ഭോപ്പാല്‍: മദ്യഷോപ്പ് കല്ലെറിഞ്ഞ് തകര്‍ത്ത് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി.മധ്യപ്രദേശിലെ ബര്‍ഖേദ പഠാനി പ്രദേശത്ത് മദ്യനിരോധനം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് മദ്യശാലയ്ക്ക് നേരെ ഉമാ ഭാരതി കല്ലെറിഞ്ഞത്.
മധ്യപ്രദേശില്‍ മദ്യം നിരോധിക്കണമെന്നും അതിനായി സമരം ചെയ്യുമെന്നും ഉമാ ഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു.മ ദ്യം നിരോധിച്ചില്ലെങ്കില്‍ വടികൊണ്ട് തെരുവിലിറങ്ങുമെന്നും അവര്‍ വ്യക്തമാക്കി.