KeralaNEWS

ഇന്ത്യയിൽ നിന്ന് മിസൈൽ പതിച്ച സംഭവം; വ്യോമസേനാ ഉപമേധാവിയെയും രണ്ട് എയര്‍ മാര്‍ഷലുമാരെയും പുറത്താക്കി പാക്കിസ്ഥാൻ 

ഇസ്ലാമാബാദ് : ഇന്ത്യയില്‍ നിന്ന് മിസൈൽ പാകിസ്ഥാനില്‍ പതിച്ച സംഭവം കൃത്യസമയത്ത് കണ്ടെത്താത്തതിന്റെ പേരില്‍ പാകിസ്ഥാന്‍ ഒരു എയര്‍ഫോഴ്സ് കമാന്‍ഡറെയും രണ്ട് എയര്‍ മാര്‍ഷലുകളെയും പുറത്താക്കി.സംഭവം, പാകിസ്ഥാനിലെ മാധ്യമങ്ങളിലും സര്‍ക്കാര്‍ തലത്തിലും വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചതിന് പിന്നാലെയാണ് നടപടി.

ഇന്ത്യന്‍ മിസൈല്‍, മിയാന്‍ ചന്നു മേഖലയില്‍ പതിച്ചതോടെ, പാക് സൈന്യത്തില്‍ പരിഭ്രാന്തി പടര്‍ന്നതായും എന്നാൽ ഇത് കൃത്യമായി കണ്ടെത്തി പ്രതിരോധിക്കാൻ അവർക്ക് കഴിയാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും അന്താരാഷ്ട്ര തലത്തിൽ തന്നെ ആരോപണമുയർന്നിരുന്നു.ഇതിനു പിന്നാലെയാണ് വ്യോമസേനാ ഉപമേധാവിയെയും രണ്ട് എയര്‍ മാര്‍ഷലുമാരെയും പാക്കിസ്ഥാൻ പുറത്താക്കിയത്.

അതേസമയം സാങ്കേതിക തകരാര്‍ കാരണം മിസൈല്‍ തനിയെ ലോഞ്ച് ആകുകയായിരുന്നെന്നാണ് ഇത് സംബന്ധിച്ച്‌ ഇന്ത്യ നല്‍കിയ ഔദ്യോഗിക വിശദീകരണം.

Back to top button
error: