KeralaNEWS

പൊതുമധ്യത്തില്‍വെച്ച്‌ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; അഞ്ച് പേർ അറസ്റ്റിൽ 

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ പൊതുമധ്യത്തില്‍വെച്ച്‌ പെണ്‍കുട്ടിക്കെതിരെ ഒരു പറ്റം യുവാക്കള്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.തുടർന്നാണ് നടപടി.
പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച യുവാക്കളെയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുകയും ചെയ്തവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.മറ്റുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഭഗോരിയ ഉത്സവത്തിനിടെ പ്രദക്ഷിണം പോവുന്ന വഴിയരികില്‍ നിന്ന പെണ്‍കുട്ടിയേയാണ് പട്ടാപ്പകല്‍ ജനമധ്യത്തില്‍ വച്ച്‌ അപമാനിച്ചത്. ചുറ്റിലും നിന്ന യുവാക്കള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ചുംബിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു. ചുറ്റിലും നിന്നവര്‍ പെണ്‍കുട്ടിയെ രക്ഷിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയാണ് ചെയ്തത്.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചതോടെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: