022

  • Kerala

    നിമിഷ പ്രിയയുടെ വധശിക്ഷ; കേന്ദ്രം ഉറക്കം വെടിയണമെന്ന് ഡൽഹി ഹൈക്കോടതി

    യമന്‍ പൗരനെ കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തിനെ പിന്തുണച്ച് ഡൽഹി ഹൈക്കോടതി.കേന്ദ്ര സര്‍ക്കാര്‍ വിഷയത്തിൽ തങ്ങളുടെ നിലപാട് രേഖാമൂലം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.രേഖാമൂലമായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് നാളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയത്. നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

    Read More »
  • Food

    ഇന്ന് ഒരു പുതിയ വിഭവം ആയാലോ? കൂന്തൽ നിറച്ചത്!

    കൂന്തല്‍ – 10, ഇടത്തരം വലുപ്പമുള്ളത് മുളകുപൊടി – ഒന്നര ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍ പെരുംജീരകംപൊടി – കാല്‍ ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് എണ്ണ – പാകത്തിന് സവാള – മൂന്ന്, അരിഞ്ഞത് പച്ചമുളക് – മൂന്ന്, അരിഞ്ഞത് തേങ്ങ ചുരണ്ടിയത് – കാല്‍ കപ്പ് കറിവേപ്പില – ഒരു തണ്ട് മല്ലിയില അരിഞ്ഞത് – അര വലിയ സ്പൂണ്‍ കോഴിമുട്ട – ഒന്ന് മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം കൂന്തല്‍ തല മാറ്റി നന്നായി കഴുകി വൃത്തിയാക്കുക. കൂന്തലിന്റെ തലഭാഗം വൃത്തിയാക്കിയതും രണ്ടു കൂന്തലും പൊടിയായി അരിയണം. ഇതൊരു ചീനച്ചട്ടിയിലാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിച്ച് വെള്ളം ചേര്‍ക്കാതെ വേവിച്ച ശേഷം അല്‍പം എണ്ണയൊഴിച്ച് വരട്ടിയെടുക്കുക. ഇതേ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും…

    Read More »
  • LIFE

    “വുമൺ ഓഫ്‌ ദി ഇയർ ” പുരസ്കാരത്തിന്‌ അപേക്ഷകൾ ക്ഷണിച്ചു

    ചേതന റാസൽ ഖൈമ വനിതാവേദിയുടെ “വുമൺ ഓഫ്‌ ദി ഇയർ ” പുരസ്കാരത്തിന്‌ അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ സാംസ്കാരിക ആരോഗ്യമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച യു എ ഇ യിലെ താമസ വിസയുളള മലയാളി വനിതകൾക്കാണ്‌ പുരസ്കാരം നൽകുന്നതെന്ന് ചേതന ഭാരവാഹികൾ അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവുമാണ്‌ അവാർഡ്‌. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികളെ നിർദ്ദേശിക്കാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.   സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികളെ നിർദ്ദേശിക്കാവുന്നതാണ്‌ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുളള വനിതകളടങ്ങുന്ന ജൂറിയായിരിക്കും ജേതാവിനെ തിരഞ്ഞെടുക്കുന്നത്‌ .

    Read More »
  • Kerala

    12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ബുധനാഴ്ച മുതൽ

    ഡല്‍ഹി: 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ബുധനാഴ്ച തുടങ്ങും.കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് വികസിപ്പിച്ച കോര്‍ബോവാക്‌സാണ് കുട്ടികള്‍ക്ക് നല്‍കുക.അറുപതു വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനമായി.

    Read More »
  • Kerala

    ആയുർവേദ കേന്ദ്രത്തിൽ നിന്നും കഞ്ചാവ് ചേർത്ത മരുന്നുകൾ പിടികൂടി

    പാലക്കാട് : ചെര്‍പ്പുളശ്ശേരിയില്‍ കളക്കാട്ടെ പൂന്തോട്ടം ആയുര്‍വേദ കേന്ദ്രത്തില്‍ നടത്തിയ എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് കലര്‍ത്തിയ മരുന്നുകള്‍ കണ്ടെടുത്തു.സംഭവത്തില്‍ ആയുര്‍വേദ കേന്ദ്രത്തിനെതിരെ പോലീസ് കേസെടുത്തു. ഡോ. പി എം എസ് രവീന്ദ്രനാഥിന്റെ ഉടമസ്ഥതയിലുള്ളതാണ് ആയുര്‍വേദ കേന്ദ്രം.  നേരത്തെ തന്നെ ആയുർവേദ ആശുപത്രിയുടെ മറവിൽ ഇവിടെ കഞ്ചാവ് വളർത്തുന്നുണ്ടെന്ന് പരാതിയുണ്ടായിരുന്നു. വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ട ആശുപത്രിയാണിത്.അന്ന് സിബിഐ സംഘം ഇവിടെ തെളിവെടുപ്പ് വരെ നടത്തിയിരുന്നു.

    Read More »
  • Kerala

    രജിസ്ട്രേഷൻ വകുപ്പ് നേടിയത് 278 കോടി രൂപ വരുമാനം; രജിസ്റ്റര്‍ ചെയ്തത് 45,622 ആധാരങ്ങള്‍ 

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കോട്ടയം: രജിസ്‌ട്രേഷന്‍ വകുപ്പ് 2021- 22 സാമ്പത്തിക വർഷം ഫെബ്രുവരിയോടെ ജില്ലയിൽ നേടിയത് 278 കോടി രൂപയുടെ വരുമാനം. ലക്ഷ്യമിട്ടത് 275.5 കോടി രൂപയാണ്. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ ജില്ലയിലെ 23 സബ് രജിസ്ട്രാര്‍ ഓഫീസുകൾ മുഖേന കൈവരിച്ച് ലക്ഷ്യമിട്ടതിനുമപ്പുറത്തെ നേട്ടം ഈ കാലയളവിൽ 45,622 ആധാരങ്ങൾ രജിസ്റ്റര്‍ ചെയ്തു. 1,43,821 ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റുകളും 39,920 സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ലഭ്യമാക്കി .കൂടാതെ 750 ചിട്ടി രജിസ്‌ട്രേഷനുകളും നടത്തി. അണ്ടര്‍വാല്യുവേഷന്‍ നടപടികൾ വിവാഹ രജിസ്‌ട്രേഷന്‍, സൊസൈറ്റികളുടെ രജിസ്‌ട്രേഷന്‍, റിട്ടേണുകള്‍ ഫയല്‍ ചെയ്യല്‍, സൊസൈറ്റികളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എന്നിവയിലൂടെയും വരുമാനം ലഭിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളിലും മറ്റു സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും 20 സബ് രജിസ്ട്രാര്‍ ഓഫീസുകൾ കഴിഞ്ഞ മാസം തന്നെ നൂറുശതമാനം ലക്ഷ്യം നേടിയതായും. ബാക്കിയുള്ള മൂന്ന് ഓഫീസുകൾ മാര്‍ച്ച്…

    Read More »
  • Kerala

    5 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ‘ആയുഷ്മാൻ ഭാരത്’ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

    ആയുഷ്മാന്‍ ഭാരത്(പ്രധാനമന്ത്രി ജൻ ആരോഗ്യ യോചന) എന്നത് ഒരു ആരോഗ്യ സംരക്ഷണ പദ്ധതിയാണ്.ആശുപത്രി ചെലവുകള്‍ക്കായി ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാൻ ഇത് സഹായിക്കുന്നു.ഈ പദ്ധതി പ്രകാരം ജനറല്‍ ആശുപത്രികളിലും നെറ്റ്‌വര്‍ക്ക് സ്വകാര്യ ആശുപത്രികളിലും പണമില്ലാതെ തന്നെ ചികിത്സ തേടാന്‍ ആളുകളെ സഹായിക്കുന്നു. ഇതിന് കീഴില്‍ ചികിത്സയും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും രാജ്യത്തുടനീളം സൗജന്യമായി ലഭ്യമാണ്. ഇത് ഹോസ്പിറ്റലൈസേഷനു ശേഷമുള്ള ചെലവുകള്‍ അടക്കം ഉള്‍ക്കൊള്ളുന്നു, ഒന്നിലധികം ശസ്ത്രക്രിയകള്‍ നടക്കുന്ന ഒരു വ്യക്തിക്ക് ആ ശസ്ത്രക്രിയകളില്‍ ഏറ്റവും ഉയര്‍ന്ന പാക്കേജിന്റെ ചെലവാണ് പദ്ധതിയിലൂടെ വഹിക്കപ്പെടുന്നത്.ഈ സ്കീമിനായി നിങ്ങള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായിട്ടാണ് ഇത് ചെയ്യേണ്ടത്. എസ്‌ഇസി 2011 ലിസ്റ്റിന് കീഴിലുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും ആര്‍എസ്ബിവൈ പദ്ധതിയുടെ ഭാഗമായവര്‍ക്കും പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് യോജന സ്കീം ലഭ്യമാകും പിഎംജെഎവൈ സ്കീമിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക, ഇതിനായി സെർച്ച് ബാറില്‍ https://www.pmjay.gov.in/ എന്ന് ടൈപ്പ് ചെയ്യുകയോ…

    Read More »
  • Kerala

    നാവില്‍ വെള്ളമൂറുന്ന ഷാപ്പിലെ മീന്‍തലക്കറി വീട്ടില്‍ ഉണ്ടാക്കി നോക്കിയാലോ ?

    ആവശ്യമുള്ള സാധനങ്ങള്‍ മീനിന്റെ തല: അരക്കിലോ കുടംപുളി: അല്പം മുളകുപൊടി: ഒരു ടീസ്പൂണ്‍ മല്ലിപ്പൊടി: രണ്ടു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി: കാല്‍ ടീസ്പൂണ്‍ ഉണക്കമുളക്: അഞ്ചെണ്ണം കറിവേപ്പില: ആവശ്യത്തിന് ഇഞ്ചി: അല്പം വെളുത്തുള്ളി: അഞ്ച് അല്ലി ചെറിയുള്ളി: 200 ഗ്രാം കടുക്: വറവിന് വെളിച്ചെണ്ണ: ഒരു ടീസ്പൂണ്‍ ഉപ്പ്: ആവശ്യത്തിന് തയ്യാറാക്കുന്ന വിധം മീന്‍ തലപീസുകൾ കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും പുരട്ടി അല്പസമയവും വയ്ക്കുക. കുടംപുളിയും ഉണക്കമുളകയും ചൂടുവെള്ളത്തിലിട്ടു വയ്ക്കുക ഉണക്കമുളകും, മഞ്ഞള്‍പ്പൊടിയും, മല്ലിപ്പൊടിയും ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക.ചെറിയുള്ളി ചതച്ചെടുക്കുക. മണ്‍ചട്ടിയിലാണ് കറി തയ്യാറാക്കേണ്ടത്.ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ഇതിലേയ്ക്കു കറിവേപ്പിലയിട്ടു വഴറ്റുക. പിന്നീട് ഇഞ്ചി-വെളുത്തുള്ളി എന്നിവയും ചേര്‍ത്തു വഴറ്റുക.ഇതിലേക്കു ചെറിയുള്ള ചതച്ചതു ചേര്‍ത്തു മൂപ്പിയ്ക്കുക. ഇതിലേക്ക് അരച്ചുവെച്ച മസാല ചേര്‍ത്തു നല്ലപോലെ ഇളക്കുക.കുടംപുളി വെള്ളത്തോടെ ചേര്‍ത്തിളക്കുക.ഇത് അല്പം തിളച്ചുവരുമ്പോള്‍ മീന്‍ തലകഷണങ്ങള്‍ ചേര്‍ത്തിളക്കണം.ആവശ്യത്തിനു ഉപ്പും ചേര്‍ക്കാം. ചെറിയ ചൂടില്‍ വേവിക്കുക.കറി കുറുകി വരുമ്പോള്‍ വാങ്ങുക.വെളിച്ചെണ്ണയില്‍ കറിവേപ്പില, കടുക് എന്നിവ…

    Read More »
  • Kerala

    പൊതുമധ്യത്തില്‍വെച്ച്‌ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; അഞ്ച് പേർ അറസ്റ്റിൽ 

    ഭോപ്പാല്‍: മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ പൊതുമധ്യത്തില്‍വെച്ച്‌ പെണ്‍കുട്ടിക്കെതിരെ ഒരു പറ്റം യുവാക്കള്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.തുടർന്നാണ് നടപടി. പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച യുവാക്കളെയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുകയും ചെയ്തവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.മറ്റുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഭഗോരിയ ഉത്സവത്തിനിടെ പ്രദക്ഷിണം പോവുന്ന വഴിയരികില്‍ നിന്ന പെണ്‍കുട്ടിയേയാണ് പട്ടാപ്പകല്‍ ജനമധ്യത്തില്‍ വച്ച്‌ അപമാനിച്ചത്. ചുറ്റിലും നിന്ന യുവാക്കള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ചുംബിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു. ചുറ്റിലും നിന്നവര്‍ പെണ്‍കുട്ടിയെ രക്ഷിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ചെയ്തത്.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചതോടെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

    Read More »
  • Kerala

    മ​ദ്യ​ഷോ​പ്പ് ക​ല്ലെ​റി​ഞ്ഞ് ത​ക​ര്‍​ത്ത് ബി​ജെ​പി നേ​താ​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മാ ഭാ​ര​തി

    ഭോപ്പാ​ല്‍: മ​ദ്യ​ഷോ​പ്പ് ക​ല്ലെ​റി​ഞ്ഞ് ത​ക​ര്‍​ത്ത് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മാ ഭാ​ര​തി.മ​ധ്യ​പ്ര​ദേ​ശി​ലെ ബ​ര്‍​ഖേ​ദ പ​ഠാ​നി പ്ര​ദേ​ശ​ത്ത് മ​ദ്യ​നി​രോ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​ടെ​യാ​ണ് മ​ദ്യ​ശാ​ല​യ്ക്ക് നേ​രെ ഉ​മാ ഭാ​ര​തി ക​ല്ലെ​റി​ഞ്ഞ​ത്. മ​ധ്യ​പ്ര​ദേ​ശി​ല്‍ മ​ദ്യം നി​രോ​ധി​ക്ക​ണ​മെ​ന്നും അ​തി​നാ​യി സ​മ​രം ചെ​യ്യു​മെ​ന്നും ഉ​മാ ഭാ​ര​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.മ​ദ്യം നി​രോ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ടി​കൊ​ണ്ട് തെ​രു​വി​ലി​റ​ങ്ങു​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി​.

    Read More »
Back to top button
error: