Month: March 2022

  • Kerala

    റോഡ് മുറിച്ചു കടക്കുന്നതിനിടെ നിലത്തുവീണ യുവാവിന് വാഹനം കയറിയിറങ്ങി ദാരുണാന്ത്യം

    റോഡ് മുറിച്ചു കടക്കുന്നതിനിടെ നിലത്തുവീണ യുവാവിന്റെ മുകളിൽ കൂടി ഒന്നിന്നു പിന്നാലെ ഒന്നായി രണ്ടു വാഹനങ്ങൾ കയറിയിറങ്ങി ദാരുണാന്ത്യം.കൊല്ലം പോരുവഴി സ്വദേശി നിസാമാണ്(33) മരിച്ചത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭരണിക്കാവ്-ശാസ്താംകോട്ട റോഡിലെ ബാറിന് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡില്‍ വീണ നിസാമിന്റെ ശരീരത്തിലൂടെ രണ്ട് വാഹനങ്ങളാണ് കയറിയിറങ്ങിയത്. ബാറിന്റെ പ്രവര്‍ത്തനസമയം കഴിഞ്ഞതോടെ നിസാമിനെ സെക്യൂരിറ്റി ജീവനക്കാര്‍ ബാറില്‍നിന്ന് പുറത്തെത്തിച്ചതായിരുന്നു. തുടര്‍ന്നാണ് നിസാം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ചില വാഹനങ്ങള്‍ നിസാമിനെ വെട്ടിച്ച്‌ കടന്നുപോയി.പിന്നാലെ നിസാം റോഡില്‍ വീണു. ഈ സമയം സെക്യൂരിറ്റി ജീവനക്കാരടക്കം റോഡിന് സമീപത്തുണ്ടായിരുന്നിട്ടും ഇയാളെ റോഡില്‍നിന്ന് മാറ്റാനോ വാഹനങ്ങള്‍ ഒഴിച്ചുവിടാനോ ശ്രമിച്ചില്ല. പിന്നാലെയാണ് വേഗത്തിലെത്തിയ രണ്ട് വാഹനങ്ങള്‍ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.

    Read More »
  • NEWS

    ചില്ലറ പണപ്പെരുപ്പം എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡൽഹി: ചില്ലറ പണപ്പെരുപ്പം എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍. 6.07 ശതമാനമാണ് കഴിഞ്ഞ മാസത്തെ ചില്ലറ പണപ്പെരുപ്പം. തുടര്‍ച്ചയായി ഇത് രണ്ടാം മാസമാണ് ചില്ലറ പണപ്പെരുപ്പം ആര്‍ബിഐയുടെ ആശ്വാസ നിലവാരത്തിന് മുകളിലെത്തുന്നത്. ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 6.01 ശതമാനമായിരുന്നു. അതേസമയം, രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 13.11 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അസംസ്‌കൃത എണ്ണയുടെയും ഭക്ഷ്യേതര ഇനങ്ങളുടെയും വിലയിലുള്ള വര്‍ധനവാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുതിക്കാന്‍ കാരണം. അതേസമയം, രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 13.11 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അസംസ്‌കൃത എണ്ണയുടെയും ഭക്ഷ്യേതര ഇനങ്ങളുടെയും വിലയിലുള്ള വര്‍ധനവാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുതിക്കാന്‍ കാരണം. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Kerala

    സ്കൂളുകളിൽ പരീക്ഷ നടക്കുന്ന സമയത്ത് തന്നെ സമരവുമായി സ്വകാര്യ ബസുകൾ

    തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ മാര്‍ച്ച്‌ 24 മുതല്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും.ചാര്‍ജ് വര്‍ദ്ധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ബസ്സുടമകള്‍ മാര്‍ച്ച്‌ 24 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. മിനിമം ചാര്‍ജ് 12 രൂപ, കിലോമീറ്ററിന് 1 രൂപ 10 പൈസ ആയി വര്‍ധിപ്പിക്കുക. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് 6 രൂപയാക്കി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അതേസമയം സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ  മാര്‍ച്ച് 22 മുതല്‍ 30 വരെയാണ് നടക്കുന്നത്.ഈ സമയം ബസുകൾ പണിമുടക്കിലേക്ക് നീങ്ങുന്നത് നിരവധി കുട്ടികളുടെ ഭാവി തന്നെ ചോദ്യം ചെയ്യുന്നതിന് കാരണമാകും.പല ഗ്രാമീണ റൂട്ടുകളിലും കെഎസ്ആർടിസി സർവീസുകൾ ഇല്ല.കോവിഡ് ലോക്ഡൗണിനു ശേഷം മുൻപ് ഉണ്ടായിരുന്നതിനാൽ പകുതി സ്വകാര്യ ബസുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നതും.അതിനിടയ്ക്ക് ഉള്ള ബസുകൾ കൂടി സമരത്തിന്റെ ഭാഗമായി ഓടാതിരിക്കുന്നത് കൂടുതൽ പ്രതിസന്ധിക്ക് കാരണമാകും.

    Read More »
  • Business

    തൊഴില്‍ ചൂഷണം: കേരളത്തിലെ സൊമാറ്റോ ജീവനക്കാര്‍ സമരത്തിലേക്ക്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കൊച്ചി: കേരളത്തിലെ സൊമാറ്റോ ജീവനക്കാര്‍ സമരത്തിലേക്ക്. ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ചൂണ്ടിക്കാട്ടിയാണ് ഈ സമരം. ന്യായമായ വേതനം നല്‍കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്. കമ്പനി ജീവനക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു എന്നും ആരോപണമുണ്ട്. പുതിയ ബുക്കിങ് രീതിയനുസരിച്ച് ഇടവേളയില്ലാതെ 15 മണിക്കൂര്‍ വരെ ജീവനക്കാര്‍ക്ക് ജോലി ചെയ്യേണ്ടതായി വരുന്നു. 2022 മുതല്‍ 400 രൂപയാണ് ഒരു ദിവസം നല്‍കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൊമാറ്റോ ജീവനക്കാരുടെ സമരം. കമ്പനിയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പേരില്‍ തങ്ങളുടെ വേതനം വെട്ടിക്കുറച്ചെന്നും മറ്റും ചൂണ്ടിക്കാട്ടി ജീവനക്കാര്‍ സംസ്ഥാന തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്തെ ഒരു വിഭാഗം സൊമാറ്റോ ഡെലിവറി പങ്കാളികള്‍ ഉള്‍പ്പെടെയാണ് കമ്പനിയുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. വരുമാനം കുറഞ്ഞെന്ന് മാത്രമല്ല പരാതിപ്പെട്ടാല്‍ ജീവനക്കാരുടെ ഐഡി ബ്ലോക്ക് ചെയ്യുമെന്ന പ്രശ്നം ഉള്‍പ്പെടെ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.…

    Read More »
  • Kerala

    എ.കെ.ശശീന്ദ്രൻ്റെ കസേര തെറിക്കുമോ, മാണി സി. കാപ്പൻ മന്ത്രിയാകുമോ…?എന്‍.സി.പി യിൽ അടിയൊഴുക്കുകൾ ശക്തം

    കൊച്ചി: മാണി സി കാപ്പന്‍ എം.എല്‍.എ, എന്‍.സി.പിയിലേക്ക് മടങ്ങാൻ സാധ്യത. എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായി കാപ്പന്‍ പ്രാഥമിക ചര്‍ച്ച നടത്തി. എ.കെ ശശീന്ദ്രനു പകരം മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം എന്‍.സി.പി സംസ്ഥാന നേതൃത്വം മാണി സി. കാപ്പന് നല്‍കിയിട്ടുണ്ട്. പി.സി ചാക്കോ മുന്‍കൈയെടുത്താണ് മാണി സി. കാപ്പനെ പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. ചാക്കോയുമായി പലതവണ മാണി സി. കാപ്പന്‍ ചര്‍ച്ചകള്‍ നടത്തി. ഇതിന്‍റെ തുടര്‍ച്ചയായാണ് എൻ.സി.പി ദേശീയ അധ്യക്ഷന്‍ ശരദ്പവാറുമായും കാപ്പന്‍ സംസാരിച്ചത്. മന്ത്രി എ.കെ.ശശീന്ദ്രന് പകരം മാണി സി കാപ്പനെ മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം പി.സി ചാക്കോ മുന്നോട്ടുവച്ചിട്ടുണ്ട്. എന്‍.സി.പിയിലേക്ക് മടങ്ങുന്നതില്‍ മാണി സി കാപ്പനും താല്‍പര്യമാണത്രേ. എ.കെ.ശശീന്ദ്രനും തോമസ് കെ. തോമസ് എം.എല്‍.എയും രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം വീതംവയ്ക്കാം എന്നാണ് പാര്‍ട്ടിയിലെ ധാരണ. കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് പിസി ചാക്കോയ്ക്ക് ലഭിക്കാന്‍ ശരദ്പവാര്‍ ശ്രമിക്കുന്നുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായി പവാർ സംസാരിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാനഘടകം…

    Read More »
  • Business

    ഗെയിമിങ് മേഖലയിലേക്ക് കടക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐ) ഗെയിമിങ് മേഖലയിലേക്ക്. വിഐ ആപ്പിലൂടെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വിഐ ഗെയിമുകള്‍ ലഭ്യമാകും. ഗെയിമിങ്, സ്‌പോര്‍ട്‌സ് മീഡിയ കമ്പനിയായ നസാറ ടെക്‌നോളജീസുമായി ചേര്‍ന്നാണ് വിഐ ഗെയിംസ് അവതരിപ്പിക്കുന്നത്. ആക്ഷന്‍, അഡ്വെഞ്ചര്‍, വിദ്യാഭ്യാസം, വിനോദം, പസില്‍, റേസിങ്, സ്‌പോര്‍ട്‌സ് തുടങ്ങി 10 വിഭാഗങ്ങളിലായി 1200ല്‍അധികം അന്‍ഡ്രോയ്‌സ്, എച്ച്ടിഎംഎല്‍5 അധിഷ്ഠിത മൊബൈല്‍ ഗെയിമുകളാണ് വിഐ ആപ്പിലൂടെ ലഭിക്കുക. പ്ലാറ്റിനം, ഗോള്‍ഡ് എന്നിങ്ങനെ രണ്ട് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിലൂടെയും സൗജന്യമായും ഉപയോഗിക്കാവുന്ന ഗെയിമുകളാണ് വിഐ ലഭ്യമാക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ 30 ഗെയിമുകള്‍ അടങ്ങിയ ഒരു മാസത്തെ പ്ലാറ്റിനം പ്ലാനിന് 56 രൂപ നല്‍കണം. സൗജന്യമായി ഉപയോഗിക്കാവുന്ന ഗെയിമുകളുടെ എണ്ണം 250ല്‍ അധികമാണ്. ഭാവിയില്‍ സോഷ്യല്‍ ഗെയിമിംഗ്, ഇ-സ്‌പോര്‍ട്‌സ് എന്നിവയിലൂടെ വിഐ ഗെയിംസ് വിപുലപ്പെടുത്താനും കമ്പനിക്ക് പദ്ധതികളുണ്ട്. ഗെയിമിംഗ് സേവനങ്ങളിലൂടെ ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം…

    Read More »
  • World

    ”ആസ്തികള്‍ കണ്ടുകെട്ടും, ജീവനക്കാരെ ജയിലിലിടും” ഭീഷണിയുമായി റഷ്യന്‍ ഭരണകൂടം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മോസ്‌കോ: യുക്രൈനെതിരായ സൈനിക നീക്കത്തില്‍ അന്താരാഷ്ട്ര കമ്പനികള്‍ക്കെതിരെ ഭീഷണിയുമായി റഷ്യന്‍ ഭരണകൂടം. സൈനിക നീക്കത്തില്‍ കടുത്ത നിലപാടാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ റഷ്യക്കെതിരേ സ്വീകരിച്ചത്. പല കമ്പനികളും റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കമ്പനികളുടെ ആസ്തികള്‍ കണ്ടുകെട്ടുമെന്നും ഉന്നതരെ പിടിച്ച് ജയിലില്‍ ഇടുമെന്നുമാണ് റഷ്യന്‍ ഭരണകൂടത്തിന്റെ ഭീഷണിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യന്‍ അധികൃതര്‍ നിരവധി അന്താരാഷ്ട്ര കമ്പനികളെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊക്കക്കോള, ഐ.ബി.എം, മക്ഡൊണാള്‍ഡ്, കെ.എഫ്.സി, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, പിസ്സ ഹട്ട് തുടങ്ങിയ കമ്പനികള്‍ക്കെല്ലാം മുന്നറിയിപ്പ് ലഭിച്ചു. റഷ്യന്‍ ഭരണകൂടത്തെ വിമര്‍ശിച്ച ഈ കമ്പനികളുടെ എല്ലാം ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ബൗദ്ധിക ആസ്തികള്‍ അടക്കം കമ്പനികളുടെ എല്ലാ ആസ്തികളും കണ്ടുകെട്ടുമെന്നുമാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. യുക്രൈനെതിരായ സൈനിക നീക്കത്തെ തുടര്‍ന്ന് റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും കടുത്ത ഉപരോധങ്ങള്‍…

    Read More »
  • Kerala

    ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായില്‍ വച്ച മൂന്നു വയസുകാരന്‍ മരിച്ചു

    പരപ്പനങ്ങാടി: വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായില്‍ വച്ച് കടിച്ച മൂന്നു വയസുകാരന്‍ മരിച്ചു.ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല അന്‍സാര്‍ ദമ്ബതികളുടെ ഏകമകന്‍ റസിന്‍ ഷാ(3)യാണ് മരിച്ചത്. പുരയിടത്തിൽ വലിച്ചെറിഞ്ഞ കാലിയായ എലിവിഷ ട്യൂബ് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു.

    Read More »
  • India

    നിർണായക വിധി, ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു; ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്നും ഹൈക്കോടതി

    ബെംഗളൂരു: ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു. കോളജ് വിദ്യാർഥിനികൾ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ഹൈക്കോടതി ശരിവച്ചു. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിൻ്റെ സുപ്രധാന വിലയിരുത്തൽ. യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിർക്കാനാവില്ലെന്നും കോടതി പറഞ്ഞു. വിധി പ്രഖ്യാപനത്തിന് മുന്നോടിയായി ബെംഗളൂരു നഗരത്തിൽ ഇന്ന് മുതൽ 21 തിങ്കൾ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികൾ, ആഹ്ലാദപ്രകടനങ്ങൾ, കൂടിച്ചേരലുകൾ എന്നിവ പാടില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ കമാൽ പന്ത് കർശന നിർദ്ദേശം നൽകി. പല സ്ഥലങ്ങളിലും സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്. റംസാൻ കാലത്ത് ഹിജാബ് ധരിക്കാൻ അനുവദിച്ച് ഇടക്കാല ഉത്തരവിറക്കണം എന്ന് ഹർജി പരിഗണിച്ചപ്പോൾ വിദ്യാർഥിനികളുടെ അഭിഭാഷകൻ വിനോദ് കുൽക്കർണി ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. ഹിജാബ് ധരിക്കണമെന്ന് ഖുർ- ആനിലില്ലെന്ന വാദത്തെ വിനോദ് കുൽക്കർണി എതിർത്തിരുന്നു. 1400…

    Read More »
  • Kerala

    ഇന്ത്യയിൽ നിന്ന് മിസൈൽ പതിച്ച സംഭവം; വ്യോമസേനാ ഉപമേധാവിയെയും രണ്ട് എയര്‍ മാര്‍ഷലുമാരെയും പുറത്താക്കി പാക്കിസ്ഥാൻ 

    ഇസ്ലാമാബാദ് : ഇന്ത്യയില്‍ നിന്ന് മിസൈൽ പാകിസ്ഥാനില്‍ പതിച്ച സംഭവം കൃത്യസമയത്ത് കണ്ടെത്താത്തതിന്റെ പേരില്‍ പാകിസ്ഥാന്‍ ഒരു എയര്‍ഫോഴ്സ് കമാന്‍ഡറെയും രണ്ട് എയര്‍ മാര്‍ഷലുകളെയും പുറത്താക്കി.സംഭവം, പാകിസ്ഥാനിലെ മാധ്യമങ്ങളിലും സര്‍ക്കാര്‍ തലത്തിലും വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചതിന് പിന്നാലെയാണ് നടപടി. ഇന്ത്യന്‍ മിസൈല്‍, മിയാന്‍ ചന്നു മേഖലയില്‍ പതിച്ചതോടെ, പാക് സൈന്യത്തില്‍ പരിഭ്രാന്തി പടര്‍ന്നതായും എന്നാൽ ഇത് കൃത്യമായി കണ്ടെത്തി പ്രതിരോധിക്കാൻ അവർക്ക് കഴിയാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും അന്താരാഷ്ട്ര തലത്തിൽ തന്നെ ആരോപണമുയർന്നിരുന്നു.ഇതിനു പിന്നാലെയാണ് വ്യോമസേനാ ഉപമേധാവിയെയും രണ്ട് എയര്‍ മാര്‍ഷലുമാരെയും പാക്കിസ്ഥാൻ പുറത്താക്കിയത്. അതേസമയം സാങ്കേതിക തകരാര്‍ കാരണം മിസൈല്‍ തനിയെ ലോഞ്ച് ആകുകയായിരുന്നെന്നാണ് ഇത് സംബന്ധിച്ച്‌ ഇന്ത്യ നല്‍കിയ ഔദ്യോഗിക വിശദീകരണം.

    Read More »
Back to top button
error: