KeralaNEWS

റോഡ് മുറിച്ചു കടക്കുന്നതിനിടെ നിലത്തുവീണ യുവാവിന് വാഹനം കയറിയിറങ്ങി ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ നിലത്തുവീണ യുവാവിന്റെ മുകളിൽ കൂടി ഒന്നിന്നു പിന്നാലെ ഒന്നായി രണ്ടു വാഹനങ്ങൾ കയറിയിറങ്ങി ദാരുണാന്ത്യം.കൊല്ലം പോരുവഴി സ്വദേശി നിസാമാണ്(33) മരിച്ചത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഭരണിക്കാവ്-ശാസ്താംകോട്ട റോഡിലെ ബാറിന് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡില്‍ വീണ നിസാമിന്റെ ശരീരത്തിലൂടെ രണ്ട് വാഹനങ്ങളാണ് കയറിയിറങ്ങിയത്.

ബാറിന്റെ പ്രവര്‍ത്തനസമയം കഴിഞ്ഞതോടെ നിസാമിനെ സെക്യൂരിറ്റി ജീവനക്കാര്‍ ബാറില്‍നിന്ന് പുറത്തെത്തിച്ചതായിരുന്നു. തുടര്‍ന്നാണ് നിസാം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ചില വാഹനങ്ങള്‍ നിസാമിനെ വെട്ടിച്ച്‌ കടന്നുപോയി.പിന്നാലെ നിസാം റോഡില്‍ വീണു. ഈ സമയം സെക്യൂരിറ്റി ജീവനക്കാരടക്കം റോഡിന് സമീപത്തുണ്ടായിരുന്നിട്ടും ഇയാളെ റോഡില്‍നിന്ന് മാറ്റാനോ വാഹനങ്ങള്‍ ഒഴിച്ചുവിടാനോ ശ്രമിച്ചില്ല. പിന്നാലെയാണ് വേഗത്തിലെത്തിയ രണ്ട് വാഹനങ്ങള്‍ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: