Month: March 2022

  • India

    വായ്പയ്ക്ക് കൊള്ളപ്പലിശ ഈടാക്കരുത്: ആര്‍.ബി.ഐ.

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: മൈക്രോഫിനാന്‍സ് വായ്പയ്ക്ക് കൊള്ളപ്പലിശ ഈടാക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. മൈക്രോഫിനാന്‍സ് വായ്പകളുടെ ഫീസും മറ്റു ചെലവുകളും മുന്‍കൂട്ടിത്തന്നെ വ്യക്തമാക്കിയിരിക്കണമെന്ന് ആര്‍.ബി.ഐ. നിര്‍ദേശിച്ചു. മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഈടില്ലാതെ നല്‍കുന്നതാണ് മൈക്രോഫിനാന്‍സ് വായ്പ. മൈക്രോഫിനാന്‍സ് വായ്പകളുടെ പരമാവധി പലിശ നിരക്ക്, പ്രൊസസിങ് ചെലവുകള്‍ തുടങ്ങിയ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കണം. വായ്പകള്‍ക്ക് കൊള്ളപ്പലിശ ഈടാക്കുന്നത് അനുവദിക്കാനാവില്ല. മൈക്രോഫിനാന്‍സ് വായ്പകള്‍ ആര്‍ബിഐയുടെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പലിശയ്ക്കു പുറമേ വായ്പയുമായി ബന്ധപ്പെട്ട് ഈടാക്കുന്ന ചെലവ് ഏതൊക്കെയെന്നു വ്യക്തമാക്കണം. ഇതിന്റെ പരമാവധി നിരക്കു മുന്‍കൂട്ടി നിശ്ചയിച്ച് അറിയിക്കണം. ഇതിനപ്പുറമുള്ള തുക ഈടാക്കാന്‍ അനുവദിക്കില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ മുഴുവന്‍ തുകയുടെയും പിഴപ്പലിശ ഈടാക്കരുത്. തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള തുകയ്ക്കു മാത്രമേ പിഴപ്പലിശ ബാധകമാവൂവെന്നും ആര്‍ബിഐ അറിയിച്ചു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു…

    Read More »
  • Kerala

    ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളി

    ബംഗളുരു: ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് തള്ളി.ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹർജികള്‍ തള്ളിയത്.ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി വിലയിരുത്തി. ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു. കോളേജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹർജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ബംഗളുരുവിലടക്കം പല മേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
  • സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 400 രൂപ കുറഞ്ഞു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,080 രൂപ. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4760 ആയി. യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു. ഓഹരി വിപണി വീണ്ടും താളം കണ്ടെത്തിയതോടെ സ്വര്‍ണ വില കുറയുന്ന പ്രവണത ദൃശ്യമായി. ഈ മാസം ഒന്‍പതിന് വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ക്രമേണ കുറഞ്ഞ് 39,000ന് താഴെയെത്തി. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു  

    Read More »
  • Kerala

    ചിക്കൻ പുലാവ് ഉണ്ടാക്കുന്ന വിധം

    കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ചിക്കൻ പുലാവ്     ചേരുവകൾ നെയ്യ് – മൂന്നു വലിയ സ്പൂൺ പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍ കറുവാപ്പട്ട – രണ്ടിഞ്ചു കഷണം ഗ്രാമ്പൂ – എട്ട് സവാള – രണ്ടു വലുത്, പൊടിയായി അരിഞ്ഞത് ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ തക്കാളി – രണ്ടു വലുത് വെള്ളം – നാലു കപ്പ് ചിക്കൻ സൂപ്പ് ക്യൂബ് – മൂന്ന് നല്ലയിനം പച്ചരി – രണ്ടു കപ്പ് കോഴി എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കിയത് – അരക്കിലോ ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം നെയ്യ് ചൂടാക്കി പഞ്ചസാര ചേർത്തിളക്കി ബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക.സവാള നിറം മാറിത്തുടങ്ങുമ്പോൾ ഇഞ്ചിയും വെളുത്തുള്ളി യും ചേർത്തു വഴറ്റണം. ഇതിലേക്കു തക്കാളി ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം ആറാമത്തെ…

    Read More »
  • LIFE

    ദേശീയ ചുവർചിത്രകലാ ക്യാമ്പ്   ഇന്ന് സമാപിക്കും

    ആറന്മുള വാസ്തു വിദ്യാ ഗുരുകുലം തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ ഇന്ന് (മാർച്ച് 15 ചൊവ്വ ) സമീപിക്കും. മുതിർന്നവരും   കുട്ടികളും ഉൾപ്പെടെ  ധാരാളം പേർ ക്യാമ്പ് സന്ദർശിച്ചിരുന്നു. ക്യാമ്പിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് ആസ്വാദകർ പങ്കുവെയ്ക്കുന്നത്.   സംസ്ഥാനത്തിന് പുറത്തുനിന്നുൾപ്പെടെ  12 പ്രമുഖ  കലാകാരന്മാരും  ഗുരുകുലത്തിലെ കലാകാരന്മാരും ചേർന്ന് മുപ്പതിലധികം പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, ഡോക്യുമെന്ററി ഫിലിം പ്രദർശനം, കലാപരിപാടികൾ  തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു .   ഇന്ന് ഉച്ചയ്ക്ക് 2ന് ക്യാമ്പ് അവലോകനം നടക്കും. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി. എസ്. ശ്രീകല ഉദ്ഘാടനം  ചെയ്യും.ബോസ് കൃഷ്ണമാചാരി,ഡോ എം.ജി. ശശിഭൂഷൻ  വി. കാർത്തികേയൻ നായർ എന്നിവർ സംസാരിക്കും. <span;>3 മണിക്ക്  നടക്കുന്ന സമാപന സമ്മേളനം  മന്ത്രി ആന്റണി രാജു ഉദ്ഘടനം ചെയ്യും. മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസ് അധ്യക്ഷനായിരിക്കും. മന്ത്രി വി. ശിവൻകുട്ടി വിശിഷ്ടാതിഥിയായിരിക്കും.…

    Read More »
  • Breaking News

    വാളയാര്‍ വനമേഖലയില്‍ കാട്ടുതീ: കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group പാലക്കാട്: വാളയാര്‍ വനമേഖലയില്‍ കാട്ടുതീ പടരുന്നു. വാളയാര്‍ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുന്നു. അട്ടപ്പള്ളം വനമേഖലയില്‍ പടര്‍ന്ന തീ മലമുകളിലേക്ക് വ്യാപിച്ചു. വനം വകുപ്പിന്റെയും ഫയര്‍ ഫോഴ്സിന്റെയും നേതൃത്വത്തില്‍ നിയന്ത്രണവിധേയമാക്കാനുളള ശ്രമം തുടരുകയാണ്. വാളയാര്‍ മടശേരി മോഴമണ്ഡപം മലയിലാണ് മാര്‍ച്ച് 12ന് ആദ്യം കാട്ടുതീ പടര്‍ന്നത്. പിന്നാലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മൂന്നു കിലോമീറ്റര്‍ കാട് ഇന്നലെ കത്തി നശിച്ചിരുന്നു. കനത്ത ചൂടിനൊപ്പമാണ് വാളയാറില്‍ കാട്ടുതീ കൂടി പടരുന്നത്. പാലക്കാടിന്റെ കിഴക്കന്‍ മേഖലയിലാണ് ചൂട് കൂടുതല്‍. മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Kerala

    യാത്രയ്ക്കിടയിലെ ഛർദ്ദി എങ്ങനെ ഒഴിവാക്കാം?

    യാത്ര എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ്. എന്നാൽ യാത്രക്കിടയിൽ ഛർദ്ദിക്കുന്ന സ്വഭാവം ഉണ്ടെങ്കിലോ.അതോടെ തീർന്നു യാത്രയുടെ സകല ത്രില്ലും.മിക്കവാറും പേരിലുണ്ടാകുന്ന ഒരു പ്രശ്നമാണ് ദൂരയാത്ര പോകുമ്പോഴോ ബസിലോ മറ്റോ കയറുമ്പോൾ ഒക്കെ ഉണ്ടാകാറുള്ള ഛർദ്ദി.    വണ്ടിയിൽ കാലുകുത്തുമ്പോഴേ ഛർദിച്ചു തുടങ്ങുന്നവരുമുണ്ട്.നമ്മുടെ ചെവിക്കുള്ളില്‍ ചലനങ്ങളെ തിരിച്ചറിയുന്ന ഒരു സംവിധാനമുണ്ട്. അതിനെ ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ എന്നു വിളിക്കുന്നു.ശരീരത്തിന്റെ ചലനങ്ങളെ അത് തലച്ചോറില്‍ അറിയിക്കും.വണ്ടിയില്‍ യാത്രചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ നമ്മുടെ ശരീരം ചലിക്കുന്നില്ല.എന്നാല്‍ വണ്ടിയുടെ ചലനം ‘വെസ്റ്റിബ്യൂളാര്‍ സിസ്റ്റം’ തിരിച്ചറിയുന്നു. ഇവര്‍ രണ്ടുപേരും തലച്ചോറിലേക്ക് സന്ദേശം അയയ്ക്കുന്നു. ഒന്ന് ചലനം ഇല്ല എന്നും മറ്റൊന്ന് ചലിക്കുന്നു എന്നും. ഇത് തലച്ചോറില്‍ തീരുമാനമെടുക്കുന്നതില്‍ വിയോജിപ്പ് ഉണ്ടാക്കുന്നു.കാഴ്ചയുടേയും ബാലന്‍സിന്റേയും വ്യത്യസ്തമായ കാഴ്ചപ്പാട് വയറിനെ അസ്വസ്ഥമാക്കുന്നു.വയര്‍ ഉടന്‍ പ്രതികരിക്കുന്നു. ഇതുമൂലം ഓക്കാനം, ഛര്‍ദി മുതലായവ ഉണ്ടാക്കുന്നു. ഇംഗ്ലീഷില്‍ ഇതിനെ ‘മോഷന്‍ സിക്‌നസ്സ്’ എന്നാണ് പറയുന്നത്.     സഞ്ചരിക്കുന്ന ദിശയ്ക് പിന്നോട്ടു തിരിഞ്ഞിരിക്കാതിരിക്കുക.വണ്ടിയിൽ അധികം കുലുക്കമില്ലാത്ത ഭാഗത്തായി ഇരിക്കുക. കാറിലാണെങ്കിൽ…

    Read More »
  • Kerala

    സംസ്ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്‌സി വഴി തന്നെ: മന്ത്രി വി അബ്ദുറഹ്‌മാൻ

    സംസ്ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍.വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് സുതാര്യ നിലപാടാണെന്നും ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിന്റെ സഹായം സര്‍ക്കാരിന് വേണ്ടേന്നും മന്ത്രി പറഞ്ഞു. പൊതു ആവശ്യങ്ങള്‍ക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • Kerala

    ഇന്ത്യൻ നേവിയിൽ 1531 ഒഴിവുകൾ;ഇപ്പോൾ അപേക്ഷിക്കാം

    ഇന്ത്യന്‍ നേവിയില്‍ ജോലിക്ക് അവസരം.ട്രേഡ്സ്മാന്‍ തസ്തികകളിലേക്കാണ് ഒഴിവുകൾ.1531 ഒഴിവുകളാണ് ഉള്ളത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് joinindiannavy.gov.in സന്ദര്‍ശിക്കാം. ട്രേഡ്‌സ്‌മാന്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശമ്ബള സ്കെയില്‍ ലെവല്‍ 2 പ്രകാരം പ്രതിമാസം 19,900 മുതല്‍ 63,299 രൂപയായിരിക്കും ശമ്ബളം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ റിക്രൂട്ട്മെന്റിന് മാര്‍ച്ച്‌ 22 നകം അപേക്ഷിക്കണംട്രേഡ്സ്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന അപേക്ഷകരുടെ പ്രായപരിധി 18 നും 25 നും ഇടയിലായിരിക്കണം കൂടാതെ സംവരണ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച്‌ ഉയര്‍ന്ന പ്രായപരിധിയില്‍ പ്രത്യേക ഇളവ് നല്‍കും. ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ പത്താം ക്ലാസ് പാസായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം, ഇതോടൊപ്പം ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ITI) നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

    Read More »
  • Kerala

    രണ്ടു കഴുകൻമാർക്കിടയിലെ കുട്ടി

    ആഭ്യന്തര യുദ്ധത്താൽ കൊടും പട്ടിണിയിലമർന്ന സുഡാനിൽ നിന്നുള്ളതാണ് ഈ ചിത്രം.ഒപ്പമുള്ളത് അത് പകർത്തിയ ഫോട്ടോഗ്രാഫറുടെ പടം.വർഷം 1993.ഈ ചിത്രം പകർത്തിയ  ഫോട്ടോഗ്രാഫർക്ക് പുലിസ്റ്റർ പുരസ്‌ക്കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചു.എന്നാൽ പുലിസ്റ്റർ പുരസ്കാരം നേടി  4 മാസത്തിനുശേഷം ‘ദി ന്യൂയോർക്ക് ടൈയിംസ് ‘ന്റെ ഫോട്ടോഗ്രാഫർ ആയിരുന്ന കെവിൻ കാർട്ടർ എന്ന 33 കാരൻ ആത്മഹത്യ ചെയ്തു.  സുഡാനിൽ ആഭ്യന്തര യുദ്ധം മൂലം കൊടും പട്ടിണിയിൽ ജനങ്ങൾ ഒന്ന് പിടയാൻ പോലും ആവതില്ലാതെ മരിച്ചു വീണപ്പോൾ ലോകത്തിലെ വിവിധ സംഘടകൾ, അവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇത് വാർത്തയാക്കി കൂടുതൽ പേരിലേക്ക് എത്തിച്ചു സഹായം ലഭ്യമാക്കുന്നതിന് ലോകത്തിലെ മാധ്യമ പ്രവർത്തകരെ സുഡാനിലേക്ക് ക്ഷണിച്ചു. ഇതിന്റെ ഭാഗമായാണ് കെവിൻ കാർട്ടർ സുഡാനിൽ എത്തിയത്. അദ്ദേഹം ഒരു ഭക്ഷണവിതരണ കേന്ദ്രത്തിൽ നിന്ന് ചിത്രങ്ങൾ പകർത്തി മടങ്ങുമ്പോൾ കണ്ട കാഴ്ച, പട്ടിണി കൊണ്ട് എല്ലും തോലുമായ ഒരു  കുട്ടി ഭക്ഷണ കേന്ദ്രത്തിലേക്ക് ഇരുന്നുകൊണ്ട് മെല്ലെ നിരങ്ങി…

    Read More »
Back to top button
error: