Month: March 2022

  • Kerala

    ഭാഗ്യം! റോബർട്ട് വദ്രയെ കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തില്ല !!

    2018ൽ എ ഐ സി സി സെക്രട്ടറി പട്ടികയിൽ ശ്രീനിവാസൻ കൃഷ്ണനെന്ന പേരു കണ്ട് കോൺഗ്രസുകാർ പോലും മൂക്കത്ത് വിരൽ വെച്ചു.ആരാണ് ശ്രീനിവാസൻ കൃഷ്ണനെന്ന് അതോടെയാണ് പലരും അന്വേഷിക്കാൻ തുടങ്ങിയത്.വി എം സുധീരൻ ഉൾപ്പെടെ പല നേതാക്കളും പരസ്യമായി രംഗത്തെത്തിയെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് കുലുങ്ങിയില്ല.കാരണം പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുമായി ശ്രീനിവാസൻ കൃഷ്ണനുള്ള അടുപ്പം തന്നെ. തൃശൂർ സ്വദേശിയായ ശ്രീനിവാസൻ കൃഷ്ണൻ പഠിച്ചത് ബാംഗ്ലൂർ ഐഐഎമ്മിലും കോഴിക്കോട് എൻഐടിയിലുമാണ്. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ന്യൂസ് എഡിറ്ററായിരുന്നു.1995ൽ നരസിംഹറാവു മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായ കെ കരുണാകരൻ്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒഎസ്ഡി ) യായി. സോണിയ ഗാന്ധിയുടെ കുടുംബവുമായുള്ള അടുപ്പം തുടങ്ങുന്നതും ഇക്കാലത്താണ്. സോണിയ ഗാന്ധിയുടെ സെക്രട്ടറി തൃശൂർ സ്വദേശി മാധവനുമായുള്ള അടുപ്പം സ്വാധീനം വർധിപ്പിച്ചു. 2008ൽ പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വദ്രയും ഡയറക്ടർമാരായി തുടങ്ങിയ ചാർട്ടർ വിമാന കമ്പനിയാണ് ബ്ലൂ…

    Read More »
  • Kerala

    കൊല്ലം ബൈപാസിൽ ടിപ്പറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

    കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. ഡ്രൈവർമാരിൽ ആരെങ്കിലും ഒരാള്‍ ഉറങ്ങിപ്പോയതാകാം അപകട കാരണം. സുനില്‍ കുമാര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

    Read More »
  • Kerala

    വധഗൂഢാലോചന കേസ്: ദിലീപിന്റെ ഹര്‍ജി ഇന്ന്‌ പരിഗണിക്കും

    നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന പരിഗണിക്കും. ദിലീപ് കേസിലെ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. എന്നാൽ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. കേസുമായി ബന്ധമില്ലാത്ത വാട്സ്ആപ്പ് ചാറ്റുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്തത്. വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ ഫോണുകള്‍ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് ദിലീപിന്റെ വാദം. അതേസമയം, വീട്ടിലെ സഹായിയായിരുന്ന ദാസന്‍റെ മൊഴി വാസ്തവവിരുദ്ധമാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. ദാസന്‍ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കൊവിഡായിരുന്നു. കൊവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കി. ദാസന്‍ 2020 ഡിസംബര്‍ 26ന് വീട്ടിലെ ജോലി ഉപേക്ഷിച്ചെന്നും 2021 ഒക്ടോബര്‍ 26ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നുമുള്ള മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് വാദിച്ചു.

    Read More »
  • India

    രാജ്യസഭാ സ്ഥാനാര്‍ത്ഥി:കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് സോണിയ ഗാന്ധിയെ കാണും, ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ചത് തിരിച്ചടി

      കേരളത്തില്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പുരോമിക്കവെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് സോണിയ ഗാന്ധിയെ കാണും. കേരളത്തിലെ മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റുകളിലേക്ക് ഇടതു പക്ഷം യുവാക്കളെ നിയോഗിക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. യുവാക്കളെ പരിഗണിക്കുന്നു എന്ന സൂചനയാണ് ഇന്നലെ കെ സുധാകരന്‍ നല്‍കിയത്. ഇതിനിടെ അപ്രതീക്ഷിതമായി ഹൈക്കമാഡിന്റെ നിര്‍ദേശം എത്തിയത് വീണ്ടും ചര്‍ച്ചകള്‍ പ്രതിസന്ധിയിലാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നുള്ള രാജ്യസഭ സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എഐസിസി സെക്രട്ടറിയും മലയാളിയുമായ ശ്രീനിവാസന്‍ കൃഷ്ണന്റെ പേര് ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. തെലങ്കാന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് ശ്രീനിവാസന്‍ കൃഷ്ണന്‍. എം ലിജു, സതീശന്‍ പാച്ചേനി എന്നീ പേരുകളിലേക്ക് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം എത്തിയപ്പോഴാണ് ഹൈക്കമാന്‍ഡിന്റെ അപ്രതീക്ഷിത നീക്കം. ഇരുവര്‍ക്കും പുറമെ വിടി ബല്‍റാം, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുള്‍പ്പെട്ട് വിശാലമായ പട്ടിയിലായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ചത്. ഇപ്പോള്‍ ഡല്‍ഹിയിലുള്ള കെ സുധാകരന്‍…

    Read More »
  • India

    കെ സി വേണുഗോപാലിനെ മാറ്റണമെന്ന് ജി 23 നേതാക്കൾ

    അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ നേതൃമാറ്റ ചർച്ചകൾ സജീവമാവുകയാണ്. അതേസമയം കെ സി വേണുഗോപാലിനെ മാറ്റണമെന്നാണ് ജി 23 നേതാക്കളുടെ ആവശ്യം. സോണിയ ഗാന്ധി ഗുലാംനബി ആസാദുമായി ചർച്ച നടത്തി. ഇന്ന് വീണ്ടും കൂടിക്കാഴ്ച നടന്നേക്കും. കഴിഞ്ഞ ദിവസമാണ് ജി 23 നേതാക്കളുടെ യോഗം ഗുലാം നബി ആസാദിന്റെ വസതിയിൽ നടന്നത്. കപിൽ സിബൽ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, ആനന്ദ് ശർമ, മണി ശങ്കർ അയ്യർ, അഖിലേഷ് പ്രതാപ് സിംഗ് പി ജെ കുര്യൻ, ശങ്കർ സിങ് വഗ ല, ക്യാപ്റ്റൻ അമേരീന്ദർ സിങ്ങിന്റെ ഭാര്യ പ്രിണീത് കൗർ, ശശി തരൂർ, മണിശങ്കർ അയ്യർ, രാജ് ബബ്ബർ, സന്ദീപ് ദീക്ഷിത്, രജീന്ദർ കൗർ ബട്ടൽ, കുൽദീപ് ശർമ, വിവേക തൻഖ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ജി 23 ഗ്രൂപ്പിലെ ചില നേതാക്കൾ യോഗം ചേർന്നിരുന്നു. നേതൃമാറ്റം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായെങ്കിലും പ്രവർത്തകസമിതി…

    Read More »
  • Kerala

    ഡീസൽ വിലവർദ്ധനവിനെതിരെ കെഎസ്ആർടിസി നാളെ ഹൈക്കോടതിയിൽ

    എണ്ണ കമ്പനികൾ ഉയർത്തിയ ഡീസൽ വിലവർദ്ധനവിനെതിരെ കെഎസ്ആർടിസി നാളെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും. ബൾക്ക് പർച്ചേസർ വിഭാഗത്തിൽപ്പെടുത്തിയാണ് കെഎസ്ആർടിസിയിൽ അധിക വില ഈടാക്കുന്നത്, ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ഇനി മുതൽ കെഎസ്ആർടിസി നൽകേണ്ടത് 121.35 രൂപയാണ് . ഡീസൽ വില ലീറ്ററിന് 21 രൂപയാണ് എണ്ണകമ്പനികൾ കൂട്ടിയത്.ദിവസം 50,000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെ എസ് ആർ ടി സി. ഫെബ്രുവരിയില്‍ ഡീസലിന് 6.73. രൂപ കൂട്ടിയിരുന്നു. അമ്പതിനായിരത്തില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിലവര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.

    Read More »
  • Crime

    അര്‍ദിയ കൂട്ടക്കൊല: പ്രതിയായ ഇന്ത്യക്കാരന്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കുവൈത്ത് സിറ്റി: അര്‍ദിയയില്‍ കുവൈത്തി കുടുംബത്തിലെ മൂന്നുപേരെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്ത്യക്കാരന്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. കുവൈത്ത് പൗരന്‍ അഹമ്മദ് (80) ഭാര്യ ഖാലിദ (50) മകള്‍ അസ്മ (18) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയാണ് അറസ്റ്റിലായി ദിവസങ്ങള്‍ക്കകം ജയിലില്‍ മരിച്ചത്. മാര്‍ച്ച് നാല് വെള്ളിയാഴ്ചയാണ് മൂന്നുപേരുടെ മൃതദേഹം അര്‍ദിയയിലെ വീട്ടില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തെ ചുറ്റുമുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനക്ക് കൈമാറിയതായി പ്രോസിക്യൂഷന്‍ അറിയിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയാണിയാള്‍. സാമ്പത്തിക തര്‍ക്കം മൂലമാണ് കുറ്റം ചെയ്തതെന്ന് പ്രതി നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • India

    കോണ്‍ഗ്രസില്‍ ശക്തമായ ചേരിതിരിവ്; ജി-23 സംഘം പ്രത്യേകം യോഗം ചേര്‍ന്നു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളിലെ തകര്‍ച്ചക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ശക്തമായ ചേരിതിരിവ്. നെഹ്‌റുകുടുംബം നയിക്കണമെന്ന് പ്രവര്‍ത്തക സമിതി തീരുമാനിച്ചതിന് പിന്നാലെ, നേതൃമാറ്റം ആവശ്യപ്പെടുന്ന ജി-23 സംഘം പ്രത്യേകമായി യോഗം ചേര്‍ന്നു. അതേസമയം, തിരുത്തല്‍വാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി വകവെക്കാതെ ഔദ്യോഗിക പക്ഷം. ഗുലാംനബി ആസാദിന്റെ വസതിയില്‍ നടന്ന ജി-23 സംഘത്തിന്റെ അത്താഴവിരുന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ കേരളത്തില്‍നിന്ന് ശശി തരൂര്‍, പി.ജെ കുര്യന്‍ എന്നിവരും ഉള്‍പ്പെടുന്നു. കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മനീഷ് തിവാരി, ഭൂപീന്ദര്‍സിങ് ഹൂഡ, മണിശങ്കരയ്യര്‍, പൃഥ്വിരാജ് ചവാന്‍, അഖിലേഷ് പ്രസാദ് സിങ്, രാജ് ബബ്ബാര്‍ തുടങ്ങിയവരാണ് മറ്റുള്ളവര്‍. അഞ്ച് എം.പിമാര്‍ അടക്കം 16 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിന്റെ വികാരം അറിയിക്കാന്‍ ഗുലാംനബി ആസാദ് അടുത്ത ദിവസം സോണിയ ഗാന്ധിയെ കണ്ടേക്കും. കോണ്‍ഗ്രസില്‍ നേതൃമാറ്റമടക്കം സമ്പൂര്‍ണ പൊളിച്ചുപണി ആവശ്യപ്പെട്ട് 2020ല്‍ സോണിയഗാന്ധിക്ക് കത്തെഴുതിയവരുടെ പട്ടികയില്‍ തരൂര്‍ ഉണ്ടായിരുന്നു. എന്നാല്‍ നേതൃത്വത്തെ…

    Read More »
  • Crime

    ലൈംഗികപീഡന പരാതി: അസിസ്റ്റന്റ് പ്രഫസറെ പിരിച്ചുവിടാന്‍ തീരുമാനം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കോഴിക്കോട്: ലൈംഗികപീഡന പരാതിയില്‍ സസ്‌പെന്‍ഷനിലായിരുന്ന ഇംഗ്ലീഷ് പഠനവിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല സന്ദേശമയച്ചെന്നും മോശമായി പെരുമാറിയെന്നും കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഹാരിസ് കോടമ്പുഴക്ക് സര്‍വകലാശാലയില്‍ ജോലി ലഭിച്ചത്. മറ്റൊരു കോളജില്‍ അധ്യാപകനായിരിക്കെ 2020 മുതല്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതായി തെളിഞ്ഞിട്ടുണ്ട്. സിന്‍ഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങള്‍: മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനല്‍ ആന്‍ഡ് ട്രെയിനിങ് ടെക്‌നോളജി (എന്‍.ഐ.ഇ.ടി.ടി) എന്നിവയുമായി അക്കാദമിക സഹകരണത്തിനുള്ള ധാരണപത്രം സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു. സര്‍വകലാശാലാ കാമ്പസിലെ ഇന്റഗ്രേറ്റഡ് പി.ജി കോഴ്‌സുകള്‍ക്കായി അക്കാദമിക ബ്ലോക്കിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനും ഹോസ്റ്റലിനുമായി 76 കോടി രൂപയുടെ എസ്റ്റിമേറ്റിനും…

    Read More »
  • Crime

    വീട്ടമ്മയുടെ പണം തട്ടിയെടുത്ത് ‘കസ്റ്റമര്‍കെയര്‍’; തിരിച്ച് പിടിച്ച് സൈബര്‍ പോലീസ്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കൊച്ചി: വീണ്ടും ഒണ്‍ലൈന്‍ തട്ടിപ്പ്, വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്തുനല്‍കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലീസ്. കാലടി സ്വദേശിയായ വീട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്. വീട്ടമ്മ ഓണ്‍ലൈന്‍ സൈറ്റ് വഴി 790 രൂപ നല്‍കി ബാംഗ്ലൂരിലേക്ക് ട്രെയിന്‍ ബുക്ക് ചെയ്തിരുന്നു. ബുക്ക് ചെയ്ത തീയതിക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തതുകൊണ്ട് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. പണം തിരികെ അക്കൗണ്ടില്‍ വരാത്തതിനാല്‍ ഗൂഗിളില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരഞ്ഞ് ആദ്യം കിട്ടിയ നമ്പറില്‍ വിളിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ നമ്പര്‍ ആയിരുന്നു അത്. ഒരു സ്ത്രീയാണ് ഫോണെടുത്തത്. പണം തിരികെ അയക്കാനായി എ.ടി.എം കാര്‍ഡിന്റെ ഇരുവശവും സ്‌ക്കാന്‍ ചെയ്ത് അയക്കാന്‍ അവര്‍ പറഞ്ഞു. വീട്ടമ്മ ഉടന്‍ തന്നെ അയക്കുകയും ചെയ്തു. അധികം വൈകാതെ വീട്ടമ്മയുടെ അക്കൗണ്ടിലുണ്ടായ പതിനേഴായിരത്തോളം രൂപ രണ്ടു പ്രാവശ്യമായി തട്ടിപ്പു സംഘം തട്ടിയെടുത്തു. തുടര്‍ന്ന് വീട്ടമ്മ…

    Read More »
Back to top button
error: