KeralaNEWS

ആയുർവേദ കേന്ദ്രത്തിൽ നിന്നും കഞ്ചാവ് ചേർത്ത മരുന്നുകൾ പിടികൂടി

പാലക്കാട് : ചെര്‍പ്പുളശ്ശേരിയില്‍ കളക്കാട്ടെ പൂന്തോട്ടം ആയുര്‍വേദ കേന്ദ്രത്തില്‍ നടത്തിയ എക്‌സൈസ് റെയ്ഡില്‍ കഞ്ചാവ് കലര്‍ത്തിയ മരുന്നുകള്‍ കണ്ടെടുത്തു.സംഭവത്തില്‍ ആയുര്‍വേദ കേന്ദ്രത്തിനെതിരെ പോലീസ് കേസെടുത്തു. ഡോ. പി എം എസ് രവീന്ദ്രനാഥിന്റെ ഉടമസ്ഥതയിലുള്ളതാണ് ആയുര്‍വേദ കേന്ദ്രം.

 നേരത്തെ തന്നെ ആയുർവേദ ആശുപത്രിയുടെ മറവിൽ ഇവിടെ കഞ്ചാവ് വളർത്തുന്നുണ്ടെന്ന് പരാതിയുണ്ടായിരുന്നു. വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ട ആശുപത്രിയാണിത്.അന്ന് സിബിഐ സംഘം ഇവിടെ തെളിവെടുപ്പ് വരെ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: