Month: March 2022
-
Business
വിലക്കില്‍ വിലങ്ങി പേടിഎം; ഓഹരി വില 13% ഇടിഞ്ഞു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് പേടിഎമ്മിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയതിനെതുടര്‍ന്ന് കമ്പനിയുടെ ഓഹരി വിലയില്‍ കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച വ്യാപാരത്തിനിടെ ഓഹരി വില 13ശതമാനം ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലവാരമായ 677 രൂപയിലെത്തി. ഇതോടെ ഇഷ്യു വിലയായ 2,150 രൂപയില്‍നിന്ന് 69ശതമാനമാണ് തകര്‍ച്ച നേരിട്ടത്. 2021 നവംബര്‍ 18നാണ് കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. സമഗ്രമായ ഐടി ഓഡിറ്റിങ് നടത്തണമെന്നും പേടിഎമ്മിനോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, നിലവിലുള്ള ഉപഭോക്താക്കളെ ആര്‍ബിഐയുടെ ഉത്തരവ് ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. പേടിഎം യുപിഐ, വാലറ്റ്, ഫാസ്ടാഗ് അക്കൗണ്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനാവും. പേടിഎം പേയ്മെന്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുള്ള ഡെബിറ്റ്, ക്രെഡിറ്റ്, പേടിഎം പോസ്റ്റ്പേയ്ഡ് സേവനങ്ങളും തുടര്‍ന്നും ഉപയോഗിക്കാം. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More » -
Kerala
ബിജെപിക്ക് ഒപ്പം നിന്നിരുന്നെങ്കിൽ ഇപ്പോൾ ഉപരാഷ്ട്രപതിയെങ്കിലും ആയേനേം:പി ജെ കുര്യൻ
ന്യൂഡൽഹി: തലമുതിര്‍ന്ന നേതാക്കളെ അവഗണിച്ച് കോണ്‍ഗ്രസിന് ഇനി അധികകാലം മുന്നോട്ട് പോകാനാകില്ലെന്ന് മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍.വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളുന്ന പാരമ്ബര്യം പാര്‍ടിക്കുണ്ടായിരുന്നു, ഇത് കൈമോശം വന്നു. തന്നെപ്പോലെ പരിചയ സമ്ബത്തുള്ളവരെ പ്രയോജനപ്പെടുത്തുന്നില്ല. തന്നെ ഉപരാഷ്ട്രപതിയാക്കാമെന്ന് ബിജെപി സമ്മതിച്ചതാണ്.കോണ്‍ഗ്രസ് സമ്മതിച്ചില്ല.ഇതേക്കുറിച്ച് പിന്നീട് പറയും.അമരീന്ദറിനും രമേശ് ചെന്നിത്തലയ്ക്കും അവരെ മാറ്റിയ രീതി വേദനിപ്പിച്ചെന്നും പി ജെ കുര്യന്‍ ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പറഞ്ഞു.
Read More » -
Business
നിക്ഷേപകര്‍ക്ക് പ്രതീക്ഷയേകി സൂചികകള്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: വ്യാപാര ആഴ്ച്ചയുടെ ആദ്യദിനം നിക്ഷേപകര്‍ക്ക് പ്രതീക്ഷയേകി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തതു. മൊത്തവില പണപ്പെരുപ്പം ഉയര്‍ന്നിട്ടും ഏഷ്യന്‍ സൂചികകള്‍ ദുര്‍ബലാവസ്ഥയില്‍ തുടര്‍ന്നിട്ടും രാജ്യത്തെ സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി. റഷ്യ-യുക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചകളില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. 100 പോയന്റുമാത്രം നേട്ടത്തില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 936 പോയന്റ് ഉയര്‍ന്ന് 56,486ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 241 പോയന്റ് നേട്ടത്തില്‍ 16,871ലെത്തി. നാലുശതമാനം ഉയര്‍ന്ന ഇന്‍ഫോസിസാണ് നേട്ടത്തില്‍ മുന്നില്‍. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടൈറ്റന്‍, വിപ്രോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ 2-3.5ശതമാനംവരെ ഉയര്‍ന്നു. ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എച്ച്.യു.എല്‍, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ 1.-2ശതമാനം നഷ്ടംനേരിട്ടു. നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം,…
Read More » -
Business
എന്‍. ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യ ചെയര്‍മാനായി നിയമിതനായി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ഔദ്യോഗികമായി നിയമിതനായി. എയര്‍ ഇന്ത്യ കഴിഞ്ഞയാഴ്ച നടത്തിയ ബോര്‍ഡ് മീറ്റിംഗിലാണ് നിയമനത്തിന് അനുമതി നല്‍കിയത്. എയര്‍ലൈനിന്റെ മുന്നോട്ടുള്ള വളര്‍ച്ചാ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ബോര്‍ഡ് യോഗം ചേര്‍ന്നു. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ മുന്‍ സിഎംഡി ആലീസ് ഗീവര്‍ഗീസ് വൈദ്യന്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെയര്‍മാന്‍ സഞ്ജീവ് മേത്ത എന്നിവരേയും ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടര്‍മാരായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തിന് ആവശ്യമായ സെക്യൂരിറ്റി ക്ലിയറന്‍സുകള്‍ വന്നതോടെ നിയമനത്തിന് വഴിയൊരുക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു. എന്‍ ചദ്രശേഖരന്‍ 2022 ഫെബ്രുവരിയില്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി അഞ്ച് വര്‍ഷത്തേക്ക് വീണ്ടും നിയമിതനായി. ഇതേത്തുടര്‍ന്ന് എന്‍ ചന്ദ്രശേഖരനെ ഏതാനും ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ബോര്‍ഡ് ചെയര്‍മാനാക്കാന്‍ അനുമതി തേടി ടാറ്റ സണ്‍സ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. അടുത്ത മാസം ചുമതലയേല്‍ക്കേണ്ടിയിരുന്ന, നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ…
Read More » -
Crime
കളി കഴിഞ്ഞു, റോയി വയലാറ്റും സൈജു തങ്കച്ചനും അകത്തായി; അഞ്ജലി റിമാദേവിനെ മറ്റന്നാൾ ചോദ്യം ചെയ്യും
കൊച്ചി: കള്ളനും പൊലീസും കളി അവസാനിച്ചു. പോക്സോ കേസിൽ നമ്പർ18 ഹോട്ടൽ ഉടമ റോയ് വയലാറ്റും സൈജു തങ്കച്ചനും ഒടുവിൽ കീഴടങ്ങി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. ഇന്ന് രാവിലെ കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ സൈജുവിനെയും ഇന്നലെ കീഴടങ്ങിയ റോയ് വയലാറ്റിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു. തുടർന്ന് സൈജുവിനെ അന്വേഷണസംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. പിന്നീടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്കു 2 ന് റോയ് വയലാറ്റിനെയും സൈജു തങ്കച്ചനെയും കൊച്ചി കമ്മിഷണര്‍ ഓഫിസില്‍നിന്ന് കോടതിയിലേക്കു കൊണ്ടുപോയി. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരെയും ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കി. കോടതിയിൽ ഹാജരാക്കി സൈജുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. മാർച്ച് 16 വരെയാണ് സൈജുവിനെ കസ്റ്റഡിയിൽ വിട്ടത്. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിനു ബുധനാഴ്ച ഹാജരാവാന്‍ നോട്ടിസ് നല്‍കി. ഹൈക്കോടതിയും സുപ്രീം കോടതിയെയും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് നാടകീയമായ കീഴടങ്ങൽ. ഹൈക്കോടതി…
Read More » -
Kerala
കേരളത്തില്‍ 809 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 809 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29, വയനാട് 28, കാസര്‍ഗോഡ് 8 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,467 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,808 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,960 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 101 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7980 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…
Read More » -
Kerala
ഇന്ത്യക്ക് കുറഞ്ഞ വിലയിൽ ഇന്ധനം നൽകാമെന്ന് റഷ്യ
യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയില്‍, റഷ്യയില്‍ നിന്നും ക്രൂഡ് ഓയിലും മറ്റ് ഉല്‍പ്പന്നങ്ങളും വാങ്ങാൻ ഇന്ത്യ.കുറഞ്ഞ വിലയിൽ ഇന്ധനം നൽകാമെന്ന് റഷ്യ അറിയിച്ചതിനെ തുടർന്നാണിത്. ഉപരോധത്തില്‍ കുടുങ്ങാതിരിക്കാന്‍ അന്താരാഷ്ട്ര വ്യാപാരികള്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഒഴിവാക്കുമ്പോളാണ് ഇന്ത്യയുടെ ഈ നീക്കം.ആവശ്യമായ എണ്ണയുടെ 80% ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണ് ഇന്ത്യ.
Read More » -
Kerala
കെ റെയിൽ: പ്രതിപക്ഷ വിമർശനങ്ങൾക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യഅടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച് മുഖ്യമന്ത്രി. വിമർശനങ്ങൾക്ക് അക്കമിട്ട് മുഖ്യമന്ത്രി മറുപടി നൽകി. കേരളത്തിന്റെ പൊതു കടത്തെ സംബന്ധിച്ച വിമർശനങ്ങളെ കോൺഗ്രസ് ഭരിക്കുന്നതടക്കം മറ്റു സംസ്ഥാനങ്ങളുടെ കടവുമായി താരതമ്യം ചെയ്താണ് മറുപടി നൽകിയത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന ആരോപണത്തെ കോൺഗ്രസ് ഭരിച്ച കാലത്തെ സാമ്പത്തിക നിലയുമായി താരതമ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി നേരിട്ടു. പദ്ധതി കടക്കെണി ഉണ്ടാക്കുമെന്ന വാദം വികസനത്തെ തുരങ്കം വയ്ക്കാൻ ഉന്നയിക്കുന്നതാണ്. സിൽവർലൈൻ നടപ്പിലാക്കാൻ റവന്യൂ വരുമാനത്തിലൂടെ കഴിയില്ല. കെ റെയിൽ പോലുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് വായ്പയെടുക്കുക എന്നത് സ്വാഭാവിക രീതിയാണ്. നാൽപത് വർഷംകൊണ്ട് അടച്ചുതീർക്കേണ്ട വായ്പയാണ് കെ റെയിലിനായി എടുക്കുന്നത്. വരുന്ന നാൽപതു വർഷത്തിനിടയിൽ കേരളത്തിൽ വലിയ സാമ്പത്തിക വളർച്ചയാണ് വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ വായ്പയെടുക്കുന്നതിൽ തകരാറില്ല. സംസ്ഥാനത്തിന്റെ ഭാവിയെ മുൻനിർത്തി പദ്ധതി നടപ്പാക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി വന്നാൽ പശ്ചിമഘട്ടം തകരുമെന്ന പ്രചാരണത്തിനും അടിസ്ഥാനമില്ല.…
Read More » -
Kerala
സിപിഐഎം സമ്മേളനത്തിൽ കെ വി തോമസും ശശി തരൂരും
കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന സിപിഎം 23-ാംപാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കോണ്‍ഗ്രസ് നേതാക്കളായ പ്രൊഫ.കെ.വി തോമസ്, ശശിതരൂര്‍ എം.പി എന്നിവര്‍ പങ്കെടുക്കുമെന്ന് സി.പി എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധമെന്ന വിഷയത്തില്‍ ഏപ്രില്‍ ഒന്‍പതിന് കണ്ണൂരില്‍ നടക്കുന്ന സെമിനാറിലാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമൊപ്പം കോണ്‍ഗ്രസ് നേതാവായ കെ.വി തോമസ് പങ്കെടുക്കുക. ഏപ്രില്‍ ഏഴിന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ശശി തരൂര്‍ എം.പി പങ്കെടുക്കുന്നത്.കണ്ണൂരില്‍ ഏപ്രില്‍ ആറു മുതല്‍ പത്തു വരെ അഞ്ചു ദിവസമാണ് പാര്‍ട്ടി കോണ്‍ഗ്രസ്.
Read More »
